ഹന്ന എമിലി റീഡ്
ഹന്ന എമിലി റീഡ് (ജീവിതകാലം: ജനുവരി 19, 1870 - മേയ് 27, 1955) ഒരു കനേഡിയൻ ഭിഷഗ്വരയായിരുന്നു.[1] 1926-1931 കാലഘട്ടത്തിൽ ടോറോണ്ടോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ അനസ്തേഷ്യ വിഭാഗത്തിൻറെ മേധാവിയയായി അവർ പ്രവർത്തിച്ചിരുന്നു.[2]
ഹന്ന എമിലി റീഡ് | |
---|---|
ജനനം | ജനുവരി 19, 1870 ഓറഞ്ച്വില്ലെ, ഒന്റാറിയോ, കാനഡ |
മരണം | മെയ് 27, 1955 |
ദേശീയത | കനേഡിയൻ |
വിദ്യാഭ്യാസം | വനിതകൾക്കായുള്ള ഒന്റാറിയോ മെഡിക്കൽ കോളേജിൽ ചേർന്നെങ്കിലും ടൊറന്റോ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി. (1905) |
തൊഴിൽ | വൈദ്യൻ |
തൊഴിലുടമ | New England Hospital for Women and Children, Women’s College Hospital ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ, വിമൻസ് കോളേജ് ഹോസ്പിറ്റൽ. |
ആദ്യകാലജീവിതം
തിരുത്തുകഹന്ന എമിലി റീഡ് 1870 ജനുവരി 19 ന് ഒണ്ടാറിയോയിലെ ഓറഞ്ച് വില്ലെക്ക് സമീപം ജനിച്ചു.[3] ചെറുപ്പം മുതലേ അദ്ധ്യാപനത്തിൽ താൽപ്പര്യമുണ്ടായിരുന്ന എമിലി റീഡ് 1891-ൽ[4] ഓറഞ്ച്വില്ലെ ഹൈസ്കൂളിലെ തൻറെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രണ്ടാം ക്ലാസ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ടോറോണ്ടൊയിലെ നിരവധി വിദ്യാലയങ്ങളിൽ അദ്ധ്യാപനം നടത്തുകയും ചെയ്തു.[5][6]
പിന്നീട് അവർ വൈദ്യശാസ്ത്രത്തിലുള്ള താൽപര്യം തിരിച്ചറിഞ്ഞതോടെ ഒണ്ടാറിയോ മെഡിക്കൽ കോളേജിൽ പഠനത്തിന് ചേർന്നു.[7][8] ഹന്നയും സഹോദരി മിനർവ റീഡും "1905-ൽ ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വിമൻ അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്ന് ബിരുദം നേടിയ അവസാന വനിതകളിൽപ്പെട്ടവരായിരുന്നു".[9] ടൊറോണ്ടോയിലെ ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വുമൺ അടച്ചുപൂട്ടുന്നത് വരെയുള്ള കാലത്ത് അവിടെ വിദ്യാഭ്യാസം നടത്തിയ അവർ, 1905-ൽ ടൊറോണ്ടോ സർവ്വകലാശാലിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽനിന്നാണ് വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കിയത്.[10][11] ബിരുദം നേടിയ ശേഷം, എമിലി റീഡ് മെഡിക്കൽ അസൈൻമെന്റിനായി വടക്കൻ മനിറ്റോബയിലേക്ക് പോയി.[12][13] തുടർന്ന്, 1906-ൽ ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റലിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരു ഇന്റേൺ ആയി അവർ ചെലവഴിച്ചു.[14][15]
കരിയർ
തിരുത്തുക1912-ൽ, റീഡ് ടൊറോണ്ടോയിൽ സ്വന്തം പരിശീലനം ആരംഭിച്ചതോടെ ക്രമേണ അത് അനസ്തേഷ്യയിലും പ്രസവചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.[16][17] രണ്ട് വർഷത്തിന് ശേഷം, വിമൻസ് കോളേജ് ഹോസ്പിറ്റലിൽ അനസ്തേഷ്യ വിഭാഗത്തിൽ ജോലി ചെയ്യാൻ തുടങ്ങി.[18][19] മാർഗരറ്റ് മക്കല്ലം-ജോൺസ്റ്റണിനുശേഷം ഈ സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ വനിതയായ അവർ 1926-ൽ അവിടെ അനസ്‌തേഷ്യ മേധാവിയായി നിയമിക്കപ്പെട്ടു.[20][21] ഹോസ്പിറ്റൽ രേഖകൾ പറയുന്നതനുസരിച്ച്, "രണ്ട് പതിറ്റാണ്ടിലേറെയായി, രണ്ട് സഹോദരിമാരും പലപ്പോഴും വിമൻസ് കോളേജ് ഹോസ്പിറ്റലിലെ ഓപ്പറേഷൻ റൂമുകളിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു".[22] വിമൻസ് കോളേജ് ഹോസ്പിറ്റലിലെ തന്റെ ജോലിക്കാലത്ത്, ഹന്ന ഹോസ്പിറ്റലിന്റെ ആദ്യ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു.[23][24] റീഡ് 1955 മെയ് 27-ന് ഒണ്ടാറിയോയിലെ ടോറോണ്ടോയിൽ വച്ച് അന്തരിച്ചു.[25] സഹോദരി 1957-ലും അന്തരിച്ചു.[26]
അവലംബം
തിരുത്തുക- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ "Notes: Reid, Hannah Emily (1870-1955)". Archives of Women's College Hospital.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. pp. 119–131.
