സൗദി അറേബ്യയിലെ ഇസ്ലാമിക പൈതൃകങ്ങളുടെ നശീകരണം

സൗദി അറേബ്യയിലെ ഇസ്ലാമിക ചരിത്ര പൈതൃകങ്ങളുടെ നശീകരണ പ്രവൃത്തികൾ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറെ ഭാഗമായ ഹിജാസ് പ്രവിശ്യയിലാണ് ഇത് നടക്കുന്നത്.പ്രധാനമായും മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്ക് സമീപമാണ് ഇത് പ്രധാനമായും നടക്കുന്നത്.മൃതദേഹങ്ങൾ അടക്കം ചെയ്ത കബറിടങ്ങൾ, പള്ളികൾ, പഴയ വീടുകൾ,പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവക്ക് പുറമെ ഇസ്ലാമിക സ്ഥാപനവുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും നശിപ്പിച്ച് വരുന്നുണ്ട്.[1] സൗദി അറേബ്യയുടെ സർക്കാറിൻറെ ഔദ്യോഗീഗ തലത്തിൽ തന്നെയാണ് ഇതിൽ ഭൂരിഭാഗവും നടക്കുന്നത്. മസ്ജിദുൽ ഹറം വികാസത്തിൻറെ പേരിൽ ധാരാളം സ്ഥലങ്ങൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. കൂടാതെ മദീനയിൽ പ്രവാചകൻറെ പള്ളിയുടെ വികസനത്തിൻറെ പേരിലും മറ്റു സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിൻറെ ഭാഗമായും ധാരാളം പൈതൃകങ്ങൾ നശിപ്പിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന തീർഥാടകർക്ക് താമസവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് ഒരു വിശദീകരണം. കൂടാതെ ഇതിന് വിശ്വാസപരമായ കാരണങ്ങളുണ്ടെന്നും കരുതപ്പെടുന്നു. [2] ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക്ക് ഹെറിറ്റേജ് റിസർച്ച് ഫൗണ്ടേഷന്റെ അനുമാനപ്രകാരം സൗദി രാജഭരണത്തിന്റെ കീഴിലുള്ള ചരിത്രപ്രധാനമായ ഇടങ്ങളിൽ 98 ശതമാനത്തിലധികം ഇതിനകം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. [3]

Jannatul Baqi graveyard in Medina, Saudi Arabia

ചരിത്രം

തിരുത്തുക
The historical Ajyad Fortress of the Ottoman Empire above was razed in 2002 to in order to permit the construction of the Abraj Al Bait hotel complex in Mecca below.

1932 ലാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിൻറെ രാഷ്ട്രീയപരമായി ഏകീകരിക്കപ്പെട്ടത്.നിലവിലെ സൗദി അറേബ്യ രാജ്യത്തിൻറെ ഏകീകരണം സാധ്യമായത് അന്നാണ്. രാജാവായ അബ്ദുൽ അസീസും ബദൂനി ഗോത്രവർഗക്കാരും ചേർന്നാണ് ഹശിമിത്ത് വംശത്തിൻറെ നിയന്ത്രണത്തിലുണ്ടായിരുന്ന ഹിജാസ് കീഴടക്കിയത്. നജ്ദിലെ പുതിയ ഭരണാധികാരികളും അക്കാലത്തെ അറബി നാടോടികളും ഗോത്രവർഗ സബ്രദായത്തിൽ ജീവിക്കുന്നവരും നിരക്ഷരരുമായിരുന്നു.എന്നാൽ തങ്ങൾ വലിയ പുരോഗതിയുള്ള സമൂഹമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്.കാലങ്ങളായി മജ് ലിസുൽ സുഹ്റ എന്ന ഒരു കൂടിയാലോചന സമിതിയുടെ കീഴിലായിരുന്നു കാലങ്ങളായി ഭരണ സബ്രദായമായുണ്ടായിരുന്നത്. ഒരു കേന്ദ്രീകൃത ഭരണനിർവഹണ വിഭാഗമായിരുന്നു സൈന്യത്തിനും പോലീസിനും വിദ്യാഭ്യാസത്തിനുമുള്ള വാർഷിക ബജറ്റു് കൈകാര്യം ചെയ്തിരുന്നത്. [4]



  1. "Medina: Saudis take a bulldozer to Islam's history". The Independent. Retrieved 14 November 2014.
  2. Dec 11, Rakhi Chakrabarty / TNN /; 2012; Ist, 02:24. "'Cultural genocide of Islamic heritage' in Saudi Arabia riles Sunni Sufis | India News - Times of India" (in ഇംഗ്ലീഷ്). Retrieved 2022-05-12. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  3. "Saudi Arabia Bulldozes Over Its Heritage" (in ഇംഗ്ലീഷ്). Retrieved 2022-05-12.
  4. Yamani, Mai (2009). "Devotion". Cradle of Islam. London: I.B. TAURIS. p. 2. ISBN 978-1-84511-824-2. {{cite book}}: Cite has empty unknown parameters: |coauthor= and |month= (help)