സൗമയ അകാബൗനേ
ഒരു മൊറോക്കൻ അഭിനേത്രിയാണ് സൗമയ അകാബൗനേ (ജനനം 16 ഫെബ്രുവരി 1974) .
Soumaya Akaaboune | |
---|---|
ജനനം | |
ദേശീയത | Moroccan |
തൊഴിൽ | Actress, comedian |
സജീവ കാലം | 1987-present |
ജീവചരിത്രം
തിരുത്തുകമൊറോക്കോയിലെ ടാൻജിയറിൽ ജനിച്ച് വളർന്ന അകബൗണിന്റെ അമ്മ ഒരു സ്റ്റൈലിസ്റ്റും വസ്ത്രാലങ്കാരിയും ആയിരുന്നു. അവരുടെ അച്ഛൻ ഒരു കലാപ്രേമിയായിരുന്നു. തന്റെ ബാല്യകാല ഭവനം കലാകാരന്മാർക്കും ആവശ്യമുള്ളവർക്കും ഒരു സങ്കേതമാണെന്ന് അവർ വിശേഷിപ്പിച്ചു. 14-ാം വയസ്സിൽ, കൊറിയോഗ്രാഫർ മൗറീസ് ബെജാർട്ട് അകാബൗണിനെ കണ്ടെത്തുകയും തന്റെ നൃത്തസംഘത്തിൽ ചേരാൻ അവളെ ക്ഷണിക്കുകയും ചെയ്തു. അവർ സമ്മതിക്കുകയും ഒരു ദിവസം എട്ട് മണിക്കൂർ പരിശീലിപ്പിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ അവർ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവതിയാണെന്ന് പറഞ്ഞു.[1] അകാബൗൺ യൂറോപ്പിൽ പര്യടനം നടത്തി. പാരീസിലും പിന്നീട് സ്പെയിനിലും ലണ്ടനിലും നൃത്തം ചെയ്തു. ലണ്ടനിൽ ആയിരുന്ന കാലത്ത്, നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് അവർ നാടകത്തിലേക്ക് ശ്രദ്ധ തിരിച്ചു. [2]1989-ൽ അവരുടെ അക്കില്ലസ് ടെൻഡോൺ പൊട്ടുകയും അവരുടെ നൃത്ത ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.[3] ലണ്ടനിൽ വെച്ച്, അകാബൗൺ സാന്ദ്ര ബെർണാർഡിനെ കണ്ടുമുട്ടി. അവർ "അപ്പ് ഓൾ നൈറ്റ്" എന്ന ഷോയിലും പിന്നീട് ബ്രോഡ്‌വേ ഷോയായ "ഐ ആം സ്റ്റിൽ ഹിയർ...ഡാം ഇറ്റ്"യിലും അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു.[2]
ലോഫ്റ്റ് സ്റ്റുഡിയോയിൽ അഭിനയത്തിൽ അകാബൗൺ പരിശീലനം നേടി. 2010-ൽ, ഗ്രീൻ സോൺ എന്ന സിനിമയിൽ മാറ്റ് ഡാമനൊപ്പം അഭിനയിച്ചു.[2] 2012-ൽ പ്ലേയിംഗ് ഫോർ കീപ്‌സ് എന്ന റൊമാന്റിക് കോമഡിയിലും 2013-ൽ ലവ്‌ലേസ് എന്ന ജീവചരിത്രത്തിലും അകാബൗണിന് വേഷങ്ങൾ ഉണ്ടായിരുന്നു.[4] 2013 ലെ ഫ്രഞ്ച് ഷോ ലെസ് വ്രേസ് ഹൗസ്‌വൈവ്‌സിൽ പ്രൊഫൈൽ ചെയ്ത അഞ്ച് വീട്ടമ്മമാരിൽ ഒരാളായിരുന്നു അവർ.[5] 2015 നും 2016 നും ഇടയിൽ, യാസിൻ ഫെർഹാനെ സംവിധാനം ചെയ്ത ജനപ്രിയ സോപ്പ് ഓപ്പറ വാഡിയിൽ അകാബൗൺ ഫെറ്റോമയായി അഭിനയിച്ചു. അവരുടെ കഥാപാത്രം അനീതി അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരു ബൂർഷ്വാ സ്ത്രീയായിരുന്നു. കൂടാതെ ഷോയ്ക്ക് ഒരു എപ്പിസോഡിന് 7 ദശലക്ഷം കാഴ്ചകക്കാരെ ലഭിച്ചു.[2] 2019-ൽ, ദി സ്പൈ എന്ന ടിവി പരമ്പരയിൽ അവർ മാർസെല്ലായി അഭിനയിച്ചു.[6]
1999-ൽ ചലച്ചിത്ര നിർമ്മാതാവ് പീറ്റർ റോഡ്‌ജറെ അകാബൗനേ കണ്ടുമുട്ടി. പിന്നീട് ഇരുവരും വിവാഹിതരാവുകയും അവർക്ക് ജാസ് എന്ന ഒരു മകനുണ്ടായി. 2014-ലെ ഇസ്‌ലാ വിസ്ത കൊലപാതകങ്ങളുടെ കുറ്റവാളിയായ എലിയറ്റ് റോഡ്‌ജറിന്റെ രണ്ടാനമ്മയായിരുന്നു അകാബൗനേ.[4]ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അകാബൗനേനെ കൊല്ലാനും റോഡ്‌ജർ പദ്ധതിയിട്ടിരുന്നു.[7] 2014 അവസാനത്തോടെ അവർ മൊറോക്കോയിലേക്ക് മടങ്ങി.[8]അകാബൗനേ ഫ്രഞ്ച്, അറബിക്, ഇംഗ്ലീഷ്, സ്പാനിഷ് എന്നിവ സംസാരിക്കും.[2]
അവലംബം
തിരുത്തുക- ↑ "Soumaya Akaaboune". Visage du Maroc (in French). Archived from the original on 24 January 2018. Retrieved 14 November 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 2.3 2.4 "Un thé avec Soumaya Akaaboune". Les Eco (in French). 8 July 2016. Archived from the original on 2020-11-17. Retrieved 14 November 2020.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Soumaya Akaaboune Actress" (PDF). Harcourt Paris. Retrieved 14 November 2020.
- ↑ 4.0 4.1 Idato, Michael (25 May 2014). "Alleged gunman Elliot Rodger, 22, lived a life of privilege". Sydney Morning Herald. Retrieved 14 November 2020.
- ↑ "Claude's Corner: Meet The Ladies Of Les Vraies Housewives!". iReal Housewives. Retrieved 14 November 2020.
- ↑ Davies, Alex (7 September 2019). "The Spy on Netflix ending explained: What happened at the end?". Daily Express. Retrieved 14 November 2020.
- ↑ Allen, Nick (27 May 2014). "'Virgin killer' Elliot Rodger planned to murder his family". The Daily Telegraph. Retrieved 14 November 2020.
- ↑ Guisser, Salima (9 August 2015). "Soumaya Akaaboune : Un prochain personnage dans un autre style". Aujourdhui Le Maroc (in French). Retrieved 14 November 2020.
{{cite news}}
: CS1 maint: unrecognized language (link)