ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിൽ പങ്കെടുത്ത പ്രവർത്തകനുമാണ് താരകേശ്വർ സെൻഗുപ്ത (Bengali: তারকেশ্বর সেনগুপ্ত) (1905 ഏപ്രിൽ 15 -  1931 സെപ്റ്റംബർ 16). മാസ്റ്റർഡാ സൂര്യ സെന്റിന്റെ വിപ്ലവ സംഘത്തിന്റെ അംഗമായിരുന്നു അദ്ദേഹം.[1]

താരകേശ്വർ സെൻഗുപ്ത
ജനനം1905 ഏപ്രിൽ 15
Gaila village, ബ്രിട്ടീഷ് രാജ്
(ഇപ്പോളത്തെ ബംഗ്ലാദേശ്)
മരണം1931 സെപ്റ്റംബർ 16
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
താരകേശ്വർ സെൻഗുപ്തയുടെ പ്രതിമ

ആദ്യകാലജീവിതംതിരുത്തുക

1905 ഏപ്രിൽ 15-ന് താരകേശ്വർ സെൻഗുപ്ത ബ്രിട്ടീഷ് ഇന്ത്യയിലെ ബാരിസാൽ ജില്ലയിൽ (നിലവിലെ ബംഗ്ലാദേശ്) ബംഗാളി മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു.

വിപ്ലവ പ്രവർത്തനങ്ങൾതിരുത്തുക

ഒരു സാമൂഹ്യ പ്രവർത്തകനായിരുന്നു സെൻഗുപ്ത. ഗെയ്ല ശാഖയിലെ യുഗാന്തർ ഗ്രൂപ്പുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഏതാനും മാസത്തേക്ക് സെൻഗുപ്തയെ അറസ്റ്റു ചെയ്ത് തടവ് ശിക്ഷ വിധിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ഡി. ഐ. ചട്ടത്തിൽ വീണ്ടും അറസ്റ്റുചെയ്യപ്പെടുകയും ഹിജ്ലി ജയിലിലേക്കു അയക്കുകയും ചെയ്തു.

മരണംതിരുത്തുക

1931 സെപ്തംബർ 16 ന് ഹിജ്ലി തടങ്കൽപ്പാളയത്തിൽ വെച്ച് നിരായുധരായ താരകേശ്വർ സെൻഗുപ്തയെയും ഒപ്പം മറ്റൊരു തടവുകാരനായ സന്തോഷ് കുമാറിനെയും ബ്രിട്ടീഷ് പോലീസ് വെടിവെച്ചു കൊന്നു. രബീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.[2][3]

അവലംബംതിരുത്തുക

  1. NARESH JANA. "IIT revival pill for historic Hijli Jail". telegraphindia.com. ശേഖരിച്ചത് December 11, 2017. Cite has empty unknown parameter: |dead-url= (help)
  2. "IIT-Kharagpur remembers its Hijli Jail days". The Financial Express (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-09.
  3. "Historical site". The Hindu Business Line (ഭാഷ: ഇംഗ്ലീഷ്). 2007-10-03. ശേഖരിച്ചത് 2017-12-09.
"https://ml.wikipedia.org/w/index.php?title=താരകേശ്വർ_സെൻഗുപ്ത&oldid=2868276" എന്ന താളിൽനിന്ന് ശേഖരിച്ചത്