ഹിമാചൽപ്രദേശിലെ മനാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഹിഡിംബാദേവീ ക്ഷേത്രം. പ്രാദേശികമായി ധുങ്കാരി ക്ഷേത്രം,[1] ഹിഡംബ ക്ഷേത്രം എന്നെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതകഥയിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഭീമന്റെ ഭാര്യ ഹിഡിംബീ ദേവിയാണ് പ്രതിഷ്ഠ. ഹിമാലയ പർവതത്തിന്റെ അടിവാരത്തിൽ ദേവാരി വന വിഹാർ എന്നറിയപ്പെടുന്ന ദേവദാരു വനത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഗുഹാക്ഷേത്രമാണ് ഇത്. ദേവതയുടെ പ്രതിരൂപമായി ആരാധിച്ചിരുന്ന ഒരു വലിയ പാറക്കല്ലിൽ പണിതതാണ് ഈ സങ്കേതം. 1553-ൽ മഹാരാജ ബഹദൂർ സിംഗ് ആണ് ഈ കെട്ടിടം നിർമ്മിച്ചത്.[2]

Hidimba Devi Temple
Hidimba Devi Temple, North-east View
ഹിഡിമ്പി അമ്പലം is located in Himachal Pradesh
ഹിഡിമ്പി അമ്പലം
Location in India
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം32°14′32″N 77°11′15″E / 32.24228°N 77.187366°E / 32.24228; 77.187366
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിHidimba
ആഘോഷങ്ങൾDhungari Mela
ജില്ലKullu
സംസ്ഥാനംHimachal Pradesh
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംPagoda
പൂർത്തിയാക്കിയ വർഷം1553

ചിത്രശാല

തിരുത്തുക


  1. "Hadimba Temple Kullu Manali Manali".
  2. "Hidimbi Temple". Archived from the original on 2021-03-09. Retrieved 14 September 2006.
"https://ml.wikipedia.org/w/index.php?title=ഹിഡിമ്പി_അമ്പലം&oldid=3830373" എന്ന താളിൽനിന്ന് ശേഖരിച്ചത്