അബ്രാജ് അൽ ബൈത് ടവർ

(Abraj Al Bait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറാമിനോട് ചേർന്ന് നില കൊള്ളുന്ന ഉയരമുള്ള കെട്ടിടമാണ് അബ്രാജ് അൽ-ബൈത്ത് ടവർ എന്നറിയപ്പെടുന്ന മക്ക റോയൽ ക്ലോക്ക് ടവർ. സൗദി അറേബ്യയിൽ ഏറ്റവും വലിയ കെട്ടിടമായ ഇതു ലോകത്ത് മൂന്നാം സ്ഥാനത്തിനാണ്. മക്കയിലെ ഹറാം പള്ളിയുടെ പ്രധാന കവാടത്തോട് ചേർന്ന് നില കൊള്ളുന്ന ഈ ടവർ വ്യത്യസ്ത പേരുകളിലുള്ള ഏഴു ടവറുകളുടെ ഒരു കൂട്ടമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഘടികാരം സ്ഥിതിചെയ്യുന്ന റോയൽ ക്ലോക്ക്ടവർ ലോക പ്രശസ്തമായ ലണ്ടനിലെ ബിഗ് ബെന്നിന്റെ ആറിരട്ടി വലിപ്പമുള്ളതാണ്. 2010 ആഗസ്ത് 11( ഹിജ്‌റ വർഷം 1431 റമദാൻ-1)ലാണ് ഈ ക്ലോക്ക് പ്രവർത്തിച്ചു തുടങ്ങിയത്. ക്ലോക്ക്ടവറിന്റെ അവസാനഘട്ട മിനുക്കു പണിയിലാണിപ്പോഴുള്ളത്.

അബ്രാജ് അൽ-ബൈത്ത്
ابراج البيت
പ്രമാണം:Abraj-al-Bait-Towers.JPG
Abraj Al-Bait Towers as seen from Masjid al-Haram in June 2012
Abraj Al Bait is located in Saudi Arabia
Abraj Al Bait
Abraj Al Bait
Location within Saudi Arabia
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിComplete
തരംMixed use:
Hotel, Residential
വാസ്തുശൈലിPostmodern
സ്ഥാനംMecca, Saudi Arabia
നിർദ്ദേശാങ്കം21°25′08″N 39°49′35″E / 21.41889°N 39.82639°E / 21.41889; 39.82639
നിർമ്മാണം ആരംഭിച്ച ദിവസം2004
പദ്ധതി അവസാനിച്ച ദിവസം2011
Opening2011
ചിലവ്US$15 billion [1]
Height
Architectural601 മീ (1,972 അടി)[2]
Tip601 മീ (1,972 അടി)[2]
Antenna spire601 മീറ്റർ (1,972 അടി)
മേൽക്കൂര530 മീ (1,740 അടി)
മുകളിലെ നില494 മീ (1,621 അടി)[3]
Observatory484.4 മീ (1,589 അടി)[3]
സാങ്കേതിക വിവരങ്ങൾ
Materialmain structural system: reinforced concrete (lower part), steel/concrete composite construction, steel construction (upper part);
cladding: glass, marble, natural stone, carbon-/glass-fibre-reinforced plastic
നിലകൾ120[4] (Clock Tower)
തറ വിസ്തീർണ്ണംTower: 310,638 m2 (3,343,680 sq ft)
Development: 1,575,815 m2 (16,961,930 sq ft)[3]
Lifts/elevators96 (Clock Tower)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിSL Rasch GmbH and Dar Al-Handasah Architects
Structural engineerSL Rasch GmbH and Dar Al-Handasah
പ്രധാന കരാറുകാരൻSaudi Binladin Group

പ്രത്യേകതകൾ

തിരുത്തുക

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ മക്ക ടവറിന്റെ ഉയരം 601 മീറ്ററാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ദുബൈക്ക് 828 മീറ്റർ ഉയരമാണുള്ളത്[5]. 45 മീറ്റർ ഉയരവും 43 മീറ്റർ വീതിയുമുള്ള വാച്ച് ലോകത്തിലെ ഏറ്റവും വലിയ വാച്ചായിരിക്കും. ലണ്ടൻ ടവറിലുള്ള ബിഗ് ബൻ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവർ വാച്ചിനുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാച്ച് കേന്ദ്രീകരിച്ച് ഗ്രീനിച്ച് സമയത്തിന് സമാന്തരമായി മക്ക സമയം അവലംബിക്കാവുന്നതാണ മക്ക റോയൽ വാച്ച് ടവർ ഹോട്ടൽ. ഭൂപ്രതലത്തിൽ നിന്നും നാന്നൂറ് മീറ്ററിലധികം ഉയരത്തിൽ നാൽപ്പതു മീറ്ററിലധികം വ്യാസമുള്ള ക്ലോക്ക് മക്കയിലെ മുഴുവൻ ജില്ല കളിൽ നിന്നും ദർശിക്കാൻ കഴിയും. ജർമനി, സ്വിറ്സ്വാർലാൻഡ്‌ എന്നിവിടങ്ങളിൽ നിന്നും ഉള്ള എൻജിനീയർമാരും യൂറോപ്പിൽ നിന്നും ഉള്ള വിദഗ്തരുമാണ് രൂപകല്പനയും നിർമ്മാണവും പൂർത്തിയാക്കിയത്. കേരളത്തിൽ നിന്നുള്ള മാപ്പിള കലാസികളും ഈ ടവറിന്റെ നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ട്.[6]

