സൽമ ഹായെക്

അമേരിക്കന്‍ ചലചിത്ര നടി

സൽമ ഹായെക് പിനോൾട്ട് (/ˈhɛk/,[3] സ്പാനിഷ് ഉച്ചാരണം: [ˈsalma ˈxaʝek] ജനനം, സൽമ വൽഗാർമ ഹയക് ജിമെനെസ്; സെപ്റ്റംബർ 2, 1966))[4][5][6] ഒരു മെക്സിക്കൻ, അമേരിക്കൻ ചലച്ചിത്ര നടിയും നിർമ്മാതാവുമാണ്. സോപ്പ് ഓപ്പറയായ തെരേസയിൽ അഭിനയിച്ചുകൊണ്ട് മെക്സിക്കോയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച സൽമ എൽ കാലെജോൺ ഡി ലോസ് മിലാഗ്രോസ് (മിറക്കിൾ അലെയ്) എന്ന സിനിമയിൽ അഭിനയിക്കുകയും ഇത് ഏരിയൽ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി. 1991 ൽ ഹായെക് ഹോളിവുഡിലേക്ക് മാറുകയും ഡെസ്പെറാഡോ (1995),[7] ഫ്രം ഡസ്ക് ടിൽ ഡോൺ (1996), വൈൽഡ് വൈൽഡ് വെസ്റ്റ്, ഡോഗ്മ (രണ്ടും 1999) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മുൻനിരയിലേയ്ക്കു പ്രവേശിച്ചു.

സൽമ ഹായെക്
2015 കാൻസ് ചലച്ചിത്രമേളയിൽ ഹായെക്
ജനനം
Salma Valgarma Hayek Jiménez[1]

(1966-09-02) സെപ്റ്റംബർ 2, 1966  (58 വയസ്സ്)
ദേശീയത
  • Mexican
  • American
കലാലയംUniversidad Iberoamericana
തൊഴിൽActress, producer
സജീവ കാലം1988–present
ഉയരം1.57 മീ (5 അടി 2 ഇഞ്ച്)[2]
ജീവിതപങ്കാളി(കൾ)
(m. 2009)
കുട്ടികൾ1

അവർ നിർമ്മാണവുംകൂടി നിർവ്വഹിച്ചതും ഒരു മെക്‌സിക്കൻ ചിത്രകാരിയായ ഫ്രിഡാ കഹ്‌ലോയുടെ വേഷം അവതരിപ്പിച്ചതുമായ 2002 ലെ ഫ്രിഡ എന്ന ചിത്രത്തിലൂടെ അവർ മുൻനിരയിലേയ്ക്കെത്തുകയും മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്‌റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് എന്നിവയ്ക്കായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമ വ്യാപകമായ ശ്രദ്ധ നേടിയതോടൊപ്പം ഇതൊരു നിരൂപണപരവും വാണിജ്യപരവുമായ വിജയമായിത്തീരുകയും ചെയ്തു.

2004 ൽ ‘മാൽഡൊണാഡോ മിറക്കിൾ’ എന്ന കുട്ടികൾക്കും യുവാക്കൾക്കും കുടുംബത്തിനുമായുള്ള പ്രത്യേക പരമ്പരയുടെ ഏറ്റവും മികച്ച സംവിധാനത്തിനുള്ള ഡേടൈം എമ്മി അവാർഡ് നേടുകയും കൂടാതെ 2007ൽ എബിസി ടെലിവിഷൻ കോമഡി-നാടക പരമ്പരയായ 'അഗ്ലി ബെറ്റി'യിൽ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് നേടുകയും ചെയ്തു. 2009 മുതൽ 2013 വരെ പ്രക്ഷേപണം ചെയ്പ്പെട്ട എൻബിസിയുടെ 30 റോക്ക് എന്ന കോമഡി പരമ്പരയിലും അവർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. 2017 ൽ, ബിയാട്രിസ് അറ്റ് ഡിന്നർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ൽ ഒരു ഇൻഡിപെന്റന്റ് സ്പിരിറ്റ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8]

ഹായെക്കിന്റെ സമീപകാല ചിത്രങ്ങളിൽ ‘ഗ്രോൺ അപ്‌സ്’ (2010), ‘പുസ് ഇൻ ബൂട്ട്സ്’ (2011), ‘ഗ്രോൺ അപ്‌സ് 2’ (2013), ‘ടെയിൽ ഓഫ് ടെയിൽസ്’ (2015), ‘ദി ഹിറ്റ്മാൻസ് ബോഡിഗാർഡ്’ (2017) എന്നിവ ഉൾപ്പെടുന്നു.

