ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ തണുപ്പുള്ള വടക്കൻ പ്രദേശങ്ങളിൽ കണ്ട് വരുന്ന ഒരിനം പഴവർഗച്ചെടിയാണ് ഹസ്കപ്പ് ( Lonicera caerulea).

ഹസ്കപ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
L. caerulea
Binomial name
Lonicera caerulea

പേരിന് പിന്നിൽ

തിരുത്തുക

വടക്കൻ ജപ്പാനിലെ ഹൊക്കൈദോ ദ്വീപിൽ താമസിക്കുന്ന അയ്നു ഗോത്രവിഭാഗത്തിന്റെ ഭാഷയിൽ നിന്നാണ് “ഹസ്കപ്പ്” (അയ്നു: ハㇲカプ, haskap) എന്ന വാക്കിന്റെ ഉറവ്.

1.5 മുതൽ 2 മീറ്റർ വരെ ഉയരം വയ്ക്കാവുന്ന ഇലപൊഴിയും കുറ്റിച്ചെടിയാണ് ഹസ്കപ്പ്. നെടുവട്ടത്തിലുള്ള പരന്ന ചാരം കലർന്ന പച്ച നിറത്തിലുള്ള ഇലകളുള്ള ഇവയുടെ പൂക്കൾ മഞ്ഞ നിറമുള്ള അഞ്ച് ഇതളുകളോട് കൂടിയവയാണ്. ചെറിയ കുറ്റി പോലെ നീല നിറത്തിലുള്ള ഇവയുടെ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.

 
ഹസ്കപ്പ് പൂക്കൾ

തണുത്ത കാലാവസ്ഥയിലാണ് ഇവ നന്നായി വളരുക. ഇവയുടെ പൂക്കൾക്ക് അതിശൈത്യത്തെ നേരിടാനുള്ള കഴിവ് ഉണ്ട്. നല്ലപോലെ വെയിലുള്ള പശിമയാർന്ന ജൈവസത്ത് അധികമുള്ള മണ്ണാണ് ഇവയ്ക്ക് വേണ്ടത്.

റഷ്യ, ജപ്പാൻ, വടക്കുകിഴക്കൻ ചൈന, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാണ് ഹസ്കപ്പ് കൂടുതലായി കണ്ടുവരുന്നത്. ടൈഗ പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളോട് ചേർന്ന ഇടങ്ങളിൽ ഇവയെ കൂടുതലായി കാണാൻ കഴിയും.

 
2020-ൽ റഷ്യ പുറത്തിറക്കിയ സ്റ്റാമ്പ്

സൈബീരിയ, ചൈന, വടക്കൻ ജപ്പാൻ എന്നിവിടങ്ങളിലെ തദ്ദേശീയർ ഏറെ കാലങ്ങളായി ഇവയുടെ പഴങ്ങൾ ശേഖരിച്ച് ഉപയോഗിച്ചിരുന്നെങ്കിലും. വ്യാവസായികമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല. 1950കളിൽ സോവിയറ്റ് യൂണിയനിലും 1970കളിൽ ജപ്പാനിലെ ഹൊക്കൈദോയിലും ഇവ വൻ തോതിൽ കൃഷി ചെയ്യാൻ ആരംഭിച്ചത്.

 
ഹസ്കപ്പ് പഴങ്ങൾ പഴുത്ത് പാകമായവ

ഇളവേനലിലാണ് ഇവയുടെ കൊയ്ത്ത്. ഇവയുടെ അകം പഴുത്ത് നീല നിറമാകുമ്പോഴാണ് ശേഖരിക്കേണ്ടത്. ഒരു ചെടിയിൽ നിന്ന് മൂന്ന് കിലോ വരെ പഴങ്ങൾ ലഭിക്കും.

ഉപയോഗങ്ങൾ

തിരുത്തുക
 
ഹസ്കപ്പ് ഉത്പന്നങ്ങൾ

ജാമുകൾ, ഐസ്ക്രീം, ജ്യൂസ്, മിഠായികൾ എന്നിവ ഹസ്കപ്പ് പഴങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാം. ഇതിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന വീഞ്ഞിന് ചുവന്ന മുന്തിരിയുടെ വീഞ്ഞിനോട് സാദൃശ്യമുള്ള ചുവയാണ്.

[1]


  1. Small, Ernest, ed. (2013). North American Cornucopia: Top 100 Indigenous Food Plants. CRC Press. p. 135. ISBN 978-14-66585-94-2.
"https://ml.wikipedia.org/w/index.php?title=ഹസ്കപ്പ്&oldid=4287620" എന്ന താളിൽനിന്ന് ശേഖരിച്ചത്