അഫ്ഗാനിസ്താനിലെ സജീവ രാഷ്ട്രീയ പ്രവർത്തകയാണ് ഹബീബ സറാബി (ജനനം :1956). അഫ്ഗാനിലെ ആദ്യ വനിതാഗവർണറും വിദ്യാഭ്യാസ- സാംസ്കാരിക- വനിതാക്ഷേമ മന്ത്രിയുമായി പ്രവർത്തിച്ചു. 2013 ലെ രമൺ മഗ്സസെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഹബീബ സറാബി
ഹബീബ സറാബി 2011 ൽ
Governor of Bamyan, Afghanistan
പദവിയിൽ
ഓഫീസിൽ
March 23, 2005
മുൻഗാമിMohammad Rahim Aliyar
2nd Minister of Women's Affairs
ഓഫീസിൽ
July 2002 – December 2004
മുൻഗാമിസിമാ സബർ
പിൻഗാമിമസൂദ ജലാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം1956
മസാരി ഷെരീഫ്, അഫ്ഗാനിസ്ഥാൻ
രാഷ്ട്രീയ കക്ഷിട്രൂത്ത് ആൻഡ് ജസ്റ്റീസ് പാർട്ടി (Afghanistan)

ജീവിതരേഖ

തിരുത്തുക

1956ൽ അഫ്ഗാനിലെ മസാരെ ഷെരീഫിൽ ജനിച്ചു. ഹബീബയ്ക്ക് ബാല്യത്തിൽ തന്നെ രാജ്യമെമ്പാടും സഞ്ചരിക്കാൻ അവസരമുണ്ടായി. കാബൂളിൽ മെഡിക്കൽവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം യുഎൻ ഫെലോഷിപ്പോടെ ഇന്ത്യയിൽ ഹീമെറ്റോളജിയിൽ ഉപരിപഠനം നടത്തി. അഫ്ഗാനിസ്ഥാൻ 1996ൽ താലിബാൻ കീഴടക്കിയതോടെ പാകിസ്താനിലെ പെഷവാറിലേക്ക് പലായനം ചെയ്തു. അഭയാർഥിക്യാമ്പുകളിൽ അധ്യാപികയായി പ്രവർത്തിച്ചു. താലിബാന്റെ പതനത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി, ട്രൂത്ത് ആൻഡ് ജസ്റ്റിസ് എന്ന പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. ഹമീദ് കർസായി സർക്കാരിൽ വിദ്യാഭ്യാസ- സാംസ്കാരിക- വനിതാക്ഷേമ മന്ത്രിയായി പ്രവർത്തിച്ചു..

1998 ൽ അഫ്ഗാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേണിങ്ങ് എന്ന സംഘടനയിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങി. പിന്നീട് ഈ സംഘടനയുടെ ജനറൽ മാനേജർ പദവിയിയും വഹിച്ചു. ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ഫോർ ദി വുമൺ ആൻഡ് ചിൽഡ്രൻ ഒഫ് അഫ്ഗാനിസ്ഥാൻ എന്ന സംഘടനയുടെ വൈസ് ചെയർമാൻ സ്ഥാനവും ഹബീബ വഹിച്ചിട്ടുണ്ട്. . [1]

2005ൽ ബാമ്യാൻ ഗവർണറായി നിയമിക്കപ്പെട്ടു. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ അവിടെ നടത്തി. മുന്നൂറോളം സ്കൂളുകൾ സ്ഥാപിച്ചു. [2]

പുരസ്കാരങ്ങൾ

തിരുത്തുക
  • രമൺ മഗ്സസെ പുരസ്കാരം 2013
  1. "ഡോ. ഹബീബയുടെ വഴികൾ". മെട്രോ വാർത്ത. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. സാജൻ എവുജിൻ, പ്രകാശംചൊരിഞ്ഞ് ഹബീബ. "ആർക്കൈവ് പകർപ്പ്". ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
മുൻഗാമി Governor of Bamyan, Afghanistan
2005–Present
പിൻഗാമി
[Incumbent]
മുൻഗാമി Minister of Women's Affairs, Afghanistan
2002–2004
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഹബീബ_സറാബി&oldid=3793210" എന്ന താളിൽനിന്ന് ശേഖരിച്ചത്