ആദ്യകാലം

തിരുത്തുക

മെക്സിക്കോയിലെ വെറാക്രൂസിലെ കോട്ട്സാക്കോൾകോസിലാണ് സൽമ ഹയക് ജിമെനെസ് ജനിച്ചത്.[9] ഒരു ലബനീസ് മെക്സിക്കനായ[10] അവരുടെ പിതാവ് സാമി ഹായക് ഡൊമൻ‌ഗ്യൂസ് ലെബനാൻ വേരുകളുള്ള മെക്സിക്കോ സ്വദേശിയാണ്. ലെബനാനിലെ ബാബ്ദാത്ത് നഗരത്തിൽ നിന്നുള്ളവരായ സൽമയും അവരുടെ പിതാവും 2015 ൽ 'ഖലീൽ ജിബ്രാൻസ് ദി പ്രോഫറ്റ്' എന്ന സിനിമയുടെ പ്രചാരണത്തിനായി  ഈ നഗരം സന്ദർശിച്ചിരുന്നു.[11][12][13][14] ഒരു വ്യാവസായിക ഉപകരണ സ്ഥാപനത്തിന്റെ ഉടമയായ പിതാവ് മെക്സിക്കോയിലെ ഒരു ഓയിൽ കമ്പനി എക്സിക്യൂട്ടീവും[15] ഒരിക്കൽ കോട്ട്സാക്കോൾകോസ് മേയറായി മത്സരിച്ചയാളുമാണ്.[16][17] മാതാവ് ഡയാന ജിമെനെസ് മദീന ഒരു ഓപ്പറ ഗായികയും ടാലന്റ് സ്കൌട്ടും സ്പാനിഷ് വംശജയായ മെക്സിക്കോക്കാരിയുമാണ്.  2015 ൽ മാഡ്രിഡ് സന്ദർശിക്കവേ, അൺ ന്യൂവോ ഡിയയുമായുള്ള ഒരു അഭിമുഖത്തിൽ, ഹായക് സ്വയം അമ്പത് ശതമാനം ലെബനീസ്, അമ്പത് ശതമാനം സ്പാനിഷ് എന്ന് സ്വയം വിശേഷിപ്പിക്കുകയും തന്റെ മുത്തശ്ശി / മാതൃ മുതുമുത്തശ്ശിമാർ സ്പെയിനിൽ നിന്നുള്ളവരാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.[18][19][20][21] അവളുടെ ഇളയ സഹോദരൻ സാമി (ജനനം 1972) ഒരു ഫർണിച്ചർ ഡിസൈനറാണ്.[22]

ഒരു സമ്പന്നവും മതഭക്തിയുള്ളതുമായ റോമൻ കത്തോലിക്കാ കുടുംബത്തിൽ[23] വളർന്ന ഹായെക്ക് തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ലൂയിസിയാനയിലെ ഗ്രാൻഡ് കൊട്ടോവിലെ അക്കാദമി ഓഫ് സേക്രഡ് ഹാർട്ട് സ്കൂളിൽ വിദ്യാഭ്യസത്തിനായി അയക്കപ്പെടുകയും ചെയ്തു.[24] സ്കൂളിൽ, അവൾക്ക് ഡിസ്ലെക്സിയ, എ‌ഡി‌എച്ച്ഡി എന്നിവ കണ്ടെത്തി.[25][26] യൂണിവേഴ്സിഡാഡ് ഐബറോഅമേരിക്കാന യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെ ഇന്റർനാഷണൽ റിലേഷൻസ് എന്ന വിഷയം പഠിച്ചു.[27] 2011 ൽ ‘വി’ മാസികയുമായുള്ള ഒരു അഭിമുഖത്തിൽ വളരെക്കാലത്തേയ്ക്കല്ലായിരുന്നെങ്കിൽക്കൂടി ഒരു കാലത്ത് താൻ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിയായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.[28]