- ↑ Scrafield-Danby, Constance (12 October 2001). "Wonderful ladies from Dufferin's past". The Midweek Banner; Orangeville, Ont. [Orangeville, Ont]. p. 14 – via ProQuest.
- ↑ "Early Female Doctors – Peggy Feltmate" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-01-02.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. pp. 119–131.
- ↑ Thompson, Dorothy; Kronberg, Jean. "History of the Department of Anaesthesia: Women's College Hospital" (PDF). Archived from the original (PDF) on 2022-01-02. Retrieved 2023-01-20.
- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. pp. 119–131.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. pp. 119–131.
- ↑ Scrafield-Danby, Constance (12 October 2001). "Wonderful ladies from Dufferin's past". The Midweek Banner; Orangeville, Ont. [Orangeville, Ont]. p. 14 – via ProQuest.
- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ New England Hospital for Women and Children (1922). Annual Report (in ഇംഗ്ലീഷ്). p. 55.
- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ Scrafield-Danby, Constance (12 October 2001). "Wonderful ladies from Dufferin's past". The Midweek Banner; Orangeville, Ont. [Orangeville, Ont]. p. 14 – via ProQuest.
- ↑ "Dr. Hannah Reid & Dr. Minerva Reid– Sisterhood". Women’s College Hospital Foundation. Archived from the original on 2019-05-07. Retrieved 2023-01-20.
- ↑ "Notes: Reid, Hannah Emily (1870-1955)". Archives of Women's College Hospital.
- ↑ Thompson, Dorothy; Kronberg, Jean. "History of the Department of Anaesthesia: Women's College Hospital" (PDF). Archived from the original (PDF) on 2022-01-02. Retrieved 2023-01-20.
- ↑ Dhaliwal, Amreet (2018). "Dr. Margaret McCallum-Johnston: Canada's first female anesthesiologist". Canadian Journal of Anesthesia/Journal canadien d'anesthésie (in ഇംഗ്ലീഷ്). 65 (9): 1066–1067. doi:10.1007/s12630-018-1142-y. ISSN 0832-610X. PMID 29790119. S2CID 46894454.
- ↑ Shorter, Edward (2013-12-06). Partnership for Excellence: Medicine at the University of Toronto and Academic Hospitals (in ഇംഗ്ലീഷ്). University of Toronto Press. p. 565. ISBN 978-1-4426-6404-3.
Minerva was a younger sister of anesthetist/obstetrician Hannah Reid, with whom she often worked.
- ↑ "Museum Matters: The John Reid Family- II". Orangeville Citizen. July 29, 2010. Archived from the original on 19 February 2013. Retrieved January 2, 2022.
- ↑ Townsend, Wayne (2006-11-21). Orangeville: The Heart of Dufferin County (in ഇംഗ്ലീഷ്). Dundurn. p. 218. ISBN 978-1-897045-18-3.
...and Hannah Reid (18701955), born on Mono Township. Early Canadian female doctors they were founders of Women's College Hospital in Toronto.
- ↑ "Dr Hannah Emily Reid". Find a Grave.
- ↑ "Women doctors". The Windsor Star. 1957-05-01. p. 4. Retrieved 2022-04-18.