ഹിജ്ലി തടങ്കൽപ്പാളയം
ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ക്യാമ്പായിരുന്നു ഹിജ്ലി തടങ്കൽപ്പാളയം (ഇപ്പോൾ ഷഹീദ് ഭവൻ, ഐഐടി ഖരഗ്പൂർ).[1][2] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് രാജ് പോരാട്ടത്തിൽ ഈ തടങ്കൽപ്പാളയം വലിയ പങ്ക് വഹിച്ചു. പശ്ചിമ ബംഗാളിലെ ഖരഗ്പൂരിനടുത്തുള്ള ഹിജ്ലി പ്രദേശതാണ് ഇത് സ്ഥിതി ചെയ്യുന്നത്.
സായുധസമരത്തിലോ സഹകരണ പ്രസ്ഥാനത്തിലോ പങ്കെടുത്തവരിൽ ഒരു വലിയ കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഇവരെ സാധാരണ ജയിലുകളിൽ താമസിപ്പിക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. ആയതിനാൽ ബ്രിട്ടീഷുകാർ ചില തടങ്കൻ ക്യാമ്പുകൾ അഥവാ പ്പാളയങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ആദ്യത്തേത് ബക്സ ഫോർട്ടിനിലും തുടർന്ന് 1930 ൽ ഹിജ്ലി തടങ്കൽപ്പാള രൂപീകരണത്തിലും ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ഒരു പ്രധാന നിമിഷം 1931 ൽ ഇവിടെ സംഭവിച്ചു. രണ്ടു നിരായുധരായ തടവുകാരായ സന്തോഷ് കുമാർ മിത്രയെയും താരകേശ്വർ സെൻഗുപ്തയെയും ബ്രിട്ടീഷ് പോലീസ് വെടിവെച്ചുകൊന്നു.[3][4] സുഭാസ് ചന്ദ്ര ബോസ് അവരുടെ ശരീരം ഏറ്റുവാങ്ങാൻ ഹിജ്ലിയിലേക്ക് വന്നു. നൊബേൽ ജേതാവ് രബീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.[5] പിന്നീട് ഹിജ്ലി ഫയറിംഗ് എന്ന് വിളിക്കപ്പെട്ട ഈ വെടിവെപ്പ്, ജയിൽ / തടങ്കൽ ക്യാമ്പിലുള്ള പോലീസ് വെടിവെപ്പിലെ ഏക സംഭവം മാത്രമാണ്.[6]
1937 ൽ ഈ തടങ്കൽ ക്യാമ്പ് അടക്കുകയും പിന്നീട് 1940 ൽ ഇത് വീണ്ടും തുറക്കുകയും ചെയ്‌തു. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ വ്യോമസേന ഈ ക്യാമ്പ് ഏറ്റെടുത്തു.[7]
1951 ൽ ആരംഭിച്ച ഖരഗ്‌പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ ജന്മസ്ഥലമാണ് ഈ ക്യാമ്പ്.[8] 1990 ൽ ക്യാമ്പ് കെട്ടിട സമുച്ചയത്തിന്റെ ഒരു ഭാഗം നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻറ് ടെക്നോളജിയായി മാറ്റി.[9]
അവലംബം
തിരുത്തുക- ↑ "Pan IIT Speech for IIT Alumni Warwich" (PDF). http://www2.warwick.ac.uk. University of Warwick. Archived from the original (PDF) on 18 October 2015. Retrieved 15 August 2015.
{{cite web}}
: External link in
(help)External link in|website=
|website=
(help) - ↑ "History of Indian Institute of Technology Kharagpur". iitjodhpur.com. Archived from the original on 2014-07-14. Retrieved 2 July 2014.
- ↑ Bhattacherje, S. B. (2009-05-01). Encyclopaedia of Indian Events & Dates (in ഇംഗ്ലീഷ്). Sterling Publishers Pvt. Ltd. ISBN 9788120740747.
- ↑ "Hijli Saheed Bhavan". iitkgp.ac.in. Archived from the original on 14 ഏപ്രിൽ 2013. Retrieved 2 ജൂലൈ 2014.
- ↑ "Kharagpur's legend". hindu.com. Archived from the original on 2012-03-14. Retrieved 2 July 2014.
- ↑ "IIT-Kharagpur remembers its Hijli Jail days". financialexpress.com. Retrieved 2 July 2014.
- ↑ "Hijli Saheed Bhavan". iitkgp.ac.in. Archived from the original on 14 ഏപ്രിൽ 2013. Retrieved 2 ജൂലൈ 2014.
- ↑ "Speech of the hon'ble president of India, Shri Pranab Mukherjee at the 58th annual convocation of IIT Kharagpur". presidentofindia.nic.in. Retrieved 2 July 2014.
- ↑ "History of Nehru Museum of Science & Technology". www1.iitkgp.ac.in. Retrieved 2018-08-31.