ഇന്ത്യയിലെ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ പൽസന താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപുര.[1] ബർദോളിയിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഇത്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1938 ൽ ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന്റെ വേദിയായിരുന്നു ഇത്, 'ഹരിപുര സെഷൻ' എന്നറിയപ്പെടുന്നു.[2]

ഹരിപുര ഗ്രാമത്തിലൂടെ ഒഴുകുന്ന തപ്തി നദി 2006 ലെ ചിത്രം.

മോറി, സാംതാൻ, കഡോഡ്, കോസാഡി എന്നിവയാണ് ഹരിപുരയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ.

ഭൂമിശാസ്ത്രം തിരുത്തുക

തപ്തി നദിയുടെ തീരത്താണ് ഹരിപുര സ്ഥിതി ചെയ്യുന്നത്.

ചരിത്രം തിരുത്തുക

 
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 'ഹരിപുര സെഷനിൽ' മഹാത്മാഗാന്ധി

സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ 1938 ഫെബ്രുവരി 19 മുതൽ 22 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിപുരയിൽ യോഗം ചേർന്നു.[3]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 51-ാമത് യോഗമായിരുന്നു ഇത്.[4] സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[5] സർദാർ വല്ലഭായ് പട്ടേലാണ് ഈ കൺവെൻഷനുവേണ്ടി ഹരിപുരയെ തിരഞ്ഞെടുത്തത്.[6] അന്നത്തെ വാൻസ്‌ഡ സംസ്ഥാനത്തെ മഹാരാജാസാഹേബ് ശ്രീ ഇന്ദ്രസിങ്‌ജി പ്രതാപ്‌സിങ്‌ജി സോളങ്കി കാളവണ്ടി രഥം അലങ്കരിച്ച് അയച്ചു. പ്രശസ്ത ചിത്രകാരൻ, നന്ദലാൽ ബോസ് ഏഴു പോസ്റ്ററുകൾ മഹാത്മാഗാന്ധിയുടെ ആവശ്യപ്രകാരം ഹരിപുര സെഷൻ വേണ്ടി നിർമ്മിച്ചു.[7] ചലച്ചിത്ര സംവിധായകനും, വാഡിയ മൂവിടോൺ സ്റ്റുഡിയോയിൽനിന്നുള്ള ജെബിഎച്ച് വാഡിയ, ഹരിപുര കോൺഗ്രസിനു വേണ്ടി സിനിമയുടെ ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചു.[8][9]

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

ഈ ഗ്രാമത്തിൽ ഒരു കൃഷ്ണ ക്ഷേത്രവും സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും സ്ഥിതിചെയ്യുന്നു.

ഗാലറി തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "Haripura Village , Palsana Taluka , Surat District". Retrieved 2020-10-02.
  2. "[Prelims Spotlight] Important Sessions of Indian National Congress – Civilsdaily". Retrieved 2020-10-02.
  3. "Subahsh Chandra Bose and Congress Haripura Session 1938 - GKToday" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-02.
  4. "The Haripura Session". Retrieved 2020-10-02.
  5. "The Haripura Session". Retrieved 2020-10-02.
  6. "the Congress at Haripura session" (in ഇംഗ്ലീഷ്). Retrieved 2020-10-02.
  7. Shrivastava, Girish (2019-04-28). "Nandalal Bose's Haripura Congress paintings to visit Venice Biennale" (in ഇംഗ്ലീഷ്). Retrieved 2020-10-02.
  8. "the Congress at Haripura session" (in ഇംഗ്ലീഷ്). Retrieved 2020-10-02.
  9. "30 film reels of unedited footage of Mahatma Gandhi discovered". Retrieved 2020-10-02.

ഇതും കാണുക തിരുത്തുക

  • സൂറത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക
"https://ml.wikipedia.org/w/index.php?title=ഹരിപുര&oldid=3674927" എന്ന താളിൽനിന്ന് ശേഖരിച്ചത്