ഹിക്കഡുവ ദേശീയോദ്യാനം
ഹിക്കഡുവ ദേശീയോദ്യാനം ശ്രീലങ്കയിലെ രണ്ടു മറൈൻ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഫ്രിഞ്ചിങ് പവിഴപ്പുറ്റുകളുടെ ഉയർന്ന ജൈവവൈവിധ്യം ഇവിടെ കാണാൻ കഴിയുന്നു.1940-ൽ അമ്പലങ്ങോഡ, ഹിക്കഡുവ എന്നീ ചെറിയദ്വീപുകൾ ഉൾക്കൊള്ളിച്ച് തീരദേശത്തിന്റെ അതിരുകൾ സംരക്ഷിക്കുന്നതിനും ദ്വീപിൽ കൂടുകൂട്ടുന്ന കടൽപ്പക്ഷികളുടെ സംരക്ഷണത്തിനായി ഒരു സങ്കേതമുണ്ടാക്കാനും തീരുമാനമുണ്ടായി.[1] 1979 മേയ് 18 ന് ആരംഭത്തിൽ ഇതിനെ വന്യജീവിസങ്കേതമായി നാമകരണം ചെയ്തെങ്കിലും 1988 ആഗസ്റ്റ് 14 ന് ഈ ദേശീയോദ്യാനം നാച്യുർ റിസർവ് ആയി മാറ്റി. 2002 സെപ്തംബർ 19 ന് ഇതിനെ ദേശീയോദ്യാനത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയർത്തി. സ്നോർക്കെലിങിനും സ്കൂബ ഡൈവിംഗിനും അനുയോജ്യമായ പ്രദേശമാണിത്.[2]
ഹിക്കഡുവ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Southern province, Sri Lanka |
Nearest city | Hikkaduwa |
Coordinates | 6°08′42″N 80°05′33″E / 6.14500°N 80.09250°E |
Area | 101.6 ha |
Established | September 19, 2002 |
Governing body | Department of Wildlife Conservation |
ശരാശരി 5 മീറ്റർ താഴ്ചയുള്ള ചുറ്റുപാടിൽ ഫ്രിഞ്ചിങ് പവിഴപ്പുറ്റുകളും ലഗൂണുകളും ഇവിടെ കാണപ്പെടുന്നു.[3] ഈ പവിഴപ്പുറ്റുകൾ തിരമാലകളിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുകയും മണ്ണൊലിപ്പ് തടയുന്ന പ്രതിരോധ പ്രകൃതിദത്ത ചിറയായി (പുലിമുട്ട്) കാണപ്പെടുകയും ചെയ്യുന്നു. ഇവിടേയ്ക്ക് സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടുത്ത 25 വർഷത്തിനുള്ളിൽ ഈ ദേശീയോദ്യാനത്തിലെ പവിഴപ്പുറ്റുകളുടെ ഡിഗ്രേഡേഷൻ വർദ്ധിക്കാൻ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.[4]
കാലാവസ്ഥ
തിരുത്തുകഈർപ്പമുള്ള മേഖലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഇവിടെ 2,000 മില്ലിമീറ്റർ വർഷപാതം ലഭിക്കുന്നു. വടക്കു-പടിഞ്ഞാറ്, തെക്കു-കിഴക്കൻ മൺസൂൺ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഏപ്രിൽ-ജൂൺ, സെപ്റ്റംബർ-നവംബർ വരെയുള്ള കാലയളവിലാണ് മഴ പൂർണ്ണമായും ലഭിക്കുന്നത്. മൺസൂൺ കാലത്തിനിടയിലുള്ള ഇടവേളയിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയമാണ് ദേശീയോദ്യാനം സന്ദർശിക്കാൻ അനുകൂലമായിരിക്കുന്നത്. ഇവിടത്തിന്റെ ജലത്തിന്റെ താപനില 28.0°-30.0°C ആണ്. അന്തരീക്ഷ താപനില 27°C ആണ്.
