ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത ഒരു വനിതയായിരുന്നു ഹെലൻ സുസ്മാൻ (Helen Suzman) (ജനനം 7 നവമ്പർ 1917 – മരണം 1 ജനുവരി 2009). 1961 മുതൽ 1974 വരെയുള്ള 13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായിരുന്നു.

ഹെലൻ സുസ്മാൻ
HelenSuzman.jpg
പാർലമെന്റ് അംഗം
ഔദ്യോഗിക കാലം
1953–1989
വ്യക്തിഗത വിവരണം
ജനനം(1917-11-07)7 നവംബർ 1917
ട്രാൻസ്വാൾ ,
ദക്ഷിണാഫ്രിക്ക
മരണം1 ജനുവരി 2009(2009-01-01) (പ്രായം 91)
ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
രാഷ്ട്രീയ പാർട്ടിയുണൈറ്റഡ് പാർട്ടി
പ്രോഗ്രസ്സീവ് പാർട്ടി
പ്രോഗ്രസ്സീവ് റീഫോം പാർട്ടി
പ്രോഗ്രസ്സീവ് ഫെ‍‍‍ഡറൽ പാർട്ടി
മക്കൾഫ്രാൻസെസ്
പട്രീഷ്യ

ആദ്യകാലജീവിതംതിരുത്തുക

1917 നവംബർ ഏഴിനു, സാമുവലിന്റേയും, ഫ്രിഡയുടേയും മകളായാണ് ഹെലൻ ജനിച്ചത്. ലിത്വാനിയയിൽ നിന്നുമുള്ള ജൂത കുടിയേറ്റക്കാരായിരുന്നു ഹെലന്റെ മാതാപിതാക്കൾ.[1][2] 1933 ൽ ജോഹന്നസ്ബർഗിലെ പാർക്ക്ടൗൺ കോൺവെന്റിൽ നിന്നും ഹെലൻ മെട്രിക്കുലേഷൻ വിജയിച്ചു. ഉപരിപഠനത്തിനായി വിറ്റ്വാട്ടർസാന്റ് സർവ്വകലാശാലയിൽ ചേർന്നു. സാമ്പത്തികശാസ്ത്രം ആയിരുന്നു മുഖ്യവിഷയം. ഹെലൻ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ, തന്നേക്കാൾ വളരെ പ്രായക്കൂടുതലുള്ള ഡോക്ടർ. മോസസ് സുസ്മാനെ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ടു പെൺകുട്ടികളുണ്ട്. [3]1944 സർവ്വകലാശാലയിൽ അധ്യാപികയായി ചേർന്നുവെങ്കിലും, രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകുന്നതിനായി ജോലി ഉപേക്ഷിച്ചു.

രാഷ്ട്രീയ ജീവിതംതിരുത്തുക

1953 ൽ ഹെലൻ ഹൗസ് ഓഫ് അസ്സംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഹൗട്ടൺ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, യുണൈറ്റഡ് പാർട്ടിയിൽ നിന്നുമാണ് ഹെലൻ തിരഞ്ഞെടുക്കപ്പെട്ടത്. 1959 ൽ ഹെലനും മറ്റു പതിനൊന്നംഗങ്ങളും ചേർന്ന് പ്രോഗ്രസ്സീവ് പാർട്ടി രൂപീകരിച്ചു. 1961 ലെ പൊതു തിരഞ്ഞെടുപ്പിൽ ഹെലൻ ഒഴികെ മറ്റു പതിനൊന്നു പേരും പരാജയപ്പെട്ടു. പിന്നീടുള്ള 13 വർഷക്കാലം വർണ്ണവിവേചനത്തിനെതിരേ പ്രോഗ്രസ്സീവ് പാർട്ടിയിൽ നിന്നും പാർലിമെന്റിൽ സംസാരിക്കാൻ ഹെലൻ മാത്രമേ ഉണ്ടായിരുന്നുള്ളു.[4][5] വർണ്ണവിവേചനത്തിനെതിരേയുള്ള പോരാട്ടത്തിനിടയിൽ അധികാരികളിൽ നിന്നും വളരേയേറെ പീഡനങ്ങൾ ഹെലൻ നേരിടേണ്ടി വന്നിട്ടുണ്ട്. സർക്കാർ തുടർച്ചയായി ഹെലന്റെ ഫോൺ സന്ദേങ്ങൾ ചോർത്തുമായിരുന്നു. നാഷണൽ പാർട്ടിയുടെ വർണ്ണവിവേചന നയങ്ങളെ ഹെലൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്റെ ചോദ്യങ്ങളല്ല മറിച്ച് നിങ്ങളുടെ ഉത്തരങ്ങളാണ് ദക്ഷിണാഫ്രിക്കക്കു മോശായി ഭവിക്കുന്നത്, തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ച ഒരു മന്ത്രിയോട് പാർലിമെന്റിൽ വച്ച് ഹെലൻ പ്രതികരിക്കുകയുണ്ടായി.[6]

കൂടുതൽ വായനയ്ക്ക്തിരുത്തുക

ഹെലൻ സുസ്മാൻ Archived 2015-10-05 at the Wayback Machine. ഹെലൻ സുസ്മാൻ ഫൗണ്ടേഷൻ

അവലംബംതിരുത്തുക

  1. ട്രാൻ, മാർക്ക് (2009-01-01). "ആന്റി അപ്പാർത്തീഡ് കാംപെയ്നർ ഹെലൻ സുസ്മാൻ ഡൈസ് അറ്റ് 91". ദ ഗാർഡിയൻ. ലണ്ടൻ. ശേഖരിച്ചത് 2010-05-04.
  2. "ഒബിച്വറി ഹെലൻ സുസ്മാൻ". ബി.ബി.സി.ന്യൂസ്. 2009-01-01. ശേഖരിച്ചത് 2009-01-01.
  3. "ഹെലൻ സുസ്മാൻ". എസ്.എ.ഹിസ്റ്ററി. ശേഖരിച്ചത് 2016-03-16.
  4. ഇൻ നോ അൺസെർട്ടൈൻ ടേംസ് , മെമോയേഴ്സ് ഹെലൻ സുസ്മാൻ, ജൊനാഥൻ ബോൾ പബ്ലിഷേഴ്സ്
  5. "ലിബറൽ ലൈറ്റ്: ദ ലോങ് ലൈഫ് ഓഫ് എ സൗത്ത് ആഫ്രിക്കൻ ഹീറോയിൻ". ദ ഇക്കണോമിസ്റ്റ്. 2014-01-18. ശേഖരിച്ചത് 2016-03-16.
  6. "ഹെലൻ സുസ്മാൻ ഫൗണ്ടേഷൻ". ഹെലൻ സുസ്മാൻ ഫൗണ്ടേഷൻ. ശേഖരിച്ചത് 2016-03-16.
"https://ml.wikipedia.org/w/index.php?title=ഹെലൻ_സുസ്മാൻ&oldid=3622156" എന്ന താളിൽനിന്ന് ശേഖരിച്ചത്