ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കോഴിക്കോട് ജില്ലയിലെ വയനാടൻ മലനിരകളോട് ചേർന്നുകിടക്കുന്ന ജില്ലയിലെ വെള്ളരിമലയിൽ നിന്നും കണ്ടെത്തിയ സസ്യമാണ് ഹെങ്കീലിയ പ്രദീപിയാന (ശാസ്ത്രീയനാമം: Henckelia pradeepiana). ഈ സസ്യത്തെ ആദ്യമായി കണ്ടെത്തിയ ഡോ. എം.കെ. പ്രദീപിനോടുള്ള ബഹുമാനാർഥമാണ് ചെടിക്ക് ഈ പേരു നൽകിയത്[1]. ജസ്‌നീറിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്നതാണ് ഈ സസ്യം.

ഹെങ്കീലിയ പ്രദീപിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. pradeepiana
Binomial name
ഹെങ്കീലിയ പ്രദീപിയാന
(Henckelia pradeepiana)

ചെറു ഭൂകാണ്ഡങ്ങളും ഒറ്റയായുള്ള ഇലകളും ഗോളാകൃതിയുള്ള ഫലങ്ങളും വ്യത്യസ്തമായ നീളത്തിൽ ജോഡിതിരിഞ്ഞ പൂങ്കുലകളുമാണ് ഈ സസ്യത്തിനുള്ളത്.[2] മഴക്കാലം ആരംഭിക്കുന്നതോടെ മുളയ്ക്കുന്ന ചെടികൾ ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ പുഷ്പിക്കുന്നു. ഒക്ടോബർ മാസം അവസാനിക്കുന്നതോടെ കായ്കൾ പൊട്ടുകയും ചെടി നശിച്ചുപോകുകയും ചെയ്യുന്നു.[1]

കണ്ടെത്തൽ

തിരുത്തുക

ഡോ. എം.കെ. പ്രദീപാണ് ഈ സസ്യത്തെ ആദ്യമായി കണ്ടെത്തിയത്. 1997-ൽ അദ്ദേഹം വെള്ളരിമല പ്രദേശത്ത് നിന്ന് സസ്യത്തെ കണ്ടെത്തി ശേഖരിച്ചിരുന്നു.[1][2] എന്നാൽ ഈ കണ്ടെത്തൽ സ്ഥിരീകരിക്കാനായി സസ്യത്തിന്റെ കൂടുതൽ സാമ്പിളുകൾ ലഭിച്ചിരുന്നില്ല. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്‌ത്ര വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും സസ്യ ഗവേഷകനായ കെ.എം. മനുദേവും ഉൾപ്പെട്ട സംഘം 2012-ൽ പ്രദേശത്തുനിന്നും കൂടുതൽ സസ്യങ്ങളെ കണ്ടെത്തി. മുത്തപ്പൻപുഴയുടെ വനപ്രദശത്തുനിന്നുമാണ് ഇവയെ കണ്ടെത്തിയത്[2]. ഈ സസ്യത്തെ ആദ്യമായി കണ്ടെത്തിയ ഡോ. എം.കെ. പ്രദീപിനോടുള്ള ബഹുമാനാർഥം ഇതിന് ഹെങ്കീലിയ പ്രദീപിയാന എന്ന പേരും നൽകി.

  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-27. Retrieved 2013-03-26.
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-03-10. Retrieved 2013-03-27.
"https://ml.wikipedia.org/w/index.php?title=ഹെങ്കീലിയ_പ്രദീപിയാന&oldid=3649623" എന്ന താളിൽനിന്ന് ശേഖരിച്ചത്