ഹാരിയറ്റ് ലൂയിസ് ഹാർഗ്രേവ് ഹാർട്ട്ലി (ജീവിതകാലം: നവംബർ 14, 1874 - ഒക്ടോബർ 18, 1951) ഒരു അമേരിക്കൻ വൈദ്യനും പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥയും കോളേജ് പ്രൊഫസറുമായിരുന്നു. ഇംഗ്ലീഷ്:Harriet Louise Hargrave Hartley. ഹാരിയറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിൽ സ്ഥിതിചെയ്യുന്ന മെയ്നിലെ ഹാരിയറ്റ് എൽ. ഹാർട്ട്‌ലി കൺസർവേഷൻ അവരുടെ പേരിലാണ് അറിയപ്പെടുന്നത്.

ഹാരിയറ്റ് എൽ. ഹാർട്ട്ലി
A woman with her hair in an updo, wearing a high-collared dress with a cameo at her throat; the outer laer of the dress is satiny, and embellished with heavy cord embroidery
Harriet L. Hartley, from a 1911 publication
ജനനം
Harriet Louise Hargrave

November 14, 1874
Philadelphia
മരണംOctober 18, 1951
Philadelphia
തൊഴിൽPhysician, public health official, college professor

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

വില്ല്യം ഹെൻറി കൊളംബസ് ഹാർഗ്രേവിന്റെയും എല്ല ലൂയിസ് എസ്ലർ ഹാർഗ്രേവിന്റെയും മകളായി 1874-ൽ ഫിലാഡൽഫിയയിലാണ് ഹാരിയറ്റ് "ഹാറ്റി" ഹാർഗ്രേവ് ജനിച്ചത്. 1903 -ൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ അവൾ മെഡിക്കൽ ബിരുദം പൂർത്തിയാക്കി.

ഔദ്യോഗിക ജീവിതം തിരുത്തുക

ഹാരിയറ്റ് സർജറിയുടെ ക്ലിനിക്കൽ പ്രൊഫസറും [1] [2] പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ഗൈനക്കോളജിയിൽ അസോസിയേറ്റ് പ്രൊഫസറും ടെമ്പിൾ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ പ്രിവന്റീവ് മെഡിസിൻ പ്രൊഫസറും ആയിരുന്നു. [3] സമൂഹത്തിലെ സ്ത്രീകളെ പ്രഥമശുശ്രൂഷാ ക്ലാസുകളും അവർ പഠിപ്പിച്ചു. [4] 1915-ൽ, ഒന്നാം ലോകമഹായുദ്ധം മൂലം അവശതയനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു ആശുപത്രി തുറക്കാനായിഅമേരിക്കൻ വനിതാ ഡോക്ടർമാരെയും നഴ്സുമാരെയും അയയ്ക്കാൻ വേണ്ടി ഹാരിയറ്റ് ഒരു ഫണ്ട് സ്വരൂപിച്ചു. [5]

1917-ൽ ഹാരിയറ്റ് ഫിലാഡൽഫിയ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് ചൈൽഡ് ഹൈജീന്റെ ചീഫ് ആയി. [6] ഫിലാഡൽഫിയയിലെ കുട്ടികളിൽ സ്പാനിഷ് ഫ്ലൂ മഹാമാരിയുടെ ദുരിതം വിവരിക്കാൻ 1918-ൽ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ ചൈൽഡ് ഹൈജീൻ അസോസിയേഷന്റെ വാർഷിക യോഗത്തിൽ അവർ സംസാരിച്ചു. [7] [8] 1944-ൽ നാഷണൽ നീഗ്രോ ഹെൽത്ത് വീക്കിന്റെ റേഡിയോ സിമ്പോസിയത്തിലെ പ്രസംഗകരിൽ ഒരാളായിരുന്നു ഹാരിയറ്റ്. [9] 1930 കളിലും 1940 കളിലും അവർ ബ്യൂറോ ഓഫ് ചൈൽഡ് ഹൈജീന്റെ തലവയായി തുടർന്നു. [10] [11] [12]

1947 മുതൽ 1948 വരെ പെൻസിൽവാനിയ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഹാരിയറ്റ്. [13] [14] ബേബീസ് വെൽഫെയർ അസോസിയേഷൻ, [15] ഫിലാഡൽഫിയ ഒബ്‌സ്റ്റട്രിക്കൽ സൊസൈറ്റി, ഫിലാഡൽഫിയ കൗണ്ടി മെഡിക്കൽ സൊസൈറ്റി, [16] അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എന്നിവയിൽ അംഗവുമായിരുന്നു. [17]

റഫറൻസുകൾ തിരുത്തുക

  1. Schafer, James A. (2013-12-26). The Business of Private Medical Practice: Doctors, Specialization, and Urban Change in Philadelphia, 1900-1940 (in ഇംഗ്ലീഷ്). Rutgers University Press. pp. 43–44, 52. ISBN 978-0-8135-6176-9.
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)
  5. {{cite news}}: Empty citation (help)
  6. {{cite news}}: Empty citation (help)
  7. Hartley, Harriet L. “The City Nurse as an Agent for the Prevention of Infant Mortality” Transactions of the Ninth Annual Meeting of the American Child Hygiene Association (Baltimore: Franklin Printing Company, 1919), 122-126.
  8. Connolly, Cynthia; Greco, Rosemarie B. (June 23, 2021). "Children and the Influenza Pandemics of 1918-1919 and 2020-2021". The Field Center at the University of Pennsylvania (in ഇംഗ്ലീഷ്). Archived from the original on 2022-10-13. Retrieved 2022-10-13.
  9. Turner, John P. (July–September 1944). "National Negro Health Week -- A Radio Broadcast". National Negro Health News. 12 (3): 9.
  10. {{cite news}}: Empty citation (help)
  11. {{cite news}}: Empty citation (help)
  12. {{cite news}}: Empty citation (help)
  13. {{cite news}}: Empty citation (help)
  14. {{cite news}}: Empty citation (help)
  15. {{cite news}}: Empty citation (help)
  16. "Officers of the Philadelphia County Medical Society". Weekly Roster and Medical Digest. 8 (39). June 15, 1918.
  17. "Dr. Henry H. Doan". Health Bulletin: 125. 1917.
"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_എൽ._ഹാർട്ട്ലി&oldid=3901211" എന്ന താളിൽനിന്ന് ശേഖരിച്ചത്