സർജിക്കൽ മാസ്ക്
ശസ്ത്രക്രിയയ്ക്കിടയിലും നഴ്സിംഗ് സമയത്തും ആരോഗ്യ വിദഗ്ധർ ധരിക്കാൻ ഉദ്ദേശിച്ചുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക്. ശസ്ത്രക്രിയാ മാസ്ക്, നടപടിക്രമ മാസ്ക്, മെഡിക്കൽ മാസ്ക്, ഫെയ്സ് മാസ്ക് എന്നും ഇവ അറിയപ്പെടുന്നു.[1] [2] രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു. വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ അവയ്ക്ക് സാധിക്കില്ല. അതിന്, N95 അല്ലെങ്കിൽ FFP മാസ്കുകൾ പോലുള്ള റെസ്പിറേറ്ററുകൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു.
വായുവിലൂടെയുള്ള രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനും വായു മലിനീകരണം മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ ശ്വസനവായുവിലൂടെയെത്തുന്നത് തടയുന്നതിനും സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നു. [3] അടുത്തിടെ, തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ പുകമഞ്ഞിന്റെ വർദ്ധിച്ചുവരുന്ന പ്രശ്നം കാരണം, ശസ്ത്രക്രിയാ മാസ്കുകളും എയർ ഫിൽട്ടറിംഗ് ഫെയ്സ് മാസ്കുകളും ഇപ്പോൾ ഇന്ത്യ, നേപ്പാൾ, തായ്ലൻഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിൽ പതിവായി ഉപയോഗിക്കുന്നു. [4] [5] [6] കൂടാതെ, തെക്കുകിഴക്കൻ ഏഷ്യൻ മൂടൽ മഞ്ഞ് സീസണിൽ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുന്നു. [7] [8] എയർ ഫിൽട്ടറിംഗ് സർജിക്കൽ-സ്റ്റൈൽ മാസ്കുകൾ ഏഷ്യയിലുടനീളം വളരെ പ്രചാരത്തിലുണ്ട്, തൽഫലമായി, പല കമ്പനികളും മാസ്കുകൾ പുറത്തിറക്കിയിട്ടുണ്ട്, ഇത് വായുവിലൂടെയുള്ള പൊടിപടലങ്ങളുടെ ശ്വസനത്തെ തടയുക മാത്രമല്ല, ഫാഷനും കൂടിയാണ്. [9] [10]
ശസ്ത്രക്രിയയ്ക്കിടയിലും ചില ആരോഗ്യ പരിരക്ഷാ നടപടിക്രമങ്ങൾ ചെയ്യുമ്പാഴും സർജിക്കൽ മാസ്ക് ധരിക്കാൻ നിർദ്ദേശമുണ്ട് [11] [12] . 1897-ൽ പാരീസിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഫ്രഞ്ച് സർജൻ പോൾ ബെർഗറാണ് ഇത് ആദ്യമായി ഉപയോഗിച്ചതെന്ന് രേഖപ്പെടുത്തുന്നു. ആധുനിക ശസ്ത്രക്രിയാ മാസ്കുകൾ കടലാസിൽ നിന്നും മറ്റും നിർമ്മിച്ചവയാണ്. അവ ഓരോ ഉപയോഗത്തിനും ശേഷം ഉപേക്ഷിക്കണം. [13]
ഒരു ശസ്ത്രക്രിയാ മാസ്ക് ഒരു റെസ്പിറേറ്റർ ആണെന്ന് തെറ്റിദ്ധരിക്കരുത്. ശസ്ത്രക്രിയാ മാസ്കുകൾ, വായുവിലൂടെയുള്ള ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടില്ല. ഇവ, റെസ്പിറേറ്ററുകളേപ്പോലെ ഫലപ്രദമല്ല. [14]
ഉപയോഗം
തിരുത്തുകശസ്ത്രക്രിയാ മാസ്കുകൾ ധരിക്കുന്നത് വായുവിലൂടെയുള്ള രോഗങ്ങൾ പടരാനുള്ള സാധ്യത കുറയ്ക്കുന്നു. ജപ്പാനിൽ, ഫ്ലൂ സീസണിൽ, മറ്റുള്ളവരെ ബാധിക്കാതിരിക്കാനും പൊതു ക്രമീകരണങ്ങളിൽ രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനുംഫെയ്സ് മാസ്ക് ധരിക്കുന്നത് സാധാരണമാണ്. [15] ജപ്പാനിലും തായ്‌വാനിലും, ഈ മാസ്‌ക്കുകൾ ഫ്ലൂ സീസണിൽ ധരിക്കുന്നത് സാധാരണവും സാമൂഹിക ഉത്തരവാദിത്തവുമാണ്. അലർജികൾ തടയുന്നതിനും അപരിചിതരുമായി സംസാരിക്കുന്നത് ഒഴിവാക്കുന്നതിനും അല്ലെങ്കിൽ പുറത്തുപോകുമ്പോൾ മേക്കപ്പ് ധരിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കുന്നതിനും ഉപയോഗിക്കാം. ഇത് ഫാഷനായി ഉപയോഗിക്കുന്നവരുമുണ്ട്.
