കൃഷ്ണകിരീടം
ചെടിയുടെ ഇനം
(ഹനുമാൻ കിരീടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ് കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്.[1] ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.[2] ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.
കൃഷ്ണകിരീടം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Clerodendrum
|
Species: | paniculatum
|
Binomial name | |
Clerodendrum paniculatum |
ചിത്രശാല
തിരുത്തുക-
പൂർണ്ണമായും വിരിഞ്ഞ പൂവ്
-
പൂമൊട്ട് എന്നയവസ്ഥയിൽ
-
കൃഷ്ണകിരീടം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-16. Retrieved 2007-11-21.
- ↑ http://www.flowersofindia.net/catalog/slides/Pagoda%20Flower.html
കൃഷ്ണകിരീടം | |
---|---|
സംസ്കൃതത്തിലെ പേര് | കൃഷ്ണകിരീട |
വിതരണം | ഇന്ത്യ |
രസം | കഷായം,തിക്തം |
ഗുണം | ലഘു,രൂക്ഷം |
വീര്യം | ശീതം |