ഔദ്യോഗികജീവിതം

തിരുത്തുക

മെക്സിക്കോയിൽ

തിരുത്തുക
 
ഹായെക്ക് 1998 ൽ

23 - ആം വയസ്സിൽ, തെരേസ (1989) എന്ന മെക്സിക്കൻ ടെലിനോവേലയിൽ (സോപ്പ് ഓപ്പറ) ഹായെക് ടൈറ്റിൽ റോൾ നേടുകയും  ഇത് അവരെ മെക്സിക്കോയിലെ മിന്നുന്ന താരമായി ഉയർത്തുകയും ചെയ്തു.[29] 1994 ൽ ഹയക് ‘എൽ കാലെജോൺ ഡി ലോസ് മിലാഗ്രോസ്’ (മിറക്കിൾ അലെയ്) എന്ന സിനിമയിൽ അഭിനയിക്കുകയും ഇത് മെക്സിക്കൻ സിനിമയുടെ ചരിത്രത്തിലെ മറ്റേതൊരു സിനിമയേക്കാളും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ചിത്രമായിത്തീരുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് ഹായെക്ക് ഏരിയൽ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[30]

ആദ്യകാല ഹോളിവുഡ് വേഷങ്ങൾ

തിരുത്തുക

1991 ൽ സ്റ്റെല്ല അഡ്‌ലറുടെ കീഴിൽ അഭിനയം പഠിക്കുവാനായി ഹായെക് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് പോയി.[31]  ഇംഗ്ലീഷിൽ പരിമിത ജ്ഞാനം മാത്രമുള്ള അവർ വായനാ വൈകല്യത്താൽ ബുദ്ധിമുട്ടിയിരുന്നു.[32] റോബർട്ട് റോഡ്രിഗസും അദ്ദേഹത്തിന്റെ അന്നത്തെ പത്നിയും നിർമ്മാതാവുമായിരുന്ന എലിസബത്ത് അവെല്ലനും 1995 ലെ ഡെസ്പെറാഡോയിൽ അന്റോണിയോ ബാൻഡെറസിനൊപ്പം ഹയക്കിന് അതിപ്രധാനമായ ഒരു വേഷം നൽകി. ഇതിലെ വേഷത്തിനുശേഷം 'ഫ്രം ഡസ്ക് ടിൽ ഡോൺ' എന്ന സിനിമയിൽ ഒരു വാമ്പയർ രാജ്ഞിയായി വേഷം അവതരിപ്പിക്കുകയും അതിൽ ഒരു ടേബിൾ-ടോപ്പ് സർപ്പനൃത്തം അവതരിപ്പിക്കുകയും ചെയ്തു.

1997 ലെ റൊമാന്റിക് കോമഡിയായ ഫൂൾസ് റഷ് ഇൻ എന്ന സിനിമയിൽ മാത്യു പെറിയുടെ നായികയായി ഹായെക്ക് ഒരു താരപരിവേഷമുള്ള വേഷത്തിൽ അഭിനയിച്ചു. 1999 ൽ വിൽ സ്മിത്തിന്റെ വൈൽഡ് വൈൽഡ് വെസ്റ്റിൽ അവർ അഭിനയിച്ചു. കെവിൻ സ്മിത്തിന്റെ ഡോഗ്മ എന്ന സിനിമയിൽ സെറൻഡിപിറ്റി എന്ന വേഷത്തിലും അഭിനയിച്ചു.[33]  2000 ൽ, ട്രാഫിക്ക് എന്ന ചിത്രത്തിൽ ബെനിസിയോ ഡെൽ ടൊറോയ്‌ക്കൊപ്പം ഹായെക്ക്  ഒരു അപ്രധാന രംഗം അഭിനയിച്ചിരുന്നു.[34]  2003 ൽ, മരിയാച്ചി ട്രൈലോഗി സിനിമാ പരമ്പരയിലെ അവസാന ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ മെക്സിക്കോയിൽ പ്രത്യക്ഷപ്പെട്ട് ഡെസ്പെറാഡോയിലെ തന്റെ മുൻകഥാപാത്രത്തെ അവതരിപ്പിച്ചു.[35]

