ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ

(ഹാൻസ് കൃസ്ത്യൻ ആൻ‌ഡേഴ്സൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാൻസ് ക്രിസ്ത്യൻ ആൻ‌ഡേഴ്സൻ (Hans Christian Andersen Danish pronunciation: [ˈhanˀs ˈkʰʁæʂd̥jan ˈɑnɐsn̩] ഏപ്രിൽ 2, 1805ഓഗസ്റ്റ് 4, 1875), എച്. സി. ആൻ‌ഡേഴ്സൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആണ്‌. "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിട്ൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" [1]എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ .

Hans Christian Andersen
തൊഴിൽNovelist, short story writer, fairy tales writer
ദേശീയതDanish
GenreChildren's literature, travelogue
കയ്യൊപ്പ്

അദ്ദേഹത്തിന്റെ കവിതകളും കഥകളും 150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽനിന്നും പ്രചോദനമുൾക്കൊണ്ട് സിനിമകളും നാടകങ്ങളും ബാലേകളും കാർട്ടൂൺ സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട് .


ജീവചരിത്രം

തിരുത്തുക

കുട്ടിക്കാലം

തിരുത്തുക

ഹാൻസ് ക്രിസ്ത്യൻ ആൻ‌ഡേഴ്സൻ ഡെന്മാർക്കിലെ ഒഡാൻസ് പട്ടണത്തിൽ ഏപ്രിൽ 2, 1805-ആണ് ജനിച്ചത്. ഹാൻസ് ക്രിസ്ത്യൻ എന്നിവ സാധാരണയായി ഉപയോഗിച്ചുവരുന്ന ഡാനിഷ് പേരുകളാണ്. അദ്ദേഹത്തിന്റെ പിതാവ്, അവർ ഒരു പ്രഭുകുടുംബത്തിൽപ്പെട്ടവരാണെന്ന് കരുതിയിരുന്നുവെങ്കിലും ഈ ധാരണ തെറ്റാണെന്ന് പല ചരിത്രകാരൻ‌മാരും കരുതുന്നു. ഫ്രെഡെറിക്ക് ആറാമൻ രാജാവ്, ഹാൻസിന്റെ വിദ്യാഭ്യാസത്തിനായി ചില സഹായങ്ങൾ നൽകി. [2]

1835-ലാണ്‌ ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales, ഡാനിഷ്: Eventyr) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ഇവ പുറത്തിറങ്ങിയ കാലത്ത് അത്ര വിജയമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ 1836-ൽ പുറത്തിറക്കിയ നോവലുകളായ ഒ.ടി (O.T.), ഒൻലി എ ഫിഡ്ലർ എന്നിവ വിജയിച്ചു. 1837-ലാണ്‌ ആൻഡേഴ്സന്റെ ഏറ്റവും പ്രചരിച്ച കൃതികളിലൊന്നായ അഗ്ലി ഡക്ലിങ് (Ugly Duckling) പുറത്തിറങ്ങിയത്.

 
ന്യൂ യോർക്കിലെ സെന്ട്രൽ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമ - ആൻഡേഴ്സനും അഗ്ലി ഡക്ലിങ്ങും
  1. http://www.nycgovparks.org/sub_your_park/historical_signs/hs_historical_sign.php?id=12332?HCANYUSA=
  2. http://malayalam.webdunia.com/miscellaneous/literature/articles/0712/02/1071202031_1.htm

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക