ഹാരി എസ്. ട്രൂമാൻ
(ഹാരി. എസ്. ട്രൂമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്. ട്രൂമാൻ (മെയ് 8, 1884 – ഡിസംബർ 26, 1972). 1945 മുതൽ 1953 വരെയാണ് ഈ പദവിയിൽ പ്രവർത്തിച്ചത്. മുൻഗാമിയായ ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് നാലാം തവണ പ്രസിണ്ടന്റായതിന് മൂന്നു മാസത്തിനുശേഷം മരണമടഞ്ഞതോടെയാണ് ട്രൂമാൻ ഈ പദവിയിലെത്തിയത്.
ഹാരി എസ്. ട്രൂമാൻ | |
| |
അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡണ്ട്
| |
പദവിയിൽ ഏപ്രിൽ 12 1945 – ജനുവരി 20 1953 | |
വൈസ് പ്രസിഡന്റ് | None (1945–1949), ആൽബെൻ ഡബ്ലിയു. ബാർക്ലെ (1949–1953) |
---|---|
മുൻഗാമി | ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് |
പിൻഗാമി | ഡ്വൈറ്റ് ഡി. ഐസൻഹോവർ |
അമേരിക്കയുടെ മുപ്പത്തിനാലാമത് വൈസ് പ്രസിഡണ്ട്
| |
പദവിയിൽ ജനവരി 20 1945 – ഏപ്രിൽ 12 1945 | |
പ്രസിഡന്റ് | ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് |
മുൻഗാമി | ഹെൻറി എ. വാലസ് |
പിൻഗാമി | ആൽബെൻ ഡബ്ലിയു. ബാർക്ലെ |
മിസ്സൂറിയിൽനിന്നുള്ള സെനറ്റർ
| |
പദവിയിൽ ജനവരി 3 1935 – ജനവരി 17 1945 | |
മുൻഗാമി | റോസ്കോ സി. പാറ്റേഴ്സൻ |
പിൻഗാമി | ഫ്രാങ്ക് പി. ബ്രിഗ്ഗ്സ് |
ജനനം | ലാമർ, മിസൂറി | മേയ് 8, 1884
മരണം | ഡിസംബർ 26, 1972 കാനാസ് സിറ്റി, മിസൂറി | (പ്രായം 88)
രാഷ്ട്രീയകക്ഷി | ഡെമോക്രാറ്റിക് |
ജീവിതപങ്കാളി | ബെസ് വാലസ് ട്രൂമാൻ |
മതം | Baptist |
ഒപ്പ് |
പ്രസിഡന്റ് എന്ന നിലയിൽ ഇദേഹത്തിന് പല ആഭ്യന്തര പ്രശ്നങ്ങളും നേരിടേണ്ടി വന്നു. വിദേശ ബന്ധങ്ങളും സംഭവ ബഹുലമായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഈ അണുബോംബ് സ്ഫോടനങ്ങളോടെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.
ബെസ് വാലസ് ട്രൂമാൻ ആയിരുന്നു ഭാര്യ. 1972 ഡിസംബർ 26ന് അന്തരിച്ചു.
ഇവയും കാണുക
തിരുത്തുക