കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് ഹരിത കർമ്മ സേന. പഞ്ചായത്തുകളും നഗരസഭകളും മുൻകൈയ്യെടുത്ത് രൂപീകരിച്ചിട്ടുള്ള ഈ സംവിധാനം പ്രധാനമായും അജൈവ മാലിന്യത്തിന്റെയും ചിലയിടങ്ങളിൽ ജൈവ മാലിന്യത്തിന്റെയും വാതിൽപ്പടി ശേഖരണം നടത്തുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം നിശ്ചയിച്ച യൂസർഫീ വാങ്ങിയാണ് ഇവർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്തുന്നത്. അജൈവമാലിന്യം ശേഖരിക്കുന്ന ഇടങ്ങളിൽ പ്രതിമാസവും ജൈവമാലിന്യം ശേഖരിക്കുന്ന ഇടങ്ങളിൽ പ്രതിദിനവും ഇവർ സേവനം പ്രദാനം ചെയ്യുന്നു. കേരള സർക്കാർ നടപ്പാക്കുന്ന ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 2017 ഒക്ടോബർ മാസത്തിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനാരൂപീകരണം നടന്നത്. [1] [2]

  1. "ഹരിത കേരള മിഷൻ രേഖകൾ" (PDF). https://haritham.kerala.gov.in/. Archived from the original (PDF) on 2023-11-06. Retrieved 26-11-2023. {{cite web}}: Check date values in: |access-date= (help); External link in |website= (help)
  2. "ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം". https://minister-lsg.kerala.gov.in/. Archived from the original on 2023-08-19. Retrieved 26/11/2023. {{cite web}}: Check date values in: |access-date= (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=ഹരിതകർമ്മസേന&oldid=4103840" എന്ന താളിൽനിന്ന് ശേഖരിച്ചത്