അക്കിലിസിന്റെ ഉപ്പൂറ്റി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജീവശാസ്ത്രത്തിൽ അക്കിലിസിന്റെ പേരിൽ അറിയപ്പെടുന്ന ഒരു പേശിതന്തു മനുഷ്യ ശരീരത്തിലുണ്ട്.പാദത്തിലെ നെരിയാണി[Ankle]യ്ക്കു പുറകിലൂടെയാണു ഇതു കടന്ന് പോകുന്ന്ത് കാലിലെ പ്രധാന പേശി[calf muscle]യെ പാദത്തിന്റെ അസ്ഥിയുമായി ബന്ധിപ്പിക്കുകയാണു ഇതിന്റെ ജോലി.ഇത്തരത്തിൽ അസ്ഥിയെയും പേശിയെയും തമ്മിൽ ബന്ധിപ്പിക്കുകയാണു ഇതിന്റെ ജോലി.ഇത്തരത്തിൽ അസ്ഥിയെയും പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനിലക്കാർക്ക് ‘ടെൻഡനുകൾ’[Tendons]എന്നണു പേരു. അതുകൊണ്ട്,ഈ ടെൻഡൻന്റെ പേരു--അക്കിലിസ് ടെൻഡൻ [Achilles Tendons].മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയേറിയതും ശക്തമായതുമായ പേശിതന്തുവാണിത്.
Achilles tendon | |
---|---|
Details | |
Identifiers | |
Latin | tendo calcaneus, tendo Achillis |
MeSH | D000125 |
TA | A04.7.02.048 |
FMA | 51061 |
Anatomical terminology |
അക്കിലിസിന്റെ ഉപ്പൂറ്റി
തിരുത്തുകഗ്രീക്ക് പുരാണത്തിലേ ഒരു കഥാപാത്രമാണു അക്കിലിസ്. തെതിസ് എന്ന ദേവതയുടെ പുത്രനായിരുന്ന അക്കിലിസിനെ കുറിച്ച് ഒരു പ്രവചനം അമ്മ കേൾക്കാനിടയായിരുന്നു;മകൻ യുദ്ധത്തിൽ മരിക്കുമെന്ന്.അതു കൊണ്ട് എങ്ങനെയും മകനെ ‘അനശ്വര’നാക്കനായി സ്റ്റെക്സ്[Stex]എന്ന നദിയിൽ മുക്കി.
ഇഹലോകത്തേയും പരലോകത്തേയും വേർതിരിക്കുന്ന നദിയാനു സ്റ്റെക്സ്.ഇതിലെ വെള്ളം ശരീരത്തിൽ തട്ടിയാൽ പിന്നെ ഭാഗം അഭേദ്യമാണ് എന്നാണു വിശ്വാസം .എതു തന്നെയായിരുന്നു തെതിസിന്റെ സൂത്രവും അവർ ശിശുവായ അക്കിലിസിന്റെ ഉപ്പൂറ്റിയിൽ പിടിച്ച്,തലകീഴായി സ്റ്റെക്സ് നദിയിൽ മുക്കിയെടുത്തു പക്ഷെ ഉപ്പൂറ്റിയിൽ പിടിച്ച് മുക്കി എടുത്തതിനാൽ അവിടെ നനഞ്ഞിരുന്നില്ല.ട്രോജൻ യുദ്ധത്തിൽ ഉപ്പൂറ്റിയിൽ അമ്പ് കൊണ്ട് അക്കിലിസ് മരിക്കുകയനുംണ്ടയത്. അങ്ങനെയാണു ഇംഗ്ലീഷിൽ ‘അക്കിലിസ് ഹീൽ’[Achilles Heel]എന്ന പ്രയോഗമുണ്ടാവുന്നത് അതായത് ഏതൊരാൾക്കുമുള്ള ഒരു ദൗർബല്യം ,ഒളിഞ്ഞിരിക്കുന്ന വീക്ക്നെസ്സ്
അവലംബം
തിരുത്തുക- ↑ മലയാള മനോരമ, പഠിപ്പുര,2009 നവംബർ 4,ബുധൻ