ഹെർബേറിയം
ഹെർബേറിയം (ബഹുവചനം: ഹെർബേറിയ) എന്നത് സംരക്ഷിക്കപ്പെടുന്ന സസ്യസ്പെസിമെനുകളുടെ കൂട്ടം എന്നർഥമുള്ള ഹെർബാർ എന്നതിന്റെ ഇംഗ്ലീഷീകരിച്ച പദമാണ്. ഈ സ്പെസിമെനുകൾ സസ്യങ്ങൾ മൊത്തമായുള്ളതോ, സസ്യഭാഗങ്ങളോ ആകാം. ആൽക്കഹോളിലോ, മറ്റ് സംരക്ഷണോപാധികളിലോ സൂക്ഷിച്ച് കടലാസിന്റെ പുറത്ത് പതിപ്പിക്കപ്പെട്ട ഉണങ്ങിയതരത്തിലുള്ളവയായിരിക്കും മിക്കപ്പോഴും അവ. ഇതേ പദം തന്നെ മൈക്കോളജിയിൽ സംരക്ഷിക്കപ്പെട്ട ഫഞ്ജിയുടെ തുല്യമായ കൂട്ടത്തെ വിവരിക്കാൻ ഉപയോഗിക്കുന്നു അല്ലെങ്കിൽ ഇവ '''ഫഞ്ജേറിയം''' എന്നറിയപ്പെടുന്നു.
ഈ പദം സ്പെസിമെനുകൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തെയോ, അല്ലെങ്കിൽ ഇവയെപ്പറ്റി ഗവേഷണം നടത്തുന്ന ഗവേഷണസ്ഥാപനങ്ങളേയും സൂചിപ്പിക്കുന്നു. ഹെർബേറിയത്തിലെ സ്പെസിമെനുകൾ സസ്യത്തിന്റെ ടാക്സോണിനെപ്പറ്റി വിവരിക്കുന്നതിനുള്ള അവലംബ ഉപാധികളായി മിക്കപ്പോഴും ഉപയോഗിക്കുന്നു. ചില സ്പെസിമെനുകൾ ടൈപ്പുകളുമാകാം.
സൈലേറിയം എന്നത് തടികളുടെ സ്പെസിമെനുകൾ സൂക്ഷിക്കുന്ന ഹെർബേറിയമാണ്. ഹോർട്ടോറിയം കൃഷിചെയ്യുന്ന സസ്യങ്ങളുടെ സ്പെസിമെനുകൾ സൂക്ഷിക്കുന്നു.
സ്പെസിമെൻ ഒരുക്കൽ
തിരുത്തുകസസ്യങ്ങൾ ശേഖരിച്ചശേഷം അവയുടെ രൂപവും നിറവും അതുപോലെ നിലനിർത്താനായി പത്രക്കടലാസിനു മുകളിൽ വിരിച്ച് ഉണക്കുന്നു. അല്ലെങ്കിൽ മിക്കപ്പോഴും ഒരു സസ്യപ്രെസ്സിനടിയിൽ വയ്ക്കുന്നു. അല്ലെങ്കിൽ ഒപ്പുകടലാസിനടിയിലോ ഈർപ്പം വലിച്ചെടുക്കാൻ ശേഷിയുള്ള കടലാസിനടിയിലോ വച്ച് ഉണക്കുന്നു. ഒരു പുസ്തകത്തിനകത്തോ മാസികയ്ക്കകത്തോ വച്ചും ഉണക്കാവുന്നതാണ്. വെയിലത്ത് ഉണക്കുന്നത് നല്ലതല്ല. ഇതുമൂലം അതിന്റെ ആകൃതിയും നിറവും നഷ്ടമാകാനിടയുണ്ട്. തുടർന്ന് നന്നായി ഉണങ്ങിയ ഈ സ്പെസിമെനുകൾ കട്ടികൂടിയതും ആവശ്യമായ വലിപ്പത്തിൽ മുറിച്ചതുമായ വെള്ളപ്പേപ്പർ എടുത്ത്, അതിനുമുകളിൽ ഒട്ടിച്ചു