ഹൊസങ്കടി
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് ഹൊസങ്കടി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥലം. ജില്ലാ ആസ്ഥാനമായ കാസർഗോഡ് നിന്നും 26 കിലോമീറ്റർ വടക്ക് കൊച്ചി-പനവേൽ ദേശീയ പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]
Hossangadi ഹൊസങ്കടി | |
---|---|
ചെറുപട്ടണം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
• ഔദ്യോഗികം | മലയാളം, കന്നഡ |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
PIN | 671323 |
ടെലിഫോൺ കോഡ് | 04998 |
സമീപ നഗരം | കാസർകോഡ്, പുത്തൂർ, മംഗലാപുരം |
ലോകസഭ മണ്ഡലം | Kasaragod |
കർണ്ണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന ഹൊസങ്കടി ഒരു തീരദേശ പട്ടണം കൂടിയാണ്. ജില്ലയിലെ പഞ്ചായത്തുകളായ മീഞ്ച, മംഗൽപാടി, പൈവളികെ, ദേലംപാടി, പുത്തിഗെ എന്നിവയിലേക്ക് ഹൊസങ്കടിയിൽ നിന്ന് യാത്രാമാർഗ്ഗമുണ്ട്.
സമീപ പട്ടണങ്ങൾ
തിരുത്തുകകാസർഗോഡ്, പുത്തൂർ, മംഗലാപുരം എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ
ഭാഷ
തിരുത്തുകമലയാളം, കന്നഡ എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. എന്നാൽ ഉർദു, ബ്യാരി, തുളു, കൊങ്കണി ഭാഷകൾ കൂടി ഉപയോഗത്തിലുണ്ട്. ഈ ഭാഷകളിൽ പലതും ചേർന്ന ഒരു മിശ്രഭാഷ ഉപയോഗിച്ചു കാണുന്നു.
സമയമേഖല
തിരുത്തുക12°42'21"N 74°54'9"E [2]