ഹ്വയാങ്ഓസോറസ്
മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു സ്റ്റെഗോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഹ്വയാങ്ഓസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . [1]
ഹ്വയാങ്ഓസോറസ് | |
---|---|
Huayangosaurus reconstruction displayed in Hong Kong | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †സ്റ്റെഗോസോറിയ |
Family: | †Huayangosauridae |
Genus: | †ഹ്വയാങ്ഓസോറസ് |
Type species | |
Huayangosaurus taibaii Dong, Tang, and Zhou, 1982
|
ശരീര ഘടന
തിരുത്തുകഈ കുടുംബത്തിലെ ഒരു ചെറിയ അംഗം ആയിരുന്ന ഇവയ്ക്ക് 12 –14 അടി മാത്രം ആയിരുന്നു നീളം ഭാരമാകട്ടെ ഏകദേശം 500 കിലോ ആണ് കണക്കാക്കിയിട്ടുള്ളത് . മറ്റു ഈ വിഭാഗത്തിലെ ദിനോസറുകളെ പോലെ ഇവയ്ക്കും പുറത്തു കഴുത്തു മുതൽ വാല് വരെ നീളത്തിൽ രണ്ടു നിലകളിലായി പ്ലേറ്റുകൾ ഉണ്ടായിരുന്നു. ഇടുപ്പിന്റെ മുകളിൽ രണ്ടു വശത്തും ഓരോ മുള്ളുകൾ ഉണ്ടായിരുന്നു . വാലിന്റെ അറ്റത് 4 വലിയ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .[1]
ഫോസിൽ
തിരുത്തുക1979 and 1980 ഇടയിൽ പന്ത്രണ്ടോളം വ്യത്യസ്ത ഫോസിലുകൾ ഇവയുടെ കണ്ടെത്തുകയുണ്ടായി . ഇതിൽ ZDM T7001 എന്ന സ്പെസിമെൻ ഏകദേശം പൂർണമാണ് . ഹോളോ ടൈപ്പ് ആയിട്ട് കണക്കാക്കിയിട്ടുള്ളത് IVPP V6728 എന്ന ഫോസിൽ ആണ്.
കുടുംബം
തിരുത്തുകസ്റ്റെഗോസോറിയ കുടുംബത്തിൽ, കവചിത ദിനോസറുകളുടെ കൂടത്തിൽ പെട്ടവയാണ് ഇവ .
അവലംബം
തിരുത്തുക- ↑ 1.0 1.1 Benton, Michael J. (2012). Prehistoric Life. Edinburgh, Scotland: Dorling Kindersley. pp. 274–275. ISBN 978-0-7566-9910-9.
- Fastovsky, D.E.; Weishampel, D.B. (2005). "Stegosauria:Hot Plates". In Fastovsky, D.E.; Weishampel, D.B. (eds.). The Evolution and Extinction of the Dinosaurs (2nd Edition). Cambridge University Press. pp. 107–130. ISBN 0-521-81172-4.
- Dong Zhiming (1988). Dinosaurs from China. China Ocean Press, Beijing & British Museum (Natural History). ISBN 0-565-01073-5.
- Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.