നാഗം പാട്ട്

കേരളത്തിലെ ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട്
(സർപ്പപാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം.[1]. പുള്ളുവർ എന്ന സമുദായക്കാരാണ് സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ മഹാവിഷ്ണു വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. മഹാദേവൻ ദർഭപുല്ലിൽ നിന്നും സൃഷ്ടിച്ചു ( പുല്ലവൻ ലോപിച്ച് പുള്ളുവർ ആയി ഉന്നതകുലജാതരായ ഇവർ വൈഷ്ണവ ശൈവ ആചാരങ്ങളുടെ സംഗമ രീതിയാണ് പിന്തുടരുന്നത് നാഗങ്ങളും ആയി ബന്ധപ്പെട്ട എല്ലാ്ലാ കർമ്മങ്ങൾക്കും അവകാശം ഇവർക്കാണ്) നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല[1].

നാഗ കളം

ചിട്ടവട്ടങ്ങളും, രീതിയും

തിരുത്തുക
 
നാഗ കളത്തിന്റെ ചിത്രം

മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം[1]. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്[1].

 
സർപ്പം പൂജ

പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് സദസ്യർ ആയ കുടുംബക്കാരുടെ ശരീരത്തിൽ സർപ്പദൈവങ്ങൾ പ്രവേശിക്കുകയും അവർ കളത്തിൽ ഉറഞ്ഞാടുന്നു കവുങ്ങിൻ പൂക്കുല കൊണ്ട് കളം മായ്ക്കുന്നു

പുള്ളുവന്റെ അവകാശമാണ് സർപ്പം എന്നതിന്റെ തെളിവാണ് കളമെഴുത്തും പാട്ട്

സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.[2]

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2009-03-06.
  2. വിദ്യാർത്ഥികൾക്ക് കേരളകലകൾ പഠന സഹായി എന്ന പുസ്തകത്തിൽ നിന്നും


"https://ml.wikipedia.org/w/index.php?title=നാഗം_പാട്ട്&oldid=3635120" എന്ന താളിൽനിന്ന് ശേഖരിച്ചത്