ഹവായിയൻ ഭാഷ
ഹവായിയൻ ഭാഷ (ഹവായിയൻ: ʻഒലേലോ ഹവായിʻi)[3] ഒരു പോളിനേഷ്യൻ ഭാഷയാണ്. ഹവായി എന്ന ദ്വീപിന്റെ പേരിൽ നിന്നാണ് ഭാഷയ്ക്ക് പേരു ലഭിച്ചിട്ടുള്ളത്. ഹവായി സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷകൾ ഹവായിയനും ഇംഗ്ലീഷുമാണ്. കാമെഹമേഹ മൂന്നാമൻ രാജാവ് ഹവായിയൻ ഭാഷയുടെ ആദ്യ രൂപഘടന 1839-ലും 1840-ലുമായാണ് സ്ഥാപിച്ചത്.
ഹവായിയൻ | |
---|---|
ʻഒലേലോ ഹവായിʻ | |
ഭൂപ്രദേശം | പ്രധാനമായും ഹവായി, നിഹാവു, ഹവായി എന്നീ ദ്വീപുകളിൽ |
സംസാരിക്കുന്ന നരവംശം | തദ്ദേശവാസികളായ ഹവായിക്കാർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 2,000 (1997)[1] to 24,000+ (2006–2008)[2] |
ആസ്ട്രണേഷ്യൻ
| |
ലാറ്റിൻ (ഹവായിയൻ അക്ഷരമാല) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഹവായി |
Recognised minority language in | |
ഭാഷാ കോഡുകൾ | |
ISO 639-2 | haw |
ISO 639-3 | haw |
സ്കൂളുകളിലെ ഔദ്യോഗികഭാഷയായി ഇംഗ്ലീഷിനെ നിയമപരമായി സ്ഥാപിച്ചതുൾപ്പെടെയുള്ള കാരണങ്ങളാൽ ഹവായിയൻ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നവരുടെ എണ്ണം 1830-കൾ മുതൽ 1950-കൾ വരെ ക്രമേണ കുറഞ്ഞുവന്നു. മനുഷ്യവാസമുള്ള ഏഴുദ്വീപുകളിൽ ആറെണ്ണത്തിലും ഹവായിയൻ ഭാഷയെ ഇംഗ്ലീഷ് പൂർണ്ണമായി പുറന്തള്ളി. 2001-ൽ ഹവായി സംസ്ഥാനത്തിൽ ഹവായി ഭാഷ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നവർ 0.1%-ൽ താഴെയായിരുന്നു. ഭാഷാ ശാസ്ത്രജ്ഞർ മറ്റുള്ള അപകടഭീഷണിയുള്ള ഭാഷകളെപ്പോലെ ഹവായിയൻ ഭാഷയുടെയും ഭാവിയെപ്പറ്റി ആശങ്കാകുലരാണ്.[4][5]
1949 മുതൽ ഇപ്പോൾ വരെ ഈ ഭാഷയ്ക്ക് ലഭിക്കുന്ന ശ്രദ്ധ കൂടിവരുന്നുണ്ട്. ഹവായിയൻ ഭാഷയിൽ ആശയവിനിമയം നടത്തുന്ന പ്യൂനാന ലിയോ എന്ന ബാലവാടികൾ 1984-ൽ ആരംഭിക്കപ്പെട്ടു. ഇതുപോലുള്ള മറ്റു സ്ഥാപനങ്ങളും പിന്നീട് ആരംഭിക്കുകയുണ്ടായി. ഇവിടെ ചേർക്കപ്പെട്ട വിദ്യാർത്ഥികൾ ഇപ്പോൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞവരാണ്; ഇവർ ഹവായിയൻ ഭാഷ സംസാരിക്കുന്നുണ്ട്. 2000-ലെ ഹവായിയൻ നാഷണൽ പാർക്ക് ലാംഗ്വേജ് കറക്ഷൻ ആക്റ്റ് പല ദേശീയോദ്യാനങ്ങളുടെയും പേരും എഴുതുന്ന രീതിയും പരിഷ്കരിക്കുകയുണ്ടായി.[6]
ഹവായിയൻ അക്ഷരമാലയിൽ 13 അക്ഷരങ്ങളുണ്ട്. അഞ്ച് സ്വരങ്ങളും (ദീർഘങ്ങളും ഹ്രസ്വങ്ങളും) എട്ട് സ്വരങ്ങളുമാണ് ഇതിലുള്ളത്. ഇതിലൊന്ന് ഗ്ലോട്ടൽ സ്റ്റോപ്പാണ് (ʻഓകിന എന്നാണ് ഹവായിയൻ ഭാഷയിൽ ഇതിന്റെ പേര്).
അവലംബം
തിരുത്തുക- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Mary Kawena Pukui and Samuel Hoyt Elbert (2003). "lookup of ʻōlelo". in Hawaiian Dictionary. Ulukau, the Hawaiian Electronic Library, University of Hawaii Press.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ see e.g. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ The 1897 Petition Against the Annexation of Hawaii
- ↑ "Hawaiian National Park Language Correction Act of 2000 (S.939)" (PDF). Archived from the original (PDF) on 2013-08-14. Retrieved 2013-08-26.