ഹാളി ടാനർ ഡില്ലൺ ജോൺസൺ
ഹാളി ടാനർ ഡില്ലൻ ജോൺസൺ (ഒക്‌ടോബർ 17, 1864 - ഏപ്രിൽ 26, 1901) ഒരു അമേരിക്കൻ ഭിഷഗ്വരയായൊരുന്നു.ഇംഗ്ലീഷ്:Halle Tanner Dillon Johnson. അലബാമയിൽ ഫിസിഷ്യൻ ആയി ലൈസൻസ് നേടിയ ആദ്യത്തെ കറുത്ത സ്ത്രീയും അതുപോലെ ഏതെങ്കിലും വംശത്തിൽപ്പെട്ട സ്ത്രീയും അവർ ആയിരുന്നു. [1] [2]
Halle Tanner Dillon Johnson | |
---|---|
ജനനം | Halle Tanner ഒക്ടോബർ 17, 1864 |
മരണം | ഏപ്രിൽ 26, 1901 | (പ്രായം 36)
കലാലയം | Woman's Medical College of Pennsylvania |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | General medicine |
സ്ഥാപനങ്ങൾ | Tuskegee Institute |
ജീവചരിത്രം
തിരുത്തുകപ്രാദേശിക ആഫ്രിക്കൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ പ്രമുഖരായ ബെഞ്ചമിൻ ടക്കർ ടാനറുടെയും സാറ എലിസബത്ത് ടാനറുടെയും മൂത്ത മകളായി പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഹാളി ജനിച്ചു. ശൈശവാവസ്ഥയിൽ മരിച്ച രണ്ട് സഹോദരങ്ങൾ അടക്കം ഒമ്പത് സഹോദരങ്ങളിൽ, നാല് സഹോദരിമാർ, രണ്ട് സഹോദരന്മാർ, എന്നിവരിൽ മൂത്തവളായിരുന്നു അവൾ. [3]
പിറ്റ്സ്ബർഗിലെ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിലെ ശുശ്രൂഷകനായിരുന്നു ബെഞ്ചമിൻ, അദ്ദേഹം നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്, [4] കൂടാതെ സഭയുടെ പ്രസിദ്ധീകരണമായ ക്രിസ്ത്യൻ റെക്കോർഡർ പ്രസിദ്ധീകരിക്കാൻ ഹാളി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. [5] ചിത്രകാരൻ ഹെൻറി ഒസാവ ടാന്നർ ആയിരുന്നു അവളുടെ സഹോദരൻ. [6] അവളുടെ മരുമകൾ സാഡി ടാനർ മോസെൽ അലക്‌സാണ്ടർ ആയിരുന്നു പിഎച്ച്.ഡി [7] നേടിയ അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗക്കാരിയും ഡെൽറ്റ സിഗ്മ തീറ്റയുടെ ആദ്യത്തെ പ്രസിഡന്റും. [4]
1886 ജൂണിൽ ഹാളി, ചാൾസ് ഡില്ലനെ വിവാഹം കഴിച്ചു, അവരുടെ വിവാഹത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം ന്യുമോണിയ ബാധിച്ച് ചാൾസ് മരിച്ചു [8] [9] ഇതിനിടയ്ക്ക് 1887-ൽ സാഡി എന്നൊരു കുട്ടി ജനിച്ചു. ഹാളി ഡില്ലൻ എന്നറിയപ്പെടാൻ തുടങ്ങിയ അവൾ,ചാൾസിന്റെ മരണശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി, 24-ആം വയസ്സിൽ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു, [10] [11]1891 -ൽ ബഹുമതികളോടെ ബിരുദം നേടി.