സംവിധായിക, നിർമ്മാതാവ്, നടി

തിരുത്തുക

2000 ഓടെ ഹയക് തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ വെന്റനാറോസ സ്ഥാപിക്കുകയും അതിലൂടെ ചലച്ചിത്ര-ടെലിവിഷൻ പ്രോജക്ടുകൾ നിർമ്മിക്കുകയും ചെയ്തു. 1999 ലെ ഓസ്കാറിലേയ്ക്കുള്ള മികച്ച വിദേശ ചിത്രത്തിനുള്ള സമർപ്പണത്തിനുള്ള മെക്സിക്കോയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തപ്പെട്ട ‘എൽ കൊറോണൽ നോ ടിയാനെ ക്വീൻ ലെ എസ്ക്രിബ’ എന്ന ചിത്രമായിരുന്നു നിർമ്മാതാവെന്ന നിലയിലുള്ള അവരുടെ ആദ്യത്തെ ചിത്രം.[36] ഹയാക്ക് സഹനിർമ്മാണം നടത്തിയ ഫ്രിഡ 2002 ൽ പുറത്തിറങ്ങി. ഹായെക് ഫ്രിഡാ കഹ്‌ലോ ആയും, ആൽഫ്രഡ് മോളിന അവളുടെ അവിശ്വസ്തനായ ഭർത്താവായ ഡീഗോ റിവേരയായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജൂലി ടെമോർ ആണ്. സഹവേഷങ്ങളിലും  അതിഥിവേഷങ്ങളിലുമായും  (വലേറിയ ഗോളിനോ, ആഷ്‌ലി ജഡ്, എഡ്വേഡ് നോർട്ടൺ, ജിയോഫ്രി റഷ്) അപ്രധാന വേഷങ്ങളിലുമായി (അന്റോണിയോ ബാൻഡെറാസ്) ഒരു വലിയ താരനിര ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[37]

 
ഹായെക് 2008 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ.
 
2004 ലെ ഗ്വാഡലജാര അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഹായെക്

2001 ൽ പുറത്തിറങ്ങിയ ‘ഇൻ‌ ദ ടൈം ഓഫ് ദ ബട്ടർഫ്ലൈസ്’ എന്ന ചലച്ചിത്രം അതേ പേരിലുള്ള ജൂലിയ അൽവാരെസിന്റെ മിറബാൽ സഹോദരിമാരുടെ ജീവിതകഥ  ഉൾക്കൊള്ളുന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. സിനിമയിൽ സൽമ ഹായക് സഹോദരിമാരിൽ ഒരാളായ മിനർവയെയും എഡ്വേർഡ് ജെയിംസ് ഓൽമോസ് സഹോദരിമാർ എതിർത്തിരുന്ന ഡൊമിനിക്കൻ സ്വേച്ഛാധിപതിയായ റാഫേൽ ലിയോനിഡാസ് ട്രൂജിലോയെയും  അവതരിപ്പിച്ചു.[38]

2003-ൽ ഹായെക് ഒരു പുസ്തകത്തെ ആസ്പദമാക്കിയുള്ള ഒരു ഷോടൈം മൂവിയായ ‘ദി മാൽഡൊണാഡോ മിറക്കിൾ’ പുസ്തകത്തിന്റെ അതേ പേരിൽത്തന്നെ നിർമ്മിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. കുട്ടികൾ / യുവാക്കൾ / കുടുംബത്തിനു പ്രത്യേകമായുള്ളത് എന്നീ ഇനങ്ങളിലെ മികച്ച സംവിധാനത്തിനുള്ള ഡേ ടൈം എമ്മി അവാർഡ് നേടുകയും ചെയ്തു.[39] 2005 ഡിസംബറിൽ, സംഗീതജഞൻ പ്രിൻസിനായി "ടെ അമോ കൊറാസോൺ" ("ഐ ലവ് യു, സ്വീറ്റ്‍ഹാർട്ട്") എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുകയും അതിൽ മിയ മായെസ്ട്രോയെ അവതരിപ്പിക്കുകയും ചെയ്തു.[40]