വയ്ക്കാം. ആവശ്യമായ എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്താം. തീയതി, കണ്ടെത്തിയ സ്ഥലം, സസ്യത്തെപ്പറ്റിയുള്ള വിവരണം, അതു കണ്ടെത്തിയ സ്ഥലത്തിന്റെ ഉയരം മീറ്ററിൽ, പ്രത്യേക വാസസ്ഥാനം എന്നിവ രേഖപ്പെടുത്താം. ഈ ഷീറ്റ് പിന്നീട് ഒരു സംരക്ഷണ കവചത്തിനകത്തു സൂക്ഷിച്ചുവയ്ക്കാം. കീടങ്ങളുടെ ആക്രമണത്തിൽനിന്നും ഇതിനെ സംരക്ഷിക്കാനായി പ്രെസ്സ് ചെയ്ത ഈ സസ്യഭാഗം മരവിപ്പിക്കുകയോ വിഷപ്രയോഗം നടത്തുകയോ ചെയ്യാം. [1]
ചില കൂട്ടം സസ്യങ്ങൾ വളരെ മൃദുലവും വലിപ്പമുള്ളതും അല്ലെങ്കിൽ ഉണക്കാൻ പ്രയാസമുള്ളതുമായിരിക്കും. അവയെ ഇത്തരത്തിൽ കടലാസു ഷീറ്റിൽ ഒട്ടിച്ച് ഉറപ്പിക്കാൻ പ്രയാസമായിരിക്കും. ഇത്തരം സസ്യങ്ങളെ ഒരുക്കാനും സൂക്ഷിക്കാനുമുള്ള മറ്റു മാർഗ്ഗങ്ങളാണവലംബിക്കുന്നത്. ഉദാഹരണത്തിന്, കോണിഫർ കോണുകളും പനയുടെ ഇലകളും ലേബലു ചെയ്ത പെട്ടികളിൽ സൂക്ഷിക്കുന്നു.
ഫലങ്ങളുടെയും പുഷ്പങ്ങളുടെയും സ്പെസിമെനുകൾ അവയുടെ ത്രിതല രൂപഘടന സംരക്ഷിക്കുന്നതിനായി ഫോർമാൽഡിഹൈഡിലാണു സൂക്ഷിക്കുന്നത്. ചെറിയ സ്പെസിമെൻസ് ആയ പായലുകളും ശേവാലങ്ങളും ലൈക്കനുകളും വായുവിൽ ഉണക്കിയശേഷം ചെറിയ പേപ്പർ സഞ്ചികളിൽ സൂക്ഷിക്കുന്നു.
ഏതു രീതിയുപയോഗിച്ചാലും ഈ സൂക്ഷിക്കുന്ന സ്പെസിമെന്റെ കൂടെ അതിനെ സംബന്ധിച്ച വളരെ വിശദമായ വിവരങ്ങൾ എഴുതിയോ അച്ചടിച്ചോ ചേർത്തു സൂക്ഷിക്കുന്നു. ആവശ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്താം. തീയതി, നിറം(നിറം കാലാന്തരത്തിൽ മങ്ങുകയോ മായുകയോ ചെയ്തേക്കാം), കണ്ടെത്തിയ സ്ഥലം, സസ്യത്തെപ്പറ്റിയുള്ള വിവരണം, അതു കണ്ടെത്തിയ സ്ഥലത്തിന്റെ ഉയരം മീറ്ററിൽ, പ്രത്യേക വാസസ്ഥാനം, ശേഖരിച്ചയാളുടെ പേര് മറ്റുവിവരങ്ങൾ എന്നിവ രേഖപ്പെടുത്താം.
ബ്രിട്ടിഷ് മ്യൂസിയത്തിലേയോ ആസ്ട്രേലിയൻ മ്യൂസിയത്തിലേയോ ശേഖരങ്ങൾ വളരെ വിലപ്പെട്ടതായി കരുതപ്പെടുന്നു.
