ഹു കിംഗ് എങ്
ഹു കിംഗ് എംഗ് (ചൈനീസ്: 許金訇; പിൻയിൻ: Xǔ Jīnhōng, Foochow Romanized : Hṳ̄ Gĭnghŏng) ചൈനക്കാരിയായ ഫിസിഷ്യനും, കിംഗ് യു മെയ്ക്ക് ശേഷം അമേരിക്കയിലെ സർവ്വകലാശാലയിൽ ചേരുന്ന രണ്ടാമത്തെ ചൈനീസ് വംശജയായ സ്ത്രീയും ആയിരുന്നു. (വൈരുദ്ധ്യം:-ഡോ കിംഗ് യു മി [യാമേയ്] ഒരു അമേരിക്കൻ മിഷനറി കുടുംബമാണ് ദത്തെടുത്ത് വളർത്തിയത്). [1] അക്കാലത്ത് മെഡിസിൻ പഠിക്കുന്ന അമേരിക്കൻ സ്ത്രീകൾ പോലുമില്ലാത്തതിനാൽ അമേരിക്കൻ മാധ്യമങ്ങൾ അവളെ ഒരു സെലിബ്രിറ്റിയായി പരിഗണിച്ചിരുന്നതിനാൽ അവളുടെ മെഡിക്കൽ ജീവിതം നന്നായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. [2]
ഹു കിംഗ് എങ്, M.D. | |
---|---|
許金訇 | |
ജനനം | 1865 |
മരണം | 1929 (വയസ്സ് 63–64) |
ദേശീയത | ചൈനീസ് |
മറ്റ് പേരുകൾ | He Jingying (何金英) |
കലാലയം | ഓഹായോ വെസ്ലിയൻ യൂണിവേഴ്സിറ്റി |
തൊഴിൽ | വൈദ്യൻ |
ഹു കിംഗ് എങ് | |||||||||||||||||||
Traditional Chinese | 許金訇 | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 许金訇 | ||||||||||||||||||
| |||||||||||||||||||
He Jingying | |||||||||||||||||||
Traditional Chinese | 何金英 | ||||||||||||||||||
Simplified Chinese | 何金英 | ||||||||||||||||||
|
ആദ്യകാലജീവിതം
തിരുത്തുകഫുഷൗവിലെ ഒരു ചൈനീസ് ക്രിസ്ത്യൻ കുടുംബത്തിലാണ് ഹു ജനിച്ചത്. അവളുടെ പിതാവിന്റെ കുടുംബം മിലിട്ടറി ബ്യൂറോക്രാറ്റുകളായിരുന്നു. അവർ ആദ്യം ബുദ്ധമതം പിന്തുടർന്നെങ്കിലും ഹുവിന്റെ പിതാവ് 1870-കളിൽ ക്രിസ്തുമതം സ്വീകരിച്ചു, പിന്നീട് മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ചിന്റെ മന്ത്രിയായി. [1] ഹുവിന്റെ അമ്മ തന്റെ ഭർത്താവിനൊപ്പം സുവിശേഷം പ്രചരിപ്പിക്കുകയും അദ്ദേഹത്തോടൊപ്പം ഫുഷൗവിനടുത്തുള്ള വിവിധ ദരിദ്ര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. [1] ഒരു മന്ത്രിയുടെ ഭാര്യ എന്ന നിലയിൽ താൻ വളരെയധികം പീഡനങ്ങൾ സഹിച്ചുവെന്നും എന്നാൽ ക്രിസ്തുമതത്തിൽ താൽപ്പര്യമുള്ള സ്ത്രീ സന്ദർശകരോട് പ്രസംഗിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. മിഷനറി നഥാൻ സൈറ്റ്സിന്റെ ഭാര്യ സാറാ മൂറിന്റെ സുഹൃത്തായിരുന്നു ലേഡി ഹു. [1] [1] നിരവധി പെൺമക്കളുണ്ടായിരുന്നു, അവരിൽ ഒരാൾ 1865-ൽ ഹു ജനിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് മരിച്ചു.
