ഹെൻറി വിൽസൺ "ഹെക്ക്" അല്ലെൻ (ജീവിതകാലം: സെപ്റ്റംബർ 12, 1912 - ഒക്ടോബർ 26, 1991) ഒരു അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്നു. അദ്ദേഹം തന്റെ കൃതികൾക്കായി വ്യത്യസ്ത തൂലികാ നാമങ്ങൾ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്പതിലധികം അമേരിക്കൻ വെസ്റ്റ് നോവലുകൾ വിൽ ഹെൻറി, ക്ലേ ഫിഷർ എന്നീ തൂലികാനാമങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

ഹെൻറി വിൽസൺ അല്ലെൻ
ജനനം(1912-09-12)സെപ്റ്റംബർ 12, 1912
കൻസാസ് സിറ്റി മിസോറി, യു.എസ്.
മരണംഒക്ടോബർ 26, 1991(1991-10-26) (പ്രായം 79)
വാൻ നുയ്സ്, കാലിഫോർണിയ, യു.എസ്.
തൊഴിൽരചയിതാവ്, തിരക്കഥാകൃത്ത്
Genreവെസ്റ്റേൺ ഫിക്ഷൻ
ആനിമേഷൻ

ജീവിതരേഖ

തിരുത്തുക

ഹെൻ‌റി വിൽ‌സൺ അല്ലെൻ മിസോറിയിലെ കൻ‌സാസ് സിറ്റിയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ റോബർട്ട് അല്ലെൻ എം‌ജി‌എമ്മിൽ ജോലി ചെയ്തിരുന്ന ഒരു ആനിമേറ്ററായിരുന്നു.[1][2][3] എഴുത്തുജീവിതം ആരംഭിക്കുന്നതിനുമുമ്പ് അദ്ദേഹം ഒരു കുതിരാലയത്തിലെ സഹായി, ഷോപ്പ് ഗുമസ്തൻ, സ്വർണ്ണ ഖനിത്തൊഴിലാളി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.[4]

  1. News, Village. "Robert Yeats Allen". Village News (in ഇംഗ്ലീഷ്). Retrieved 2020-09-18. {{cite web}}: |last= has generic name (help)
  2. Yowp (2011-10-28). "Tralfaz: Harman-Ising Studio Staff, 1937". Tralfaz. Retrieved 2020-09-17.
  3. Yowp (2017-12-19). "Tralfaz: Alias St. Nick". Tralfaz. Retrieved 2020-09-17.
  4. "Finding Aid for the Henry Wilson Allen Papers, 1955-1985". Online Archive of California website. Retrieved 21 March 2007.
"https://ml.wikipedia.org/w/index.php?title=ഹെൻറി_വിൽസൺ_അല്ലെൻ&oldid=3536285" എന്ന താളിൽനിന്ന് ശേഖരിച്ചത്