ഹസ്കെൽ ഇന്ത്യൻ നേഷൻസ് യൂണിവേഴ്സിറ്റി.
ഹാസ്കെൽ ഇന്ത്യൻ നേഷൻസ് യൂണിവേഴ്സിറ്റി കൻസാസിലെ ലോറൻസിൽ സ്ഥിതിചെയ്യുന്നതും അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ആദിവാസികളിലെ അംഗങ്ങൾക്കായി ഫെഡറൽ സർക്കാരിനു കീഴിൽ[1] പ്രവർത്തിക്കുന്ന ഒരു ട്രൈബൽ[2] യൂണിവേഴ്സിറ്റിയാണ്.
പ്രമാണം:Haskell Indian Nations University Logo.png | |
മുൻ പേരു(കൾ) | United States Indian Industrial Training School (1884–1887) Haskell Institute (1887–1970) Haskell Indian Junior College (1970–1993) |
---|---|
തരം | Tribal university Land-grant |
സ്ഥാപിതം | 1884 |
പ്രസിഡന്റ് | Venida Chenault |
Haskell Board of Regents | George Tiger, President |
വിദ്യാർത്ഥികൾ | 1,000~ |
സ്ഥലം | Lawrence, Kansas, U.S. |
നിറ(ങ്ങൾ) | Purple and Gold |
അത്‌ലറ്റിക്സ് | NAIA – Independent |
കായിക വിളിപ്പേര് | Fighting Indians |
അഫിലിയേഷനുകൾ | AIHEC ACE CHEA |
കായികം | 8 varsity teams |
വെബ്‌സൈറ്റ് | haskell.edu |
അമേരിക്കൻ ഇന്ത്യൻ കുട്ടികൾക്കായുള്ള ഒരു റെസിഡൻഷ്യൽ ബോർഡിങ് സ്കൂളായി[3] 1884 ൽ സ്ഥാപിതമായ ഈ സ്കൂൾ നോർത്ത്-സെൻട്രൽ അസോസിയേഷനിലെ അംഗീകാരമുള്ള യൂണിവേഴ്സിറ്റിയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇവിടെനിന്ന് തുല്യപദവിയുള്ളതും ഉന്നതവിദ്യാഭ്യാസത്തിനുളള സർവ്വകലാശാലാ ബിരുദങ്ങൾ ലഭിക്കുന്നു.[4] ക്യാമ്പസിൽ ഓരോ സെമസ്റ്ററിനും ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്കു പ്രവേശനം നൽകുന്നു. ഇവർ ഏകദേശം 140 ഗോത്രവർഗ്ഗ രാഷ്ട്രങ്ങളെയും അലാസ്ക സ്വദേശികളായ സമൂഹത്തേയും പ്രതിനിധീകരിക്കുന്നു.[5]
അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളോടുള്ള യു എസ് ട്രസ്റ്റിന്റെ ഉത്തരവാദിത്തത്തിൻറെ ഫലമായി ബ്യൂറോ ഓഫ് ഇന്ത്യൻ എജ്യൂക്കേഷന് നേരിട്ടാണ് ഹാസ്കെലിലേയ്ക്ക് ഫണ്ട് അനുവദിച്ചിക്കുന്നത്.[6] ട്യൂഷൻ ഫീ ചാർജ് ചെയ്യുന്നില്ലായെങ്കിലും അർദ്ധവാർഷിക ഫീസ് അടയ്ക്കുന്നതിന് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ട്. [7] യുഎസ് ദേശീയ ചരിത്ര അടയാളങ്ങളായി പന്ത്രണ്ട് കാമ്പസ് കെട്ടിടങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.
ഹസ്കെൽ സാംസ്കാരിക കേന്ദ്രവും മ്യൂസിയവും,[8] അമേരിക്കൻ ഇന്ത്യൻ അത്‍ലറ്റിക് ഹാൾ ഓഫ് ഫെയിം,[9] രാജ്യത്തെ ഏറ്റവും പഴയ അമേരിക്കൻ ഇന്ത്യൻ വിദ്യാർത്ഥി പത്രമായ ‘ദ ഇന്ത്യൻ ലീഡർ’,[10] ഒട്ടനവധി വിദ്യാർത്ഥി ക്ലബ്ബുകളും സംഘടനകൾ [11] എന്നിവയുടെയെല്ലാം ആസ്ഥാനം ഹസ്കെൽ യൂണിവേഴ്സിറ്റി കാമ്പസ് ആണ്.
അവലംബം
തിരുത്തുക- ↑ "Colleges and Universities Archived 2015-05-08 at the Wayback Machine.." Bureau of Indian Affairs. Retrieved on June 16, 2015.
- ↑ "About Tribal Colleges and Universities". AIHEC. Archived from the original on 2011-07-28. Retrieved 2017-10-02.
- ↑ "HINU Commemorates 125th Anniversary". DiverseEducation.com. 2009-06-01. Retrieved 2013-11-12.
- ↑ "Haskell Informational Recruiting Video". Haskell.edu. Archived from the original on 2013-11-13. Retrieved 2013-11-12.
- ↑ "About Haskell". Haskell.edu. Archived from the original on 2012-05-18. Retrieved 2013-11-12.
- ↑ Slade, Lynn H. (May 20, 1999). "The Federal Trust Responsibility in a Self-Determination Era". findlaw.com. Archived from the original on 2012-01-15. Retrieved 2013-11-12.
- ↑ "Financial Aid". Haskell.edu. Archived from the original on 2013-11-13. Retrieved 2013-11-12.
- ↑ "The Haskell Cultural Center and Museum". Haskell.edu. Archived from the original on 2013-11-13. Retrieved 2013-11-12.
- ↑ "Official website". The American Indian Athletic Hall of Fame. Archived from the original on 2011-10-06. Retrieved 2013-11-12.
- ↑ "The Indian Leader". Haskell.edu. Archived from the original on 2013-11-13. Retrieved 2013-11-12.
- ↑ "Student Life". Haskell.edu. Archived from the original on 2013-11-13. Retrieved 2013-11-12.