സമകാലിക ഫാഷനുകൾക്ക് അനുസൃതമായി, ഹുയുടെ പാദങ്ങൾ ചെറുതാക്കാൻ പ്രത്യേകം ചുറ്റിക്കെട്ടേണ്ടിയിരുന്നു . എന്നാൽ അവളുടെ പിതാവ് കാൽ കെട്ടുന്നത് പ്രകൃതിവിരുദ്ധമാണെന്ന് തീരുമാനിക്കുകയും ബാൻഡേജുകൾ നീക്കം ചെയ്യുകയും ചെയ്തു. പിതാവ് ഒരു യാത്ര പോയപ്പോൾ, ലേഡി ഹു വീണ്ടും ബാൻഡേജുകൾ പ്രയോഗിച്ചു, പക്ഷേ ഹുവിന്റെ പിതാവ് മടങ്ങിയെത്തിയപ്പോൾ അവ ഒരിക്കൽ കൂടി നീക്കം ചെയ്തു. പിന്നീട്, ഹു ഒരു ബന്ധുവിനെ സന്ദർശിച്ചപ്പോൾ അവർ അവളുടെ കാലുകൾ വീണ്ടും ബന്ധിക്കുകയും ചെയ്തു, എന്നാൽ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ലേഡി ഹു അവളെ ബാൻഡേജുകൾ അഴിച്ചുമാറ്റിച്ചു. [1] എല്ലാവരും പരിഹസിച്ച തന്റെ വലിയ പാദങ്ങളിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്, "കാലുകൾ ബന്ധിച്ച പെൺകുട്ടികൾ ഒരിക്കലും ചക്രവർത്തിയുടെ കൊട്ടാരത്തിൽ പ്രവേശിക്കില്ലെന്ന് അവരോട് പറയുക." എന്ന് ലേഡി ഹൂ പ്രതികരിച്ചു, [1]
വിദ്യാഭ്യാസം
തിരുത്തുകമെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ചിന്റെ വുമൺസ് ഫോറിൻ മിഷനറി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന ഫുഷൗ ബോർഡിംഗ് സ്‌കൂൾ ഫോർ ഗേൾസിലാണ് ഹു പഠിച്ചത്. [1] സ്കൂൾ വിട്ടശേഷം, ഹുവിന്റെ കഴിവുകളും നല്ല സ്വഭാവവും വിവരിച്ചുകൊണ്ട് വുമൺസ് ഫോറിൻ മിഷനറി സൊസൈറ്റിക്ക് എഴുതിയ സിഗോർണി ട്രസ്കിന്റെ മാർഗനിർദേശപ്രകാരം അവർ ഫൂഷോ വുമൺസ് ഹോസ്പിറ്റലിൽ പരിശീലനം നേടി. വൈദ്യശാസ്ത്രത്തിൽ പരിശീലിക്കുന്നതിന് ഹ്യു അമേരിക്കയിലേക്ക് പോകണമെന്ന് സിഗോർണി അഭ്യർത്ഥിച്ചു. 1884-ൽ, ഹു ന്യൂയോർക്ക് സിറ്റിയിലേക്കും പിന്നീട് ഫിലാഡൽഫിയയിലേക്കും പോയി. [1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ എത്തിയപ്പോൾ, ഹുവിന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു, അവൾ സാറാ മൂറിനൊപ്പം കോളേജ് പഠനത്തിന് മുമ്പ് വേനൽക്കാലം ചെലവഴിച്ചു. [1] തുടർന്ന് 1884-1888 കാലഘട്ടത്തിൽ അവൾ ഒഹായോ വെസ്ലിയൻ ഫീമെയിൽ കോളേജിൽ ചേർന്നു, [1] അപ്പോഴേക്കും അത് ഒഹായോ വെസ്ലിയൻ യൂണിവേഴ്സിറ്റിയുമായി ലയിപ്പിച്ചിരുന്നു.
1888-ൽ ഹു ഫിലാഡൽഫിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേർന്നു. രണ്ട് വർഷത്തിന് ശേഷം, ഹുവിന് അസുഖം ബാധിക്കുകയും ഒരു ഇടവേളയെടുക്കുകയും ചെയ്തു. ജപ്പാനിലേക്കുള്ള ഒരു യാത്രക്കിടയിൽ ചൈനയിലെ അവളുടെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു പഠനത്തിൽ നിന്ന് ഇടവേള എടുത്തത് [1] ഈ സമയമായപ്പോഴേക്കും, അവളുടെ പിതാവ് ക്ഷയരോഗബാധിതനായിരുന്നു. ഹൂ തന്റെ പിതാവിനെ പരിചരിക്കുകയും ഒരു പുതിയ കുടുംബഭവനത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ പ്രാദേശിക ആശുപത്രിയിൽ ജോലി ചെയ്യുകയും ചെയ്തു. [1] 1892-ൽ വീടിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ, പരിശീലനം പൂർത്തിയാക്കാൻ ഫിലാഡൽഫിയയിലേക്ക് മടങ്ങി, 1894 മെയ് മാസത്തിൽ ബിരുദം നേടി. തുടർന്ന് ഫിലാഡൽഫിയ പോളിക്ലിനിക്കിൽ ഒരു വർഷം ജോലി ചെയ്തു. [1]
ഔദ്യോഗിക ജീവിതം
തിരുത്തുക1895-ൽ ഫുഷൗവിലേക്ക് മടങ്ങിയ ഹു, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഫൂഷോ ഹോസ്പിറ്റലിൽ ജോലി ആരംഭിച്ചു. ഒരു വർഷത്തിനുശേഷം, മേൽനോട്ടക്കാരനായ ഡോക്ടർ അമെരിക്കയിലേഉക്ക് മടങ്ങിയപ്പോൾ, ആശുപത്രിയുടെ മുഴുവൻ ചുമതലയും ഹുവിന് നൽകി. [1]
