മദ്ധ്യഅഫ്ഗാനിസ്താനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലും വസിക്കുന്ന പേർഷ്യൻ ഭാഷയുടെ വകഭേദങ്ങളായ ഫാഴ്സി, ഹസാഗരി ഭാഷകൾ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഹസാരകൾ (Persian: هزاره). തുർക്കോ മംഗോളിയൻ ശാരീരികപ്രത്യേകതകളിൽ നിന്നും ഇവർ മംഗോളിയൻ വംശജരാണെന്ന് കരുതപ്പെടുന്നു[6][7]. അഫ്ഗാനിസ്താനിൽ മദ്ധ്യഭാഗത്തെ മലനിരകളിലാണ്‌ ഇവർ വസിക്കുന്നത്. ഈ മേഖലയെ ഹസാരാജാത് എന്നും ഇപ്പോൾ പൊതുവേ ഹസാരിസ്ഥാൻ എന്നും അറിയപ്പെടുന്നു.

ഹസാര ജനത
Total population
ഏതാണ്ട് 65 മുതൽ 81 ലക്ഷം
Regions with significant populations
 അഫ്ഗാനിസ്താൻ6,994,000[1]
 ഇറാൻ1,634,000
(not including post 1979 war refugees)[2]
 പാകിസ്താൻ545,000
[2][3]
 കാനഡ24,330
[4]
 യു.കെ.19,200
 ഓസ്ട്രേലിയ36,376
 സ്വീഡൻ49,750
 തുർക്കി19,000
 ഇന്ത്യ (ജമ്മു കശ്മീരിൽ)10,000
Languages
ഹസാരഗി
(ദാരി)[5]
Religion
ഷിയ ഇസ്ലാം (Twelver-ഉം ഇസ്മയിലിയും), സുന്നി ഇസ്ലാം (ന്യൂനപക്ഷം)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
തുർക്കികൾ, മംഗോളിയർ, ഉയ്ഗൂറുകൾ എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹസാരകൾ അഫ്ഗാനിസ്താനിലെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്‌. അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ ഷിയ മുസ്ലീങ്ങളാണ്‌. മാത്രമല്ല ഇവർക്ക് ഇറാനിലേയും[൧] ഇറാഖിലേയും സ്വവിഭാഗീയരുമായി അടുത്ത ബന്ധങ്ങളുമുണ്ട്. ഹസാരജതിന്റെ വടക്കുകിഴക്കു ഭാഗത്ത് ഇമാമി ഹസാരകളിൽ (ഷിയകൾ) നിന്നും വേറിട്ട് ഇസ്മാഈലി ഹസാരകളും വസിക്കുന്നുണ്ട്. പാകിസ്താനിലെ ക്വെത്ത മേഖലയിലും ഇറാനിലും ഹസാരകളെ കണ്ടുവരുന്നുണ്ട്. ഇവരിൽ കൂടുതലും അഭയാർത്ഥികളായി എത്തിയവരാണ്‌.[6]

 
ഹസാരകൾ - 1879-80 കാലഘട്ടത്തിലെ ചിത്രം
പ്രമാണം:Hazarajat map.jpg
ഹസാരജാത്/ഹസാരിസ്ഥാൻ അടയാളപ്പെടുത്തിയ അഫ്ഗാനിസ്താന്റെ ഭൂപടം

ആയിരം എന്നതിനു തുല്യമായ ഹസാർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ ഇവരുടെ പേര്‌ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാലങ്ങൾക്കു മുൻപ് ഏതോ ഒരു മംഗോൾ പടയെ സൂചിപ്പിക്കാനുപയോഗിച്ച പേരിൽനിന്നായിരിക്കണം ഇത് വന്നതെന്നും കരുതുന്നു.[6]. മംഗോളിയൻ പടയുടെ റെജിമെന്റുകളെ മിങ് എന്നാണ് വിളിച്ചിരുന്നത്. തുർക്കി ഭാഷയിൽ മിങ് എന്നതിന് ആയിരം എന്നാണർത്ഥം. ഇതിനെ പേർഷ്യൻ ഭാഷയിലുള്ള ഹസാ‍ർ എന്ന് താജിക്കുകൾ മാറ്റുകയും അങ്ങനെ ഹസാരകൾക്ക് ഈ പേരുവന്നു എന്നും കരുതുന്നു.[8]

വർഗ്ഗക്രമം

തിരുത്തുക

ഹസാരകൾ വിവിധവർഗ്ഗങ്ങളായും ഉപവംശങ്ങളുമായാണ്‌ കഴിയുന്നത്. ഓരോ വർഗ്ഗവും ഒരു മിർ അഥവാ ബെഗ് ന്റെ നേതൃത്വത്തിലായിരിക്കും എന്നാൽ പഷ്തൂണുകളിൻ നിന്നും വ്യത്യസ്തമായി, ഈ വർഗ്ഗക്രമത്തിന്‌ ഇവരുടെയിടയിൽ അത്ര പ്രാധാന്യം കല്പ്പിക്കപ്പെടുന്നില്ല.[6] ദായി എന്ന വാക്കിൽ തുടങ്ങുന്ന വിവിധ പേരുകളിലായാണ് ഹസാരവിഭാഗങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നത്.പത്ത് എന്നർത്ഥമുള്ള ദായി എന്ന വാക്ക്, അവരുടെ പുരാതന സൈനികറെജിമെന്റുകളെ ഓർമ്മിപ്പിക്കുന്നു.[8]

