ഹുസേനി
(ഹുസേനി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണ്ണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ഹുസേനി[1]. കഥകളി സംഗീതത്തിൽ ഈ രാഗം ഉശേനി എന്ന പേരിൽ പ്രചാരം നേടിയിട്ടുണ്ട്. സ്നേഹം, വാത്സല്യം, ദീനാനുകമ്പ തുടങ്ങി വിവിധഭാവങ്ങൾ പ്രകാശിപ്പിക്കാൻ ഈ രാഗം ഉപയോഗിയ്ക്കുന്നു. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ വല്ലഭ, ശൃണു വചനം എന്നു തുടങ്ങുന്ന പദം ഹുസേനി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. [2]
ആരോഹണം
തിരുത്തുകസരിഗമപനിധനിസ
അവരോഹണം
തിരുത്തുകസനിധപമഗരിസ
പ്രശസ്തമായ ചില കൃതികൾ
തിരുത്തുക- രാമാ നിന്നേ നമ്മിനാനു
- ശ്രീരാമചന്ദ്ര....
- ശ്രീകാളഹസ്തീശ...
- ശ്രീരഘുകുല...
എന്തു ചെയ്യാവൂ സഖി എന്ന സ്വാതി തിരുനാളിന്റെ പദം ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്.