 
2011 ലെ പസ് ഇൻ ബൂട്ട്സ് പ്രീമിയറിൽ സഹതാരം അന്റോണിയോ ബന്ദേറാസിനൊപ്പം ഹായെക്

2006 മുതൽ 2010 വരെ ലോകമെമ്പാടും സംപ്രേഷണം ചെയ്യപ്പെട്ട ടെലിവിഷൻ പരമ്പരയായ അഗ്ലി ബെറ്റിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ഹായെക്. 2001 ൽ കൊളംബിയൻ ടെലിനോവേലയായിരുന്ന ‘യോ സോയ് ബെറ്റി ലാ ഫിയ’യുടെ അവകാശങ്ങളും തിരക്കഥകളും നേടിയ ബെൻ സിൽവർമാനുമായിച്ചേർന്ന് അമേരിക്കൻ ടെലിവിഷനുവേണ്ടി ഹായെക് ഈ പരമ്പര സ്വീകരിച്ചു. 2004 ൽ എൻ‌ബി‌സിയുടെ അരമണിക്കൂർ ഹാസ്യ പരമ്പരയായി ഉദ്ദേശിച്ച ഈ പദ്ധതി പിന്നീട് 2006-2007 സീസണിൽ എബിസി ഏറ്റെടുക്കുകയും സിൽ‌വിയോ ഹോർട്ടകൂടി നിർമ്മാണത്തിൽ പങ്കാളിയാകുകയും ചെയ്തു. മാഗസിൻ എഡിറ്ററായ സോഫിയ റെയ്‌സായി അഗ്ലി ബെറ്റിയിൽ ഹയക് അതിഥി വേഷമിട്ടിരുന്നു. ടെലിനോവേലയുടെ ഷോയ്ക്കുള്ളിൽത്തന്നെ ഒരു അഭിനേത്രിയായുള്ള ചെറിയ വേഷവും അവർക്കുണ്ടായിരുന്നു. 2007 ൽ മികച്ച കോമഡി പരമ്പരക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ഈ ഷോയ്ക്ക് ലഭിച്ചു. സോഫിയ എന്ന കഥാപാത്രമായുള്ള ഹായക്കിന്റെ പ്രകടനം 59-ആമത് പ്രൈംടൈം എമ്മി അവാർഡുകളിൽ ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടിയായി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനിടയാക്കി.[41]

2007 ഏപ്രിലിൽ, സ്വന്തം ലാറ്റിൻ പ്രമേയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ വെന്റനാറോസയുടെ സിഇഒ ആകാൻ എം‌ജി‌എമ്മുമായുള്ള ചർച്ചകൾക്ക് ഹായക് അന്തിമരൂപം നൽകി.[42]  അടുത്ത മാസം, നെറ്റ്വർക്കിനായി പ്രോജക്ടുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വെന്റനാറോസയ്ക്കായി എബിസിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു.[43]

ക്രിസ് റോക്ക്, കെവിൻ ജെയിംസ് എന്നിവരും വേഷങ്ങൾ അവതരിപ്പിച്ച ‘ഗ്രോൺ അപ്‌സ്’ എന്ന ബഡ്ഡി കോമഡിയിൽ ആദം സാൻഡ്‌ലറുടെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം ഹായക് അഭിനയിച്ചു.[44] അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം, ഹെയ്ക്ക് അന്റോണിയോ ബന്ദേറസിനോടൊപ്പം ‘പസ് ഇൻ ബൂട്ട്സ്’ എന്ന ആനിമേഷൻ സിനിമയിൽ കിറ്റി സോഫ്റ്റ്പാസ് എന്ന കഥാപാത്രത്തിന്റെ ശബ്ദമായി അഭിനയിച്ചു.[45] 2012 ൽ, ജാദ പിങ്കറ്റ് സ്മിത്തിനെ "നാഡാ സെ കോംപാര" എന്ന മ്യൂസിക് വീഡിയോയിൽ ഹായക് സംവിധാനം ചെയ്തു.[46][47] 2013 ജൂലൈയിൽ പുറത്തിറങ്ങിയ ഗ്രോൺ അപ്‌സ് 2 എന്ന ചിത്രത്തിലെ വേഷം അവർ വീണ്ടും അവതരിപ്പിച്ചു.