ജൈവവൈവിധ്യം
തിരുത്തുക60 വർഗ്ഗത്തിൽപ്പെട്ട കട്ടിയുള്ള പവിഴപ്പുറ്റുകൾ ഇവിടെയുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോളീയേഷ്യസ് മോൺടിപോറ വർഗ്ഗത്തിൽപ്പെട്ട പൊറ്റ പോലെയും ശാഖകളോടുകൂടിയതുമായ ഇനം പവിഴപ്പുറ്റുകളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ഫാവിഡേ, പോർട്ടിഡേ എന്നീ കുടുംബങ്ങളിൽപ്പെട്ട പവിഴപ്പുറ്റുകൾ വലിയ കോളനികളായി ഈ തീരപ്രദേശത്ത് കാണപ്പെടുന്നു. സ്റ്റാഗ്ഹോൺ, എൽക്ഹോൺ, ബ്രെയിൻ, കാബേജ്, സ്റ്റാർ, റ്റേബിൾ തുടങ്ങിയ ഇനം പവിഴപ്പുറ്റുകൾ ജൈവവൈവിധ്യത്തിൽപ്പെടുന്നു.[5]76 ജീനസിലുൾപ്പെടുന്ന 170 വർഗ്ഗത്തിൽപ്പെട്ട കോറൽഫിഷും ഇവിടെ കാണപ്പെടുന്നു.
5–10 മീറ്റർ താഴ്ചയുള്ള ചുറ്റുപാടിൽ ഹെലിമെഡെ ജീനസിൽപ്പെട്ട കടൽപ്പുല്ലും കൗലേർപ ജീനസിൽപ്പെട്ട കടൽ ആൽഗയും ഇവിടെ കാണപ്പെടുന്നു. കടൽപ്പുല്ല് കടൽപ്പശുക്കൾക്കും കടലാമകൾക്കും ചില വർഗ്ഗത്തിൽപ്പെട്ട കൊഞ്ചുകൾക്കും ആഹാരമായിതീരുന്നു. 8 വർഗ്ഗത്തിൽപ്പെട്ട അലങ്കാരമത്സ്യങ്ങളും, കൊഞ്ച്, ഞണ്ട്, ഓയിസ്റ്റർ, സീ വേംസ്, ഹാക്സ്ബിൽ കടലാമ, ഒലീവ് റിഡ്‌ലി കടലാമ, പച്ചക്കടലാമ എന്നിവയും ഇവിടത്തെ ആവാസവ്യവസ്ഥയിൽ കാണാം. ക്ലോരുരുസ്രകൗറ, പോമസെൻട്രുസ്പോട്ടിയസ് എന്നീ രണ്ട് റീഫ് ഫിഷ് വർഗ്ഗങ്ങൾ ശ്രീലങ്കൻ അതിരിൽ കാണപ്പെടുന്നു.[6]
ചിത്രശാല
തിരുത്തുക-
റ്റേബിൾ കോറൽ
-
ഫാവിഡേ കോറൽ
-
പോർട്ടിഡേ കോറൽ
-
ഓയിസ്റ്റർ
-
ഹാക്സ്ബിൽ കടലാമ
-
ഒലീവ് റിഡ്‌ലി കടലാമ
-
പച്ചക്കടലാമ
അവലംബം
തിരുത്തുക- ↑ http://amazinglanka.com/wp/hikkaduwa-national-park/
- ↑ http://travellerhints.com/place/south-asia/sri-lanka/hikkaduwa-national-park/
- ↑ "Hikkaduwa National Park". iwmi.org. International Water Management Institute. Retrieved 2009-07-09.
- ↑ (in Sinhalese) Senarathna, P.M. (2009). "Hikkaduwa Jathika Udhyanaya". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi publishers. pp. 211–219. ISBN 955-573-346-5.
- ↑ Pradeepa, Ganga (28 November 2008). "Hikkaduwa where the impressive coral reef is on offer". Daily News. Retrieved 2009-07-09.
- ↑ https://www.destinationsrilanka.travel/Hikkaduwa_Marine_National_Park.php