കേരള പോലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലായിരുന്നു എൻ. ചന്ദ്രശേഖരൻ നായർ. 1948 ഓഗസ്റ്റ്‌ 21 മുതൽ തിരുവിതാംകൂറിന്റെയും തുടർന്ന് 1952 മുതൽ തിരുവിതാംകൂർ-കൊച്ചിയുടെയും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നു. [1] പിന്നീട് 1956ൽ കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ കേരളത്തിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു. [2] 1956 ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തിൽ സ്തുത്യർഹമായ സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇദ്ദേഹത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം അറിയപ്പെടുന്നത്. [3]

ജീവിതരേഖ

തിരുത്തുക

1902 ഡിസംബറിൽ നെയ്യാറ്റിൻകരയിൽ ജനിച്ചു. 1925-ൽ ഇരുപത്തി മൂന്നാം വയസ്സിൽ പോലീസിൽ ചേർന്നു. സേനയിൽ ചേർന്ന ശേഷം നിയമ ബിരുദമെടുത്ത് തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 1941 മുതൽ മൂന്നു വർഷം തിരുവനന്തപുരം കോർപറേഷൻ കമ്മിഷണറായി. കോട്ടയത്തും തിരുവനന്തപുരത്തും എസ്.പിയായി. ബ്രിട്ടിഷ് ഭരണത്തിലെ ഏറ്റവും ഉയർന്ന പൊലീസ് ബഹുമതിയായ കിങ്സ് പൊലീസ് മെഡൽ ലഭിച്ച അദ്ദേഹത്തിന്, 1956-ൽ രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. 1948 മുതൽ കേരളപ്പിറവി വർഷം വരെ തിരുവിതാംകൂറിലെ പൊലീസ് സേനയെ നയിച്ചു. 1957 ഡിസംബറിൽ വിരമിക്കുന്നതിന്റെ ഇടവേളയിൽ പോലീസ് ജീവിതത്തിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചെഴുതിയ ഐ.ജി. സ്മരണകൾ' ശ്രദ്ധിക്കപ്പെട്ടു. 1993 ഡിസംബർ 8-നു ഇദ്ദേഹം അന്തരിച്ചു.[4]

  1. https://www.revolvy.com/page/Chandrasekharan-Nair-Stadium
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-06. Retrieved 2019-07-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-21. Retrieved 2019-07-30.
  4. "ഈ സ്റ്റേഡിയത്തിനൊരു കഥ പറയാനുണ്ട്". Archived from the original on 2021-09-22. Retrieved 22 സെപ്റ്റംബർ 2021.
"https://ml.wikipedia.org/w/index.php?title=എൻ._ചന്ദ്രശേഖരൻ_നായർ&oldid=3774416" എന്ന താളിൽനിന്ന് ശേഖരിച്ചത്