ശേഖരണവും പരിരക്ഷയും
തിരുത്തുകപേപ്പറിൽ ഒട്ടിച്ചുവച്ച സ്പെസിമെനുകൾ ഹെർബേറിയംകവചത്തിനകത്തായി സൂക്ഷിച്ചുവരുന്നു. സ്പെസിമെനുകൾ സ്പീഷീസ് അടിസ്ഥാനത്തിൽ ഭാരം കൂറഞ്ഞ അറയിൽ (പെട്ടിയിൽ)അടുക്കിവയ്ക്കുന്നു. ആ അറയുടെ താഴത്തെ മൂലയിൽ ലേബൽ ചെയ്തിരിക്കുന്നു. സ്പീഷീസുകളുടെ കൂട്ടങ്ങൾ ഒന്നിച്ച് അവയുടെ വലിയ ഭാരം കൂടിയ ജീനസിന്റെ അറയിൽ അടുക്കുന്നു. പിന്നീട് ഈ ജീനസ് പെട്ടികളെല്ലാം കൂടുതൽ വലിയ ഫാമിലി പെട്ടികളിൽ അടുക്കുന്നു. ഇവയെല്ലാം ചേർത്ത് ഹെർബേറിയത്തിലെ അറകളിൽ അടുക്കി സൂക്ഷിക്കുന്നു.
ഇനി ഈ ഹെർബേറിയത്തിലെ ഒരു സ്പെസിമെൻ എടുക്കാനായി ആ ഹെർബേറിയം പിന്തുടരുന്ന നാമഘടനയും വർഗ്ഗീകരണരീതിയും അറിഞ്ഞാൽ മാത്രമേ സാധിക്കൂ. കാലാകാലങ്ങളിൽ വരുന്ന സസ്യങ്ങളുടെ പേരുമാറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ പേരിലായിരിക്കുമല്ലോ ആദ്യം ഇവ ശേഖരിച്ചത് ?
ആധുനിക ഹെർബേറിയങ്ങൾ ഇലക്ട്രോണിക് വിവരസങ്കേതമാണുപയോഗിക്കുന്നത്. ഒരു വിർച്വൽ ഹെർബേറിയമാക്കാനുള്ള പ്രവർത്തനങ്ങൾ പല ഹെർബേറിയങ്ങളും തുടങ്ങിക്കഴിഞ്ഞു. ആവശ്യമുള്ള സമയത്തിനു പൊതുജനങ്ങൾക്ക് ഈ വിവരങ്ങൾ എല്ലാ സമയത്തും ലഭ്യമാക്കാനായി ഇതിലൂടെ കഴിയും.
ഉപയോഗങ്ങൾ
തിരുത്തുകഹെർബേറിയങ്ങൾ സസ്യ വർഗ്ഗീകരണത്തെപ്പറ്റി പഠിക്കുന്നതിനോ സസ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെപ്പറ്റി പഠിക്കുന്നതിനൊ സയനാമ പദ്ധതി കൃത്യമായി പരിപാലിക്കുന്നതിനൊ സഹായിക്കും. ആയതിനാൽ കഴിയുന്നത്ര സസ്യങ്ങൾ ഒരു സ്പെസിമെനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. (ഉദാഹരണത്തിനു പുഷ്പങ്ങൾ, കാണ്ഡങ്ങൾ, ഇലകൾ, വിത്തുകൾ, ഫലങ്ങൾ) ലിനേയസ് ന്റെ ഹെർബേറിയം ഇംഗ്ലണ്ടിലെ Linnean Society യുടെ കീഴിലാണ്.
