ഹബിൾ അൾട്രാ ഡീപ് ഫീൽഡ്

(ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഗ്നികുണ്ഡം നക്ഷത്രരാശിയിലെ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ ഹബിൾ അൾട്രാ ഡീപ് ഫീൽഡ്. 2003 സെപ്റ്റംബർ 3 മുതൽ 2004 ജനുവരി 16 വരെയുള്ള കാലയളവിൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളിൽ വച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്. 1,300 കോടി വർഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത്. 10,000 ന്‌ അടുത്ത് താരാപഥങ്ങൾ ഈ ചിത്രത്തിലുണ്ട്.

ഹബിൾ അൾട്രാ ഡീപ് ഫീൽഡിന്റെ ഉന്നത റെസല്യൂഷൻ ചിത്രം. വലിപ്പം, പ്രായം, രൂപം, നിറം എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്ന താരാപഥങ്ങൾ ഇതിലുണ്ട്, നൂറോളം വരുന്ന ചുവന്ന നിറത്തിലുള്ള താരാപഥങ്ങൾ ദൃശ്യമാകുന്നതിൽ വെച്ച് ഏറ്റവും അകലെയുള്ളവയാണ്‌, പ്രപഞ്ചത്തിന്‌ 80 കോടി വർഷം മാത്രം പ്രായമുള്ള കാലത്തെ ദൃശ്യമാണിത്

സ്ഥാനം തിരുത്തുക

ശബരൻ രാശിക്ക് തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ്‌ ഹബിൾ അൾട്രാ ഡീപ് ഫീൽഡ് നിലകൊള്ളുന്നത്. ദക്ഷിണാർദ്ധഖഗോളത്തിലാണ്‌ ഈ ഭാഗം. 11 ചതുരശ്ര ആർക് മിനിറ്റ് മാത്രമാണ്‌ കോണീയ വിസ്തീർണ്ണം. ഒരു മീറ്റർ ദൂരെയുള്ള 1mm 1mm ചതുരത്തിലേക്ക് നോക്കുന്നതിന്‌ സമമാണിത്.

കണ്ടെത്തലുകൾ തിരുത്തുക

ഹബിൾ അൾട്രാ ഡീപ് ഫീൽഡ് പഠനങ്ങൾ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകൾ ഇവയാണ്‌:

  • താരാപഥങ്ങളിൽ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വർഷത്തിൽ താഴെ) ഉയർന്ന നിരക്കിൽ നക്ഷത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു
  • ചുവപ്പുനീക്കം കൂടിയ താരാപഥങ്ങൾ ചുവപ്പുനീക്കം കുറഞ്ഞവയെക്കാൾ ചെറുതും സമമിതി കുറഞ്ഞവയുമാണ്‌. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികൾ വളരെ വേഗത്തിൽ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.


"https://ml.wikipedia.org/w/index.php?title=ഹബിൾ_അൾട്രാ_ഡീപ്_ഫീൽഡ്&oldid=1694071" എന്ന താളിൽനിന്ന് ശേഖരിച്ചത്