സർപ്പബലി
കേരളത്തിൽ സർപ്പദേവതകളെ പ്രീതിപ്പെടുത്താൻ നടത്തിവരുന്ന അതിവിശേഷപ്പെട്ട ഒരു താന്ത്രികച്ചടങ്ങാണ് സർപ്പബലി. സർപ്പസാന്നിദ്ധ്യമുള്ള ഒട്ടുമിയ്ക്ക സ്ഥലങ്ങളിലും ഈ ചടങ്ങ് നടത്തിവരാറുണ്ട്. മണ്ണാറശ്ശാല, പാമ്പുമേക്കാട്ട്, പാതിരിക്കുന്നത്ത്, നാഗർകോവിൽ തുടങ്ങിയ പ്രധാന നാഗരാജക്ഷേത്രങ്ങളിലെല്ലാം ഇത് നടത്താറുണ്ട്. കുഷ്ഠരോഗം ശമിയ്ക്കുന്നതും വംശവർദ്ധനവിനും അത്യുത്തമമായ ഒരു ക്രിയയായി ഭക്തർ ഇതിനെ കണക്കാക്കുന്നു.