2019 ലെ സാൻ ഡീഗോ കോമിക്-കോണിൽ, ക്ലോയെ ഷാവോ സംവിധാനം ചെയ്യുന്ന മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദി എറ്റേണൽസിൽ ഹായെക്ക് അജാക്ക് എന്ന കഥാപാത്രമായി അഭിനയിക്കുമെന്ന് പ്രഖ്യാപിക്കപ്പെടുകയും 2020 നവംബർ 6 ന് അമേരിക്കയിലെ തീയറ്ററുകളിൽ ഇതു റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.[48]

പ്രമോഷണൽ വർക്ക്

തിരുത്തുക

2004 ഫെബ്രുവരി മുതൽ ഹായെക് അവോൺ കോസ്മെറ്റിക്സിന്റെ വക്താവായിത്തീർന്നു. 1998 ൽ റെവ്ലോണിന്റെ ഔദ്യോഗിക വക്താവായിരുന്നു അവർ. 2001 ൽ ചോപാർഡിന്റെ മാതൃകയായി പ്രത്യക്ഷപ്പെടുകയും 2006 കാമ്പിയോയുടെ പരസ്യങ്ങൾക്കുവേണ്ടി മരിയോ ടെസ്റ്റിനോയുടെ ഫോട്ടോയിൽ മോഡലാകുകയും ചെയ്തു.  2009 ഏപ്രിൽ 3 ന്, സഹ മെക്സിക്കൻ നടി മരിയ ഫെലിക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാർട്ടിയർ കമ്പനിയുടെ വാച്ചായ ‘ലാ ഡോണ’ അവതരിപ്പിക്കാൻ അവർ സഹായിച്ചിരുന്നു.

മാതൃ, നവജാതശിശു ടെറ്റനസിനെതിരായ വാക്സിനുകളുടെ ധനസഹായത്തെ (ഡിസ്പോസിബിൾ ഡയപ്പർ വിൽപ്പനയിലൂടെ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രോക്ടർ & ഗാംബിൾ കമ്പനി, യുണിസെഫ് എന്നിവയുമായിച്ചേർന്ന് ഹായെക് പ്രവർത്തിച്ചിട്ടുണ്ട്. പ്രോഗ്രാമിനെക്കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതിനായുള്ള പാംപേർസ് / യുണിസെഫ് "പങ്കാളിത്തം" 1 പായ്ക്ക് = 1 വാക്സിൻ പദ്ധതിയുടെ ആഗോള വക്താവാണ് ഹായെക്. ഈ "പങ്കാളിത്തത്തിൽ" പ്രോക്ടർ & ഗാംബിൾ സഹകരിക്കുകയും വിറ്റഴിക്കപ്പെടുന്ന ഓരോ പാമ്പേർസ് പായ്ക്കിനും ഒരു ടെറ്റനസ് വാക്സിനേഷനു തുല്യമായ തുക (ഏകദേശം 24 സെന്റ്) പ്രോഗ്രാമിലേയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

2006 വസന്തകാലത്ത് ടെക്സസിലെ സാൻ അന്റോണിയോയിലെ ബ്ലൂ സ്റ്റാർ കണ്ടമ്പററി ആർട്ട് സെന്ററിൽ മ്യൂറലിസ്റ്റ് ജോർജ്ജ് യെപ്സ്, ചലച്ചിത്ര നിർമ്മാതാവ് റോബർട്ട് റോഡ്രിഗസ് എന്നിവർ രചിച്ചതും ഹായെക്കിനെ ആസ്ടെക് ദേവതയായ ഇറ്റ്സ്പപലോട്ട് ആയി അവതരിപ്പിക്കുന്നതുമായ പതിനാറ് ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

