ഫ്രഞ്ച് രസതന്ത്രജ്ഞനായിരിന്നു ഹെൻറി ലൂയി ലെ ഷാറ്റെലിയേ (1850-1936). ലെ ഷാറ്റെലിയേ തത്ത്വം അവിഷ്കരിച്ചു. ഈ തത്ത്വം ഉപയോഗിച്ച് നിശ്ചിത സാഹചര്യങ്ങളിൽ ഒരു രാസപ്രവർത്തനം എങ്ങനെ പുരോഗമിക്കുന്നൂവെന്ന് പ്രവചിക്കുവാൻ കഴിയും. രാസവ്യവസായങ്ങളെ യുക്തിയുക്തമാക്കുവാൻ ഇത് സഹായിക്കുന്നു.

ഹെൻറി ലൂയി ലെ ഷാറ്റ്ലിയർ
Henry Louis Le Chatelier
ലെ ഷാറ്റെലിയേ
ജനനം(1850-10-08)8 ഒക്ടോബർ 1850
മരണം17 സെപ്റ്റംബർ 1936(1936-09-17) (പ്രായം 85)
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്ലെ ഷാറ്റെലിയേ തത്ത്വം
പുരസ്കാരങ്ങൾDavy Medal (1916)
ForMemRS[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾÉcole Polytechnique
Sorbonne

ജീവചരിത്രം

തിരുത്തുക

ഹെൻറി ലൂയി ലെ ഷാറ്റെലിയേ 1850 ആഗസ്ത് 8 ന് പാരീസിൽ ജനിച്ചു. പിതാവ് ലൂയി ലെ ഷാറ്റെലിയേ ഫ്രാൻസിൽ അറിയപ്പെട്ടിരിന്ന ഒരു എഞ്ചിനീയറായിരിന്നു. പാരീസിലായിരിന്നു ലെ ഷാറ്റെലിയേയുടെ ആദ്യകാല വിദ്യാഭ്യാസം. പിതാവിന്റെ പാത പിന്തുടർന്ന അദ്ദേഹം എഞ്ചിനിയറിങ്ങായിരിന്നു പഠിച്ചത്. ഫ്രാങ്കോ- പ്രഷ്യൻ യുദ്ധം കാരണം ലെ ഷാറ്റെലിയേയുടെ വിദ്യാഭ്യാസം കുറേകാലത്തേക്ക് മുടങ്ങി. പിന്നീട് ഇരുപത്തിയേഴാം വയസിലാണ് ബിരുദമെടുത്തത്. ഖനന എഞ്ചിനിയറിങ്ങിലായിരിന്നു ബിരുദം. എഞ്ചിനിയറിങ്ങാണ് പഠിച്ചിരുന്നതെങ്കിലും രസതന്ത്രത്തിലായിരിന്നു ലെ ഷാറ്റെലിയേയുടെ താത്പര്യം. ആയതിനാൽ രസതന്ത്ര അധ്യാപകനായി ജോലി ആരംഭിച്ചു. പാരീസിലെ പ്രസിദ്ധ കലാലയങ്ങളിൽ ലെ ഷാറ്റെലിയേ രസതന്ത്രത്തിലെ വിവിധ വിഷയങ്ങൾ പഠിപ്പിച്ചു. രാസസന്തുലിതാവസ്ഥ, അലോഹങ്ങൾ, വിശകലന രസതന്ത്രം, ജ്വലനം തുടങ്ങിയവ അവയിൽ ചിലതാണ്. 1907 ൽ ലെ ഷാറ്റെലിയേ പ്രസിദ്ധമായ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിൽ അംഗമായി(ForMemRS) തെരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്ര നേട്ടങ്ങൾ

തിരുത്തുക

രസതന്ത്രലോകത്ത് ലെ ഷാറ്റെലിയേ അറിയപ്പെടുന്നത് രാസസന്തുലിതാവസ്ഥയെക്കുറിച്ച് ആവിഷ്കരിച്ച ലെ ഷാറ്റെലിയേ തത്ത്വത്തിന്റെ പേരിലാണ്. 1888 ലാണ് ലെ ഷാറ്റെലിയേ തത്ത്വം അവതരിക്കപ്പെട്ടത്.

ലെ ഷാറ്റെലിയേ തത്ത്വം

തിരുത്തുക

സന്തുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തെ ഏതെങ്കിലും പ്രതിബന്ധത്തിന്, അല്ലെങ്കിൽ പ്രതിബലത്തിന് വിധേയമാക്കുകയാണെങ്കിൽ, പ്രതിബന്ധത്തിന്റെ ഫലം ശൂന്യമാക്കത്തക്കരീതിയിലുള്ള ഒരു മാറ്റം വ്യൂഹത്തിൽ നടക്കുന്നു.

രാസപ്രതിപ്രവർത്തനങ്ങളിലെ സന്തുലനങ്ങളുടെ കാര്യത്തിലാണ് ഈ നിയമത്തിന് കൂടുതൽ പ്രാധാന്യമുള്ളത്. വ്യവസായത്തിലും ലെ ഷാറ്റെലിയേ തത്ത്വത്തിന് വലിയ പ്രാധാന്യമുണ്ട്. അമോണിയയുടെ നിർമ്മാണത്തിനുള്ള ഹേബർ പ്രക്രിയയുടെ കണ്ടുപിടിത്തത്തിന് ആ തത്ത്വം വളരെ സഹായകമായി.
സിമന്റിന്റേയും സെറാമികങ്ങളുടേയും ഗ്ലാസിന്റെയും രാസഗുണധർമ്മങ്ങളെക്കുറിച്ചും, തീനാളത്തിലെ രാസപ്രക്രിയകളെക്കുറിച്ചും ഗവേഷണത്തിലേർപ്പെട്ട ലെ ഷാറ്റെലിയേ ഉയർന്ന താപനിലകൾ കണക്കാക്കാനുതകുന്ന താപവൈദ്യുതയുഗ്മം (Thermo Couple), പ്രകാശിക പൈറോമീറ്റർ (Optical Pyrometer) എന്നീ ഉപകരണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്.[2]

  1. Desch, C. H. (1938). "Henry Louis Le Chatelier. 1850–1936". Obituary Notices of Fellows of the Royal Society. 2 (6): 250–226. doi:10.1098/rsbm.1938.0005.
  2. ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പേജ്: 179.