മലനിരകളും ഇടുങ്ങിയ താഴ്വരകളും അരുവികളും അടങ്ങിയ മദ്ധ്യ അഫ്ഗാനിസ്താനിലെ വിദൂരപ്രദേശത്താണ് ഹസാരകൾ വസിക്കുന്നത്. ഹസാരാജാത് എന്നറിയപ്പെടുന്ന ഈ മേഖലയിൽ അവർ ഒറ്റപ്പെട്ട ശാന്തമായ കന്നുകാലിവളർത്തലിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നു. കാബൂളിലേയും മറ്റും ചന്തകളിലേക്ക് നിരവധി ചെമ്മരിയാടുകളെ ഇവർ എത്തിക്കുന്നു. തണുപ്പുകാലത്ത്, ഇവരുടെ ആവാസപ്രദേശങ്ങൾ മഞ്ഞുമൂടുമ്പോൾ, ഇവർ നൂൽനൂൽപ്പിലും തുണിനെയ്ത്തിലും തുകൽപ്പണിയിലും ഏർപ്പെടുന്നു.

ഇവരുടെ തണുപ്പുകാലവസതിയെ യർട്ട് എന്നും വേനൽക്കാലകൂടാരങ്ങളെ ഐലാക് എന്നും പറയുന്നു. സ്വന്തം അത്യാവശ്യത്തിനുള്ള കാർഷികവിഭവങ്ങൾ മാത്രമേ ഇവർ കൃഷി ചെയ്യുന്നുള്ളൂ. അഫ്ഗാനികളിൽ നിന്ന് വംശീയമായി വ്യത്യസ്തരായ ഹസാരകൾ ഇവരുടെ മദ്ധ്യേഷ്യൻ പൂർവികരുടെ പല സാംസ്കാരികപ്രത്യേകതകളും നിലനിർത്തുന്നു.[8]

പണ്ട്, അഫ്ഗാനിസ്താനിലെ ഹസാരകൾ ഇന്നവർ വസിക്കുന്ന പ്രദേശത്തിന്‌ കിഴക്കും തെക്കുമുള്ള കൂടുതൽ മേഖലകളിൽ ആധിപത്യം പുലർത്തിയിരുന്നു. 1890-93 കാലത്തെ ഒരു യുദ്ധത്തിൽ അമീർ അബ്ദ് അൽ റഹ്മാന്റെ നേതൃത്വത്തിലുള്ള പഷ്തൂണുകൾ ഇവരെ പരാജയപ്പെടുത്തുകയും ഹസാരകൾക്ക് കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടതായും വന്നു.[6]

കുറിപ്പുകൾ

തിരുത്തുക
  • ^ പേർഷ്യയുമായി ബന്ധമുള്ള ഹസാരകൾക്ക് മശ്‌ഹദിനടുത്ത് ഒരു ആവാസകേന്ദ്രമുണ്ടായിരുന്നു. ഇവർ ഷിയ മുസ്ലീങ്ങളാണ്. താതാർപദങ്ങൾ ഉൾക്കൊള്ളുന്ന പേർഷ്യൻ patois ആണ് ഇവർ സംസാരിക്കുന്നത്.[8]
  1. "Afghanistan". The World Factbook. Central Intelligence Agency. December 13, 2007. Archived from the original on 2016-07-09. Retrieved December 26, 2007. {{cite web}}: Unknown parameter |dateformat= ignored (help)
  2. 2.0 2.1 Gordon, Raymond G., Jr. (ed.), 2005. Ethnologue: Languages of the World, Fifteenth edition. Dallas, Tex.: SIL International. Online version: http://www.ethnologue.com/.
  3. Census of Afghans in Pakistan, UNHCR Statistical Summary Report (retrieved December 27, 2007)
  4. The population of people with descent from Afghanistan in Canada is 48,090. Hazaras make up an estimated 9% of the population of Afghanistan. The Hazara population in Canada is estimated form these two figures. Ethnic origins, 2006 counts, for Canada
  5. http://en.wikipedia.org/wiki/Hazaragi
  6. 6.0 6.1 6.2 6.3 6.4 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 35–36. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. ഹസാരകളെക്കുറിച്ച് മൗസവി (Mousavi), 1998-ൽ നടത്തിയ ഒരു പഠനം
  8. 8.0 8.1 8.2 8.3 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 56. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹസാര_ജനത&oldid=3839424" എന്ന താളിൽനിന്ന് ശേഖരിച്ചത്