  1. "Salma Hayek - Biography, Movies, TV Shows, & Facts". Encyclopedia Britannica. Retrieved December 15, 2018.
  2. Salma Hayek: Height Archived October 2, 2017, at the Wayback Machine. - "Being short was considered a deformity".
  3. "Salma Hayek Teaches You Mexican Slang – Vanity Fair"
  4. "Salma Hayek changes her name". usatoday.com. Retrieved 10 January 2015.
  5. "Monitor". Entertainment Weekly. No. 1275. Sep 6, 2013. p. 25.
  6. "Today in history: September 2". MSNBC. February 9, 2006. Retrieved June 25, 2012.
  7. "Salma Hayek - Prestige Magazine". Prestige Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2015-04-28. Retrieved 2017-04-12.
  8. "Independent Spirit Awards 2018 Nominations -- See the Full List!". Entertainment Tonight (in ഇംഗ്ലീഷ്). Retrieved 2018-11-15.
  9. "Sami Hayek From Hollywood to Mexico, Salma's Little Brother Wins Fans with His Hip Designs". People. Archived from the original on 2016-03-03. Retrieved 7 October 2013.
  10. "Salma Hayek". Lipton, James (host). Inside the Actors Studio. Bravo. December 5, 2004. നം. 1105, പരമ്പരാകാലം 11. മൂലതാളിൽ നിന്നും August 28, 2008-ന് പരിരക്ഷിച്ചത്. Archived 2008-08-28 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2019-10-23.
  11. "Salma Hayek pays tribute to Lebanese roots with film of 'The Prophet'". Retrieved January 5, 2016.
  12. "Salma Hayek". Archived from the original on 2013-01-26. Retrieved January 5, 2016.
  13. "SAMI HAYEK DOMÍNGUEZ". Revista El Heraldo de Veracruz. Archived from the original on January 18, 2014. Mi apellido es de origen libanés, mi padre llegó aquí a principios del siglo pasado con la idea de radicar en los Estados Unidos, pues había algunos problemas en su país, entonces optó por venir a México...Posteriormente comenzó a viajar al sur hasta instalarse en Agua Dulce, donde se casó con mi señora madre...("My surname is of Lebanese origin, my father came here early last century with the idea of settling in the United States, having some problems at home, then chose to come to Mexico... Then he began to travel south to settle in Agua Dulce (Veracruz), where he married my lady mother.")
  14. Husam sam Asi (2015-09-03), Salma Hayek criticises Lebanon's treatment of women - Interview, retrieved 2016-04-03
  15. "Sami Hayek From Hollywood to Mexico, Salma's Little Brother Wins Fans with His Hip Designs". People. Archived from the original on 2016-03-03. Retrieved 7 October 2013.
  16. Love, Bret (March 2003). "The Beautiful Mind of Salma Hayek". Razor Magazine, p. 48
  17. "Footlights". The New York Times. September 17, 1997. Retrieved May 23, 2010.
  18. "Salma Hayek". Lipton, James (host). Inside the Actors Studio. Bravo. December 5, 2004. നം. 1105, പരമ്പരാകാലം 11. മൂലതാളിൽ നിന്നും August 28, 2008-ന് പരിരക്ഷിച്ചത്. Archived 2008-08-28 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2019-10-23.
  19. La reina Letizia le hizo reconocimiento a Salma Hayek en España - Un Nuevo Día - Telemundo. April 23, 2015. Retrieved January 5, 2016 – via YouTube.
  20. "Salma Hayek Biography". Biography.com. Archived from the original on June 3, 2008. Retrieved May 10, 2009.
  21. "Salma Hayek Biography". imdb. Retrieved 7 March 2015.
  22. "Sami Hayek From Hollywood to Mexico, Salma's Little Brother Wins Fans with His Hip Designs". People. Archived from the original on 2016-03-03. Retrieved 7 October 2013.
  23. "Salma Hayek". Hello!. Retrieved June 24, 2010. ...raised in a conservative Catholic family...
  24. "Salma Hayek". Lipton, James (host). Inside the Actors Studio. Bravo. December 5, 2004. നം. 1105, പരമ്പരാകാലം 11. മൂലതാളിൽ നിന്നും August 28, 2008-ന് പരിരക്ഷിച്ചത്. Archived 2008-08-28 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2019-10-23.
  25. Shaw, Gina (March–April 2009). "Salma Hayek: Mom on a Mission". WebMD Magazine. WebMD, LLC. p. 4. Retrieved July 25, 2016. I'm really a fast learner. I always was, which is maybe why in high school they didn't realize I had dyslexia. I skipped years without studying too much
