ഹാർഡാപ് അണക്കെട്ട്
ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ മാരിയെന്റെലിനടുത്തായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് ഹാർഡാപ് അണക്കെട്ട്. 1963 ൽ നമീബിയ ദക്ഷിണാഫ്രിക്കയുടെ കീഴിലായിരുന്നപ്പോഴാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. നമീബിയയിലെ ഏറ്റവും വലിയ അണക്കെട്ട് ഇതാണ്. ഫിഷ് നദിയിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. നമീബിയയിലെ ജൈവവൈവിദ്ധ്യത്തിന്റയും വന്യജീവികളുടെയും അനേകം ഉദാഹരണങ്ങൾ ഈ അണക്കെട്ടിനുചുറ്റും കാണാവുന്നതാണ്.
ഹാർഡാപ് അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | Hardap Dam |
രാജ്യം | Namibia |
സ്ഥലം | 260 കി.മീ (160 മൈ) south of Windhoek |
നിർദ്ദേശാങ്കം | 24°29′58″S 17°51′31″E / 24.49944°S 17.85861°E |
നിർമ്മാണം ആരംഭിച്ചത് | 1960 |
നിർമ്മാണം പൂർത്തിയായത് | 1963 |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Fish River |
റിസർവോയർ | |
ആകെ സംഭരണശേഷി | 320 million ഘന മീറ്റർ (420,000,000 cu yd) |
പ്രതലം വിസ്തീർണ്ണം | 25 കി.m2 (2,500 ഹെ) |