ഹൈഡ്രജൻ ബന്ധനം
(ഹൈഡ്രജൻ ബോണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഹൈഡ്രജൻ ആറ്റവും, മറ്റൊരു ഇലക്ട്രോനെഗറ്റിവ് ആറ്റവും തമ്മിലുള്ള സഹസംയോജകബന്ധനമല്ലാത്ത ആകർഷണ ബന്ധമാണ് ഹൈഡ്രജൻ ബോണ്ട്. ഇതിനായി ഹൈഡ്രജൻ ആറ്റം വലിപ്പം കുറഞ്ഞതും ഉയർന്ന ഇലൿട്രോനെഗറ്റിവിറ്റി ഉള്ളതുമായ മറ്റൊരു ആറ്റവുമായി സഹസംയോജകബന്ധനത്തിലേർപ്പെടേണ്ടതുണ്ട്. ഹൈഡ്രജൻ ആറ്റം ഫ്ലൂറിൻ, ഓക്സിജൻ, നൈട്രജൻ, കാർബൺ (ചില പ്രത്യേക സാഹചര്യങ്ങളിൽ) എന്നീ ആറ്റങ്ങളുമായി കൂടിച്ചേരുമ്പോളാണ് സാധാരണയായി ഹൈഡ്രജൻ ബോണ്ട് ഉടലെടുക്കാറ്. ഉദാ: HF, H2O, NH3, CHCl3