അവളുടെ ബിരുദദാന സമയത്ത്, അലബാമയിലെ ടസ്‌കെഗീ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയായ ബുക്കർ ടി. വാഷിംഗ്ടൺ ഒരു ആഫ്രിക്കൻ-അമേരിക്കൻ ഫിസിഷ്യനെ തേടി പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിന് കത്തെഴുതിയിരുന്നു. ബിരുദം നേടിയ ഉടൻ തന്നെ ഹാളി ഈ വാഗ്‌ദാനംസ്വീകരിച്ചു. [12]
1894-ൽ ടസ്‌കെഗീയിലെ ഗണിതശാസ്ത്ര പ്രൊഫസറായ റവറന്റ് ജോൺ ക്വിൻസി ജോൺസണെ ഹാളി രണ്ടാമത് വിവാഹം കഴിച്ചു, അവർ സൗത്ത് കരോലിനയിലെ കൊളംബിയയിലേക്ക് മാറിയപ്പോൾ അവർ അവിടെ തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു. അവളുടെ ഭർത്താവ് കറുത്തവർഗ്ഗക്കാർക്കുള്ള ഒരു സ്വകാര്യ സ്കൂളായ അലൻ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായി. തുടർന്ന് അദ്ദേഹം ഹാർട്ട്ഫോർഡ്, കണക്റ്റിക്കട്ട്, അറ്റ്ലാന്റ, ജോർജിയ, ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ എന്നിവിടങ്ങളിലേക്ക് ദൈവശാസ്ത്രത്തിൽ വിദ്യാഭ്യാസത്തിനായി താമസം മാറി. ജോൺ ക്വിൻസി ജൂനിയർ, ബെഞ്ചമിൻ ടി., ഹെൻറി ടാനർ എന്നിങ്ങനെ മൂന്ന് ആൺമക്കൾ അവർക്കുണ്ടായിരുന്നു. [13] 1900-ൽ ജോൺസൺ ദമ്പതികൾ ടെന്നസിയിലെ നാഷ്‌വില്ലെയിലേക്ക് താമസം മാറി. ജോൺ അവിടെ സെന്റ് പോൾസ് എഎംഇ ചർച്ചിൽ ശുശ്രൂഷകനായി.
റഫറൻസുകൾ
തിരുത്തുക- ↑ Mossell, N. F. (1908). The Work of the Afro-American Women. United States: G.S. Ferguson Company.
- ↑ "[Mrs. Halle T. Dillon; Bishop B. T. Tanner; Dr. Dillon; Tuskegee]." Southern Argus (Baxter Springs, Kansas), October 8, 1891: 2. Readex: Readex AllSearch.
- ↑ Hine, Darlene C. Black Women in America: A Historical Encyclopedia, Vol. 1 A-L., Brooklyn, 1993.
- ↑ 4.0 4.1 Alexander, Sadie Tanner Mossell. Interview with Sadie Alexander. 1977. Women and Social Movements in the United States,1600-2000. Database. Web.
- ↑ "Halle Tanner Dillon Johnson". Changing the Face of Medicine. NIH.
- ↑ Wright, A. J. (May 18, 2017). "Halle Tanner Dillon". Encyclopedia of Alabama. Retrieved November 8, 2020.
- ↑ Malveaux, Julianne. “Missed Opportunity: Sadie Tanner Mossell Alexander and the Economics Profession.” The American Economic Review, vol. 81, no. 2, American Economic Association, 1991, pp. 307–10, http://www.jstor.org/stable/2006875.
- ↑ Alexander, Sadie Tanner Mossell. Interview with Sadie Alexander. 1977. Women and Social Movements in the United States,1600-2000. Database. Web.
- ↑ Hine, Darlene C. Black Women in America: A Historical Encyclopedia, Vol. 1 A-L., Brooklyn, 1993.
- ↑ Hine, Darlene C. Black Women in America: A Historical Encyclopedia, Vol. 1 A-L., Brooklyn, 1993.
- ↑ "Halle Tanner Dillon Johnson". Changing the Face of Medicine. NIH.
- ↑ "Halle Tanner Dillon Johnson". Changing the Face of Medicine. NIH.
- ↑ Hine, Darlene C. Black Women in America: A Historical Encyclopedia, Vol. 1 A-L., Brooklyn, 1993.