ഒരു പ്രത്യേക പ്രദേശത്തെ സസ്യങ്ങളെ തിരിച്ചറിയാനും കാറ്റലോഗ് നിർമ്മിക്കാനും ഹെർബേറിയത്തിലെ സസ്യങ്ങളുടെ ശേഖരം സഹായിക്കും. ഒരു പ്രത്യേക സ്ഥലത്തെ അത്തരം സസ്യങ്ങളെപ്പറ്റി ഫീൽഡ് ഗൈഡുകൾ നിർമ്മിക്കാനും ആ സസ്യങ്ങളെ തിരിച്ചറിയാനും ഇതു വളരെ സഹായകമാകും. ഇങ്ങനെ വൈവിധ്യമുള്ള ശേഖരം കൂടുന്നതനുസരിച്ച് ഗവേഷകന് ആ പ്രദേശത്തെ സസ്യങ്ങളുടെ വൈവിധ്യത്തെപ്പറ്റിയുള്ള ധാരണ വളരാനും സഹായിക്കും. [2]
ഹെർബേറിയം കൊണ്ടുള്ള മറ്റൊരു ഗുണം വർഷങ്ങളായി ഒരു പ്രത്യേക പ്രദേശത്ത് സസ്യങ്ങൾക്കുണ്ടാകുന്ന അപചയവും മാറ്റവും സമയബന്ധിതമായി ഗ്രഹിക്കുവാനാകും. ഇതുമൂലം ഒരു പ്രദേശത്തുള്ള ഏതെങ്കിലും സസ്യം വംശമറ്റുപോയ്യോ എന്നറിയാൻ അവിടത്തെ വർഷാവർഷങ്ങളിലെ സസ്യ രേഖകൾ പരിശോധിച്ചാൽ മതിയാവും. ഇത്തരം സസ്യങ്ങളെപ്പറ്റിയുള്ള ഒരേ ഒരു രേഖ ഒരുപക്ഷേ ഈ ഹെർബേറിയം രേഖതന്നെയാകാം. അത്തരം രേഖകൾ പരിസ്ഥിതിശാസ്ത്രജ്ഞർ പരിശോധിച്ച് കാലാവസ്ഥാവ്യതിയാനവും മനുഷ്യനിലും മനുഷ്യനും ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും പഠനവിധേയമാക്കാം.
ഏറ്റവും വലിയ ഹെർബേറിയം
തിരുത്തുകമിക്ക സർവ്വകലാശലകളും മ്യൂസിയങ്ങളും സസ്യോദ്യാനങ്ങളും ഹെർബേറിയം സംരക്ഷിക്കാറുണ്ട്. ഹേർബേറിയങ്ങൾ ജനിതകതന്മാത്രയായ ഡി. എൻ. എയുടെ സ്രോതസ്സും അതുവഴി വർഗ്ഗീകരണശാസ്ത്രം പഠിക്കുന്നതിനു സഹായകവുമാകുന്നു. ഹെർബേറിയങ്ങളെ അവയുടെ ഏകദേശവലിപ്പമനുസരിച്ച് തരം തിരിച്ചിരിക്കുന്നു:
- Muséum National d'Histoire Naturelle (P) (Paris, France)
- New York Botanical Garden (NY) (Bronx, New York, USA)
- Komarov Botanical Institute (LE) (St. Petersburg, Russia)
- Royal Botanic Gardens (K) (Kew, England, UK)
- Conservatoire et Jardin botaniques de la Ville de Genève (G) (Geneva, Switzerland)
- Missouri Botanical Garden (MO) (St. Louis, Missouri, USA)
- The Natural History Museum (BM) (London, England, UK)
- Harvard University (HUH) (Cambridge, Massachusetts, USA)
- Museum of Natural History of Vienna (W) (Vienna, Austria)
- Swedish Museum of Natural History (S) (Stockholm, Sweden)
- United States National Herbarium (Smithsonian Institution) (US) (Washington, DC, USA)
- Nationaal Herbarium Nederland (L) (Leiden, Netherlands)
- Université Montpellier (MPU) (Montpellier, France)
- Université Claude Bernard (LY) (Villeurbanne, France)
- Herbarium Universitatis Florentinae (FI) (Florence, Italy)
- National Botanic Garden of Belgium (BR) (Meise, Belgium)
- University of Helsinki (H) (Helsinki, Finland)
- Botanischer Garten und Botanisches Museum Berlin-Dahlem, Zentraleinrichtung der Freien Universität Berlin (B) (Berlin, Germany)
- The Field Museum (F) (Chicago, Illinois, USA)
- University of Copenhagen (C) (Copenhagen, Denmark)
- Chinese National Herbarium, (Chinese Academy of Sciences) (PE) (Beijing, People's Republic of China)
- University and Jepson Herbaria (UC/JEPS) (Berkeley, California, USA)
- Herbarium Bogoriense (BO) (Bogor, West Java, Indonesia)
- Royal Botanic Garden, Edinburgh (E) (Edinburgh, Scotland, UK)
- Herbarium Hamburgense (HBG) (Hamburg, Germany)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Herbarium", Parkstone Press International 2014
- ↑ "Wiley online library". Archived from the original on 2020-02-13. Retrieved 2015-09-13.