ഹെംലോക്ക് തടാകം
ഹെംലോക്ക് തടാകം ഫിംഗർ തടാകങ്ങളിലെ വലിപ്പം കുറഞ്ഞ ഒരു തടാകമാണ്. റോച്ചെസ്റ്റർ നഗരത്തിന് തെക്കുഭാഗത്ത് ന്യൂയോർക്ക് സംസ്ഥാനത്തെലിവിംഗ്സ്റ്റൺ കൗണ്ടിയിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന ഈ തടാകത്തിൻറെ ഒരു ഭാഗം ഒണ്ടാറിയോ കൗണ്ടിയിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു. തടാകത്തിന്റെ സെനെക പേരായ ഓ-നെഹ്-ഡാ ടെ-കാർ-നെ-ഒ-ഡി എന്നതിന്റെ വിവർത്തനമാണ് ഹെംലോക്ക് എന്നത്.[2][3]
ഹെംലോക്ക് തടാകം | |
---|---|
സ്ഥാനം | Livingston and Ontario counties, New York, United States |
ഗ്രൂപ്പ് | ഫിംഗർ തടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 42°43′07″N 77°36′32″W / 42.71861°N 77.60889°W |
Type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | സ്പ്രിംഗ് വാട്ടർ ക്രീക്ക്, ലൈം ക്ലിൻ ക്രീക്ക്, റെയ്നോൾഡ്സ് ഗള്ളി |
Primary outflows | ഹെംലോക്ക് ഔട്ട്ലെറ്റ് |
Basin countries | അമിരിക്കൻ ഐക്യനാടുകൾ |
പരമാവധി നീളം | 7 മൈ (11 കി.മീ) |
പരമാവധി വീതി | 0.5 മൈ (0.80 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 1,800 ഏക്കർ (730 ഹെ) |
ശരാശരി ആഴം | 45 അടി (14 മീ) |
പരമാവധി ആഴം | 91 അടി (28 മീ) |
Water volume | .024 cu mi (0.10 കി.m3) |
ഉപരിതല ഉയരം | 906 അടി (276 മീ)[1] |
വിവരണം
തിരുത്തുകഏഴ് മൈൽ (11 കിലോമീറ്റർ) നീളവും ഏകദേശം 0.5 മൈൽ (0.80 കിലോമീറ്റർ) വീതിയുമുള്ളതാണ് ഹെംലോക്ക് തടാകം. 1,800 ഏക്കർ (7 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഇതിന്റെ പരമാവധി ആഴം 91 അടിയും (28 മീ) ശരാശരി ആഴം 45 അടിയുമാണ് (14 മീറ്റർ). തടാകം റോച്ചെസ്റ്റർ നഗരത്തിലെ ഒരു പ്രധാന ജലസ്രോതസ്സായതിനാൽ തീരദേശ വികസനം ഇവിടെ പരിമിതപ്പെടുത്തിയിരിക്കുന്നതു കൂടാതെ ബോട്ടുകളുടെ നീളം 16 അടിയിൽ കൂടുതലാകാനും അവയുടെ ഔട്ട്‌ബോർഡ് മോട്ടോറുകൾ 10 കുതിരശക്തിയിൽ കൂടുതലാകാനും പാടില്ല എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.[4] അതുപോലെതന്നെനീന്തൽ അനുവദനീയവുമല്ലാത്ത ഒരു തടാകമാണിത്.
തടാകത്തിന്റെ സവിശേഷത ഇവിടെയുള്ള കരഭൂമിയാൽ ചുറ്റപ്പെട്ട ജലത്തിൽ വളരുന്ന സാൽമൺ മത്സ്യമാണ്. കൂടാതെ, തടാകത്തിൽ റെയിൻബോ ട്രൗട്ട്, തവിട്ടു ട്രൗട്ട്, ലേക്ക് ട്രൗട്ട്, സ്മോൾമൗത്ത് ബാസ്, ലാർജ് മൗത്ത് ബാസ്, റോക്ക് ബാസ്, ചെയിൻ പിക്കറൽ, ബ്രൌൺ ബുൾഹെഡ്, യെല്ലോ പെർച്ച്, വാലിയേ, ബ്ലാക്ക് ക്രാപ്പി എന്നീ മത്സ്യയിനങ്ങളും ഉൾപ്പെടുന്നു.[5][6]
ചരിത്രം
തിരുത്തുക1770 കളുടെ അവസാനം വരെ തടാകവും പരിസര പ്രദേശങ്ങളും ഉപയോഗിച്ചിരുന്ന സെനേക്ക വർഗ്ഗക്കാർ തടാകത്തിന്റെ തെക്കേയറ്റം വേട്ടയാടലിനും മീൻപിടുത്തത്തിനുമായി ഉപയോഗിച്ചിരുന്നു. 1779 സെപ്റ്റംബറിൽ സള്ളിവൻ പര്യവേഷണത്തിന്റെ ഭാഗമായി ജനറൽ ജോൺ സള്ളിവനും സൈന്യവും തദ്ദേശീയരെ തടാക മേഖലയിൽനിന്ന് പുറത്താക്കി.
അവലംബം
തിരുത്തുക- ↑ "Hemlock Lake". Geographic Names Information System. United States Geological Survey. Retrieved June 8, 2015.
- ↑ Waite, Dennis Byron (1883). O-neh-da Te-car-ne-o-di, Or, Up and Down the Hemlock: Including History, Commerce, Accidents, Incidents, Guide, Etc. Canadice, NY: G.E. Colvin & G.P. Waite, Printers. p. 12. Retrieved June 9, 2015.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Government Printing Office. p. 154.
- ↑ Sportsman's Connection (Firm) (2011-01-01), Western Adirondacks New York fishing map guide: includes lakes & streams for the following counties: Allegany, Broome, Cattaraugus, Cayuga, Chautauqua, Chemung, Cortland, Erie, Livingston, Madison, Monroe, Niagara, Onondaga, Ontario, Orleans, Oswego, Schuyler, Seneca, Steuben, Tioga, Tompkins, Wayne, Wyoming, and Yates. (in English), Sportsman's Connection, ISBN 978-1-885010-63-6, OCLC 986498446
{{citation}}
: CS1 maint: unrecognized language (link) - ↑ "Hemlock Lake Information". Retrieved 14 November 2013.
- ↑ "Hemlock Lake Fishing". Archived from the original on 3 March 2014. Retrieved 14 November 2013.