ഹസ്തമുദ്ര
ഭാരതീയ നൃത്തത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികർമങ്ങൾ ചെയ്യുന്നതിൻ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപാധികൾക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികൾക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകൾ വൈദികതന്ത്രികളിൽ നിന്നും ചാക്യാന്മാർക്കും അവരിൽ നിന്നും മറ്റ് കലാകാരമാർക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.
അടിസ്ഥാനമുദ്രകൾ
തിരുത്തുകകഥകളി തുടങ്ങിയ നൃത്യനാട്യാദികൾക്ക് സാധാരണ കേരളത്തിൽ പ്രായോഗിക രൂപത്തിൽ കാണിച്ചുവരുന്നത് "ഹസ്തലക്ഷണദീപിക" എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഇരുപത്തിനാലു അടിസ്ഥാനമുദ്രകൾ ആണ്.
“ | ഹസ്തപതാകോ മുദ്രാഖ്യ |
” |
ഇങ്ങനെ ഇരുപത്തിനാലു അടിസ്ഥാനമുദ്രകളാകുന്നു.
വിവിധ തരം ഹസ്തമുദ്രകൾ
തിരുത്തുകഅടിസ്ഥാനമുദ്രകളെ സംയുക്തം, അസംയുക്തം, മിശ്രം, സമാനം, സാങ്കേതികം, വ്യഞ്ജകം, അനുകരണം എന്നിങ്ങനെ ഏഴ് വിധം ഉണ്ട്.
ഓരോ മുദ്രയുടേയും ആകൃതി നോക്കിയാണ് പേരു നൽകിയിരിക്കുന്നത്. രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന് "സംയുക്തം" എന്നും, ഒരു കൈകൊണ്ട് കാണിക്കുന്നതിന് "അസംയുക്തം" എന്നും, വിഭിന്ന മുദ്രകൾ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന് "മിശ്രം" എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ "സമാനമുദ്ര" എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാൻ ഉപയോഗിക്കുന്ന മുദ്രകളെ "വ്യഞ്ജകമുദ്ര" എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്റ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ "അനുകരണ മുദ്ര" എന്ന് പറയുന്നു
മുദ്രയുടെ ചലനങ്ങളെ ഹസ്തകരണങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു.നാലുതരത്തിലുള്ള ഹസ്തകരണങ്ങളാണ് നാട്യശാസ്ത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്.
- ആവേഷ്ടിതകരണം
- ചൂണ്ടുവിരൽ മുന്നിലും മറ്റുവിരലുകൾ അതിനുപിന്നിലായും അകലെനിന്ന് അടുത്തേക്ക് ചുഴറ്റി കൊണ്ടുവരുന്ന ചലനം
- ഉദ്വേഷ്ടിതകരണം
- ചൂണ്ടുവിരൽ മുന്നിലായി അടുത്തുനിന്നും അകലേക്കുകൊണ്ടുപോവുന്ന ചലനം
- വ്യാവർത്തികരണം
- ചെറുവിരൽ മുൻപും മറ്റുവിരലുകൾ പിറകേയും ആയി അടുത്തേക്ക് ചുഴറ്റുക
- പരിവർത്തിതകരണം
- ചെറുവിരൽ മുന്നിലായി അകലേക്ക് ചുഴറ്റുക
ചിത്രശാല
തിരുത്തുക- അസംയുക്തഹസ്തങ്ങൾ
-
പതാക ഹസ്തം
-
ത്രിപതാക ഹസ്തം
-
കടകാമുഖഹസ്തം
-
ചന്ദ്രകലാഹസ്തം
-
സിംഹമുഖഹസ്തം
-
താമ്രചൂഢഹസ്തം
-
ചതുരഹസ്തം
-
കർത്തരി മുഖഹസ്തം
-
ഹംസാസ്യഹസ്തം
-
സർപശീർഷഹസ്തം
-
ഹംസപക്ഷഹസ്തം
-
സുചീഹസ്തം
-
പദ്മകോശഹസ്തം
-
തൃശൂലഹസ്തം
-
അലപദ്മഹസ്തം
- സംയുക്തഹസ്തങ്ങൾ
-
അഞ്ജലിഹസ്തം
-
കർക്കടഹസ്തം
-
ശിവലിംഗഹസ്തം
-
സ്വസ്തികഹസ്തം
-
വരാഹഹസ്തം
-
ചക്രഹസ്തം