അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രക്രിയ. 1909 ൽ ഫ്രിറ്റ്സ് ഹേബർ ആണ് ഇത് ആവിഷ്കരിച്ചത്. 500oC ൽ 250 അന്തരീക്ഷമർദ്ദത്തിൽ നൈട്രജൻ വാതകത്തേയും ഹൈഡ്രജൻ വാതകത്തേയും കൂട്ടിയോജിപ്പിച്ചാണ് അമോണിയ നിർമ്മിക്കുന്നത്. സുഷിരങ്ങളുള്ള ഇരുമ്പാണ് ഉൽപ്രേരകമായി ഉപയോഗിക്കുന്നത്. ഓസ്മിയം ആണ് മികച്ച ഉൽപ്രേരകം എങ്കിലും വിലകൂടുതലായതിനാൽ സൂക്ഷ്മസുഷിരങ്ങളുള്ള ഇരുമ്പ് തന്നെയാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ഫ്രിറ്റ്സ് ഹേബർ. ഹേബർ പ്രക്രിയ ആവിഷ്കരിച്ച ശാസ്തത്രജ്ഞൻ


രസതന്ത്രം

തിരുത്തുക
N2 (g) + 3 H2 (g) <---> 2 NH3 (g) (ΔH = −92.4 kJ·mol−1)
"https://ml.wikipedia.org/w/index.php?title=ഹേബർ_പ്രക്രിയ&oldid=2352486" എന്ന താളിൽനിന്ന് ശേഖരിച്ചത്