  26. Salma Hayek: If I was a white man, I'd be bigger than Harvey Weinstein
  27. "Salma Hayek". Lipton, James (host). Inside the Actors Studio. Bravo. December 5, 2004. നം. 1105, പരമ്പരാകാലം 11. മൂലതാളിൽ നിന്നും August 28, 2008-ന് പരിരക്ഷിച്ചത്. Archived 2008-08-28 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2019-10-23.
  28. "Salma Hayek: 'I was an illegal immigrant'". ABC7 Los Angeles (in ഇംഗ്ലീഷ്). Archived from the original on October 16, 2015. Retrieved 2018-11-07.
  29. "Salma Hayek- Biography". Yahoo! Movies. Archived from the original on September 6, 2014. Retrieved 13 October 2012.
  30. "Ariel > Ganadores y nominados > XXXVII 1995" (in Spanish). Academia Mexicana de Artes y Ciencias Cinematográficas. Archived from the original on March 30, 2009. Retrieved February 19, 2008.{{cite web}}: CS1 maint: unrecognized language (link)
  31. "Stella Adler Alumni". stellaadler-la.com. Archived from the original on October 26, 2007. Retrieved February 19, 2008.
  32. "Oprah's Cut with Salma Hayek". O, The Oprah Magazine. September 2003. {{cite journal}}: Cite journal requires |journal= (help)
  33. "Salma Hayek". Lipton, James (host). Inside the Actors Studio. Bravo. December 5, 2004. നം. 1105, പരമ്പരാകാലം 11. മൂലതാളിൽ നിന്നും August 28, 2008-ന് പരിരക്ഷിച്ചത്. Archived 2008-08-28 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2019-10-23.
  34. "Fools Rush In vs. Traffic — What's Salma's Best?". popsugar. Retrieved May 17, 2013.
  35. Freydkin,, Donna (September 8, 2003). "Once upon a time, there were three unknowns". USA Today. Retrieved May 17, 2013.{{cite news}}: CS1 maint: extra punctuation (link)
  36. "El coronel no tiene quien le escriba, de Arturo Ripstein representará a México en los Premios Oscar". El Mundo (in Spanish). November 6, 1999.{{cite news}}: CS1 maint: unrecognized language (link)
  37. "Salma Hayek". Lipton, James (host). Inside the Actors Studio. Bravo. December 5, 2004. നം. 1105, പരമ്പരാകാലം 11. മൂലതാളിൽ നിന്നും August 28, 2008-ന് പരിരക്ഷിച്ചത്. Archived 2008-08-28 at the Wayback Machine. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2019-10-23.
  38. Tunzelmann, Alex Von (March 18, 2010). "In the Time of the Butterflies: feisty but it doesn't really fly". The Guardian. Retrieved September 19, 2012.
  39. "The 31st Annual Creative Craft Daytime Emmy Awards" (Press release). National Academy of Television. May 14, 2004. Archived from the original on June 18, 2007. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-18. Retrieved 2019-10-23.{{cite web}}: CS1 maint: bot: original URL status unknown (link)
  40. "Prince and Salma Hayek Create 'Te Amo Corazon'". PR Newswire. December 12, 2005.
  41. "Outstanding Guest Actress In A Comedy Series". Primetime Emmy Awards nominations for 2007. Academy of Television Arts & Sciences. Retrieved September 13, 2012.
  42. "News: Salma Hayek". Truly Hollywood. April 9, 2007. Archived from the original on October 9, 2007.
  43. Siegel, Tatiana; Andreeva, Nellie (May 15, 2007). "Hayek sits pretty with ABC deal". The Hollywood Reporter.
  44. Siegel, Tatiana (March 17, 2009). "Salma Hayek joins Sandler comedy". Variety. Retrieved March 21, 2009.
  45. "Puss in Boots". Internet Movie Database (IMDb). Retrieved May 29, 2010.
  46. "Jada Pinkett Smith on human trafficking". Archived from the original on 2015-01-10. Retrieved 10 January 2015.
  47. 28, 2012 "Cine Latino". Retrieved October 16, 2019. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  48. "SDCC 2019: All of the Marvel Studios News Coming Out of Hall H at San Diego Comic-Con". Marvel.com. July 21, 2019. Archived from the original on July 21, 2019. Retrieved August 24, 2019.
"https://ml.wikipedia.org/w/index.php?title=സൽമ_ഹായെക്&oldid=3974314" എന്ന താളിൽനിന്ന് ശേഖരിച്ചത്