1899-ൽ അവൾ വൂൾസ്റ്റൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ റസിഡന്റ് വൈദ്യയായി. ആദ്യം, പല രോഗികളും "ചൈനീസ് വിദ്യാർത്ഥിയെ" അല്ല അവർക്ക് വേണ്ടത് ഒരു വിദേശ ഡോക്ടറെ ആണ് എന്ന് ആവശ്യപ്പെട്ടു എങ്കിലും, എന്നാൽ വേനൽക്കാലത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നു. കുടുതൽ ദിവസങ്ങളിൽ ഹു ഡിസ്പെൻസറി തുറക്കേണ്ടി വന്നു. [1] 1899-1901 വരെ, ഹു രണ്ട് മെഡിക്കൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു, അവരിൽ ഒരാൾ അവളുടെ ഇളയ സഹോദരി ഹു സീക്ക് എംഗ് (許淑訇) ആയിരുന്നു. ). [1] രോഗികളുടെ എണ്ണത്തിൽ ആശുപത്രി ബുദ്ധിമുട്ടിയ ആശുപത്രിയി കൂടുതൽ രോഗികളുടെ കിടക്കകൾ സ്ഥാപിക്കാൻ ആശുപത്രി വളപ്പിന് പുറത്തുള്ള ഒരു കുന്നിൻ മുകളിൽ ഹുവിനായി നിർമ്മിച്ച വീട്ടിൽ വരെ കിടക്കകൾ ഇടേണ്ടിവന്. [1] [1] കൈകാര്യം ചെയ്ത കേസുകളുടെ എണ്ണം 1899-ൽ 1,837 ആയിരുന്നത് 1910-ൽ 24,091 ആയി ഉയർന്നു.
1899 ലെ ലണ്ടനിലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് വിമൻസിന്റെ [3] ചൈനീസ് പ്രതിനിധിയായി ഹു പ്രവർത്തിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, മീറ്റിംഗിന്റെ മിനിറ്റ്സിൽ ചൈനയുടെ പ്രതിനിധിയെ മാഡം ഷെൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. [4]
1906-ൽ, വൂൾസ്റ്റൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒരു കോഴ് തുടങ്ങുകയും ഒരു നിശ്ചിത പരീക്ഷയിൽ വിജയിക്കാൻ കഴിയുന്ന ഏതൊരു സ്ത്രീയേയും അത് പഠിപ്പിക്കുകയും ചെയ്തു. ആ വർഷം വിജയിച്ച നാല് വിദ്യാർത്ഥികളിൽ മൂന്ന് പേർ ക്രിസ്ത്യാനികളല്ലായിരുന്നു. [1] എന്നിരുന്നാലും, ആശുപത്രി എല്ലാ ദിവസവും രാവിലെ ക്രിസ്ത്യൻ സേവനങ്ങൾ നടത്തിക്കൊണ്ടിരുന്നു. [1] ഹു ചികിത്സിച്ച രോഗികളിൽ ചിലർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു, എന്നാൽ ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണവുമായി ബന്ധപ്പെറ്റുത്തി നോക്കിയാൽ ഇത് താരതമ്യേന കുറവായിരുന്നു. [5]
1907-ൽ, ഹു ഗുരുതരമായ രോഗബാധിതയാവുകയും ആശുപത്രി പ്രവർത്തിപ്പിക്കാൻ പറ്റാതെ വരികയും ചെയ്തു. ആശുപത്രി പൂട്ടണമെന്ന് ചിലർ ഉപദേശിച്ചെങ്കിലും അനുജത്തി മേൽനോട്ട ചുമതല ഏറ്റെടുത്തു. ഹുയുടെ വസ്ത്രത്തിൽ സ്പർശിക്കുകയോ അവളെ നോക്കുകയോ ചെയ്തുകൊണ്ട് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ച് കുഞ്ഞ് ഡോക്ടറെ കാണാൻ നിരവധി രോഗികളാണ് എത്തിയതെന്നും സഹോദരി സ്യൂക് എങ് വിവരിക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം നിർബാധം തുടരുകയും അസുഖം ഭേധമായപ്പോൾ ഹു തന്റെ സഹോദരിയെ വീണ്ടും പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.
അവസാനകാലം
തിരുത്തുകവൂൾസ്റ്റൺ മെമ്മോറിയൽ ആശുപത്രി കൊള്ളക്കാർ കത്തിച്ചപ്പോൾ 1927 ജനുവരിയിൽ, ഹു തന്റെ ഇളയ സഹോദരിയോടൊപ്പം സിംഗപ്പൂരിലേക്ക് മാറി. 1929 ആഗസ്ത് 16-ന് അവൾ പക്ഷാഘാതം പിടിപെട്ട് മരിച്ചു [6] .
റഫറൻസുകൾ
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 Burton (1912).
- ↑ Bu (2017).
- ↑ Chan (1998).
- ↑ Countess of Aberdeen (1900).
- ↑ Pripas-Kapit, Sarah. (2015). Educating Women Physicians of the World: International Students of the Woman's Medical College of Pennsylvania, 1883-1911 (PhD). University of California, Los Angeles.
- ↑ Cao (2014).