ഐഡന്റിറ്റി മറയ്ക്കാൻ കുറ്റവാളികളും മറ്റും ശസ്ത്രക്രിയാ മാസ്കുകൾ ധരിക്കുന്നതിനാൽ. അമേരിക്കൻ ഐക്യനാടുകളിലെ ബാങ്കുകളിൽ, അവയുടെ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.[16]
ഡിസൈൻ
തിരുത്തുകശസ്ത്രക്രിയാ മാസ്കുകളുടെ രൂപകൽപ്പന ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി മാസ്കുകൾ ത്രീ-പ്ലൈ (മൂന്ന് ലെയറുകൾ) ആണ്. മിക്ക ശസ്ത്രക്രിയാ മാസ്കുകളിലും പ്ലീറ്റുകൾ അല്ലെങ്കിൽ മടക്കുകളുണ്ട്. മാസ്കുകൾ സുരക്ഷിതമാക്കാൻ മൂന്ന് വ്യത്യസ്ത വഴികളുണ്ട്. ഏറ്റവും പ്രചാരമുള്ളത് ഇയർ ലൂപ്പാണ്, അവിടെ ഒരു സ്ട്രിംഗ് പോലുള്ള മെറ്റീരിയൽ മാസ്കിൽ ഘടിപ്പിച്ച് ചെവികൾക്ക് പിന്നിൽ സ്ഥാപിക്കുന്നു. മറ്റൊന്ന് ടൈ-ഓൺ ആണ്, അതിൽ തലയ്ക്ക് പിന്നിൽ ബന്ധിച്ചിരിക്കുന്ന സ്ട്രാപ്പുകൾ അടങ്ങിയിരിക്കുന്നു. മൂന്നാമത്തേത് ഹെഡ്ബാൻഡ്. ഇതിന്, തലയ്ക്ക് പിന്നിൽ സുരക്ഷിതമാക്കിയിരിക്കുന്ന ഇലാസ്റ്റിക് സ്ട്രാപ്പ് ആണുള്ളത്. [ അവലംബം ആവശ്യമാണ് ] [ അവലംബം ആവശ്യമാണ് ]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.livescience.com/face-mask-new-coronavirus.html
- ↑ "Advice on the use of masks the community, during home care and in health care settings in the context of the novel coronavirus (2019-nCoV) outbreak" (PDF). www.who.int (in ഇംഗ്ലീഷ്). Retrieved 2020-02-04.
- ↑ A quick history of why Asians wear surgical masks in public
- ↑ Thailand pollution crisis: The city where face masks sell out - BBC News
- ↑ Delhi’s rich and beautiful are breathing clean air stylishly, with help from the Nevada desert
- ↑ Keeping Kathmandu Out
- ↑ How to choose the right mask to protect yourself from the haze
- ↑ Face Masks, Anyone? Singapore Struggles With Haze
- ↑ Delhi residents brave the smog in style
- ↑ Hongkongers could benefit from new air pollution mask that’s six times more effective than rivals
- ↑ Procedure mask. nursingcenter.com
- ↑ Procedure mask. nursingcenter.com
- ↑ "Interim Recommendations for Facemask and Respirator Use to Reduce Novel Influenza A (H1N1) Virus Transmission". Centers for Disease Control and Prevention. May 27, 2009.
Unless otherwise specified, the term "facemasks" refers to disposable facemasks cleared by the U.S. Food and Drug Administration (FDA) for use as medical devices. This includes facemasks labeled as surgical, dental, medical procedure, isolation, or laser masks... Facemasks should be used once and then thrown away in the trash.
- ↑ "Respiratory Protection Against Airborne Infectious Agents for Health Care Workers: Do surgical masks protect workers?" (OSH Answers Fact Sheets). Canadian Centre for Occupational Health and Safety. 2017-02-28. Retrieved 2017-02-28.
- ↑ Juliet Hindell (May 30, 1999). "Japan's war on germs and smells". BBC Online.
- ↑ Hong Kong protesters defy face mask ban — with humor | News | DW | 18.10.2019