ഹെൻഡ്രിക് വില്ലെം ബാഖുയിസ് റൂസ്ബൂം
ഹെൻഡ്രിക് വില്ലെം ബാഖുയിസ് റൂസ്ബൂം (Dutch pronunciation: [ˈɦɛndrɪk ˈʋɪləm ˈbɑkɦœy̯s ˈroːzəˌboːm], October 24, 1854 – February 8, 1907) ഒരു ഡച്ചുകാരനായ രസതന്ത്രജ്ഞനായിരുന്നു. ഭൗതികരസതന്ത്രത്തിൽ ഫേസ് ബിഹേവിയർ എന്ന കാര്യത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.
H. W. Bakhuis Roozeboom | |
---|---|
ജനനം | October 24, 1854 |
മരണം | February 8, 1907 Amsterdam, Netherlands |
ദേശീയത | Dutch |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | physical chemistry |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | chemistry |
സ്വാധീനങ്ങൾ | J. D. van der Waals J. Willard Gibbs |
നെതർലാന്റ്സിലെ അൽക്മാറിൽ ആണ് ഹെൻഡ്രിക് വില്ലെം ബാഖുയിസ് റൂസ്ബൂം ജനിച്ചത്. സാമ്പത്തികപ്രയാസം കാരണം അദ്ദേഹത്തിനു സർവ്വകലാശാലാവിദ്യാഭ്യാസത്തിനു പണം തികയാതെ വന്നതിനാൽ, ഫാക്ടറി തൊഴിലാളിയായി കുറെക്കാലം ജോലിചെയ്തു. തന്റെ മെന്റർ ആയിരുന്ന ജെ. എം. വാൻ ബെമ്മെലെന്റെ സഹായിയായി 1878ൽ ലീഡെൻ സർവ്വകലാശാലയിൽ പ്രവർത്തിച്ചു. അങ്ങനെ അദ്ദേഹം തന്റെ വിദ്യാഭ്യാസം തുടരാൻ അവസരം ലഭിച്ചു. 1881ൽ അദ്ദേഹം ഒരു പെൺപള്ളിക്കൂടത്തിലെ അദ്ധ്യാപകനായി. ആസിഡുകളിലെ ഹൈഡ്രേറ്റുകൾ എന്ന വിഷയത്തിൽ 1884ൽ അദ്ദേഹത്തിനു ഗവേഷണബിരുദം ലഭിച്ചു. ജെ. ഡി. വൻ ഡെർ വാൾസ് അദ്ദേഹത്തെ ഫേസ് റൂളിൽ ഗവേഷണം നടത്തിയ ജെ. വിലാർഡ് ഗിബ്ബ്സിനെ പരിചയപ്പെടുത്തി. ഈ മേഖലയിൽ അതുവരെ വളരെക്കുറച്ചു ഗവേഷണങ്ങളേ നടന്നിരുന്നുള്ളു. ഈ വിഷയത്തിൽ ആജീവനാന്തഗവേഷണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1896ൽ ആംസ്റ്റർഡാമിലെ രസതന്ത്ര പ്രൊഫസ്സറായി. 1907 ഫെബ്രുവരി 8നു അവിടെവച്ചുതന്നെ മരിച്ചു.[1]
തെർമോഡയനാമിക്സിൽ equilibrium of multiple-phase systems എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനമേഖല. ഇതിനുവേണ്ട തിയററ്റിക്കൾ അടിസ്ഥാനം ജെ. വിലാർഡ് ഗിബ്ബ്സ് തന്റെ ഫേസ് റൂൾ വഴി രൂപപ്പെടുത്തിയിരുന്നു. പക്ഷെ, റൂസ്ബൂം ആണ് ഈ തത്ത്വം പ്രയോഗരുപത്തിലാക്കി അതിന്റെ ഉപയോഗക്ഷമത കാണിച്ചുതന്നത്. ലോഹസങ്കരങ്ങളുടെ ഉരുകൽ സമയത്തുള്ള ഫേസ് ഡയഗ്രം രൂപപ്പെടുത്തിയതിനാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. എന്നുവച്ചാൽ, ലോഹങ്ങളുടെ സങ്കരം ഉരുകുമ്പോൾ അതിലെ ഘടകപദാർഥങ്ങളുടെ അളവനുസരിച്ച്, എന്തു സംഭവിക്കുന്നുവെന്ന് പഠിക്കുന്നു. ഇത് മെറ്റലർജിയിൽ വളരെ പ്രാധാന്യമുള്ളതാണ്. അദ്ദേഹം ആദ്യമായി ഐസോപ്ലെത്സ് ഐസോതേംസ് എന്നിവ രുപീകരിച്ചു. കൈറൽ വസ്തുക്കളുടെ ശാസ്ത്രത്തിൽ വലിയ സംഭാവനകൾ ചെയ്തു. [2]
1890ൽ റൂസ്ബൂം റോയൽ നെതർലാന്റ്സ് അക്കദമി ഓഫ് ആട്സ് ആന്റ് സയൻസസിന്റെ അംഗമായി. [3]1904ൽ Die Heterogenen Gleichgewichte von Standpunkte des Phasenlehre "Heterogeneous Equilibria from the Phase Rule Viewpoint." എന്ന ഗ്രന്ഥം രചിച്ചു.
1911ൽ അദ്ദേഹത്തിന്റെ പേരിൽ ബാഖുയിസ് റൂസ്ബൂം ഫണ്ട് നിലവിൽ വന്നു. ഫേസ് തിയറിയിൽ ഗവേഷണം നടത്തുന്നതിനായി ഓരോ 4 വർഷം കൂടുമ്പോൾ സ്വർണ്ണ മെഡൽ നൽകുന്നു.
അവലംബം
തിരുത്തുക- ↑ J. M. van Bemmelen, W. P. Jorissen, W. E. Ringer, Berichte der Deutschen Chemischen Gesellschaft, 1907, 40, 5141.
- ↑ H. W. B. Roozeboom, Zeitschrift für Physikalische Chemie, Stöchiometrie und Verwandtschaftslehre, 1899, 28, 494-517.
- ↑ "Hendrik Willem Bakhuis Roozeboom (1854 - 1907)". Royal Netherlands Academy of Arts and Sciences. Retrieved 26 July 2015.
- BAKHUYS ROOZEBOOM, Hendrik Willem (1854-1907) in the Biographical Dictionary of the Netherlands: 1880-2000 (in Dutch)