ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ, രാജപുരം
(ഹോളി ഫാമിലി ഹൈസ്‌കൂൾ, രാജപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്തിൽ രാജപുരത്ത് ഹോളി ഫാമിലി ഫെറോന ചർച്ചിനോട് ചേർന്ന് 1943 - ൽ സ്ഥാപിതമായ സ്‌കൂൾ ആണ് ഇന്നത്തെ ഹോളി ഫാമിലി ഹൈസ്‌കൂൾ.[1] തുടക്കത്തിൽ ഏകാദ്ധ്യാപക സ്‌കൂൾ ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും മലബാറിലേക്കു കുടിയേറിപ്പാർത്ത കുടിയേറ്റ കർഷകരുടെ സംഭാവനയാണ് ഈ സ്‌കൂൾ. പിന്നീട് എൽ. പി. സ്‌കൂൾ ആയും 1960 -ഇൽ ഹൈസ്‌കൂളായും വളർന്ന ഈ സ്‌കൂളിന് 2000 മുതൽ പ്ലസ് ടുവും ഉണ്ട്.[2] മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിൽ നിന്നും ഇവിടേക്ക് കുട്ടികൾ എത്തുന്നുണ്ട്. മേഖലയുടെ വികസന പ്രക്രിയയിൽ ഈ സ്‌കൂളിനുള്ള പങ്ക് വളരേ നിർണായകമാണ്. കോട്ടയം അതിരൂപതയുടെ മാനേജ്‌മെന്റിലാണ് സ്‌കൂളിന്റെ പ്രവർത്തനം. എല്ലാത്തരം ലാബ് സൗകര്യങ്ങളും വിശാലമായ കളിക്കളവും നല്ല ലൈബ്രറിയും സ്‌കൂളിനുണ്ട്.