ഏഴു ടവറുകൾ അടങ്ങിയ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലാണ് ഏറ്റവും ഉയരമുള്ള ക്ലോക്ക് ടവർ നിലകൊള്ളുന്നത്. ദുബായിലെ ബുർജ് അൽ ഖലീഫ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത്. നിർമ്മാണം പൂർത്തിയാവുമ്പോൾ 817 11 മീറ്റർ മാത്രം കുറവ്. 76 നിലകളാണ് ഈ കെട്ടിടത്തിനുള്ളത്. ഏഴ് ടവറുകളിലായി 3000 മുറികളും സ്യൂട്ടുകളുമുണ്ട്. ഭൂരിഭാഗം മുറികളിൽനിന്നും വിശുദ്ധ ഹറം വീക്ഷിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ബിഗ് ബെന്നിലെ ക്ലോക്കിനേക്കാൾ ആറിരട്ടി വലിപ്പമുള്ളതാണ് ടവറിലെ ഘടികാരങ്ങൾ. നാല് ദിശകളിലായി നാല് ഘടികാരങ്ങളുണ്ട്. ടവറിന്റെ മുൻവശത്തും പിൻവശത്തുമുള്ള ഘടികാരങ്ങൾക്ക്‌ 45 മീറ്റർ വീതമാണ് വ്യാസം. വശങ്ങളിലുള്ള ക്ലോക്കുകളുടെ ഉയരം 43 മീറ്ററും വീതി 39 മീറ്ററുമാണ്. ക്ലോക്കിന്റെ ആകെ തൂക്കം 36,000 ടൺ വരും. 12,000 ടൺ തൂക്കമുള്ള ലോഹ അടിത്തറയിലാണ് ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. ക്ലോക്കുകളിലെ യന്ത്രങ്ങൾക്ക് 21 ടൺ വീതമാണ് തൂക്കം. ആറു ടൺ വീതം തൂക്കമുള്ള ക്ലോക്കിലെ മിനുട്ട് സൂചികൾക്ക് 22 മീറ്ററും മണിക്കൂർ സൂചികൾക്ക് 17 മീറ്ററും നീളമുണ്ട്. ക്ലോക്കിനു മുകളിലെ അല്ലാഹു അക്ബർ എന്ന വാക്കിലെ ആദ്യ അക്ഷരത്തിന് 23 മീറ്ററിലേറെ ഉയരമുണ്ട്. കെട്ടിടത്തിന് ഏറ്റവും മുകളിൽ സ്തൂപത്തിനും ഉയരെയുള്ള ചന്ദ്രക്കലയുടെ വ്യാസം 23 മീറ്ററിലധികമാണ്. ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിർമിത ചന്ദ്രക്കലയാണിത്. സ്തൂപവും ചന്ദ്രക്കലയുമടക്കമുള്ള ഉയരം 155 മീറ്ററാണ്.

ക്ലോക്കുകളുടെ മുൻവശം അലങ്കരിച്ചിരിക്കുന്നത് 9.8 കോടി വർണച്ചില്ലുകൾ ഉപയോഗിച്ചാണ്. പകൽ സമയത്ത് ഡയലുകൾ വെള്ള നിറത്തിലും സൂചികൾ അടക്കമുള്ള അടയാളങ്ങൾ കറുപ്പ് നിറത്തിലും രാത്രിയിൽ ഡയലുകൾ പച്ച നിറത്തിലും അടയാളങ്ങൾ വെള്ള നിറത്തിലുമാകും. അറ്റകുറ്റ പണികൾക്കായി മനുഷ്യർക്ക്‌ സൂചികൾക്കകത്തു പ്രവേശിക്കാനും സാധിക്കും. രാത്രിയിൽ ക്ലോക്കുകൾക്ക് നിറം നൽകുന്നതിനു 20 ലക്ഷം എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നു. മിന്നൽ എല്ക്കതിരിക്കാൻ പ്രത്യേക സംവിധാനവും ക്ലോക്കുകളിൽ ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ പ്രക്യാപനവും മാസപ്പിരവിയും അറിയിക്കുന്നതിനു ക്ലോക്കിന് മുകളിൽ ഉഗ്രശേഷിയുള്ള 16 ലൈറ്റുകൾ തെളിയിച്ചു മാനത്തു വർണം വിരിയിക്കും. ഇവയിൽ നിന്നും ഉള്ള രശ്മികൾക്ക് പത്തു കിലോമീറ്ററിലധികം നീളം ഉണ്ടാകും. ക്ലോക്കുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ എഴു കിലോമീറ്റർ ദൂരം ഹറമിൽ നിന്നും ഉള്ള ബാങ്ക് വിളി കേൾക്കാൻ സാധിക്കും. ബാങ്ക് വിളി സമയത്ത് ക്ലോക്കുകൾക്ക് മുകളിൽ നിന്നും പച്ചയും വെള്ളയും നിറത്തിലുള്ള 21,000 വിളക്കുകൾ പ്രകാശിക്കും. മുപ്പതു കി. മീറ്റർ ദൂരം വരെ ഇത് കാണാൻ സാധിക്കും.

ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിക്കുന്ന ഘടികാരത്തിന്റെ വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള പ്രതലത്തിൽ നിന്ന് നമസ്‌കാര സമയങ്ങളിലും പെരുന്നാൾ പോലുള്ള വിശേഷ സന്ദർഭങ്ങളിലും പ്രത്യേക രശ്മികൾ ബഹിർഗമിക്കും. മഴ, കാറ്റ്, പൊടിപടലങ്ങൾ എന്നിവ കാരണമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ ജർമൻ നിർമിത ഘടികാരത്തിന് ശേഷിയുണ്ട്. [7]. 3000 മുറികളുള്ള ഈ കെട്ടിടത്തിന്റെ എല്ലാ മുറികളിൽ നിന്നും കഅബ നേരിട്ട് കാണാൻ കഴിയും. ഫെയറമൌണ്റ് ഹോട്ടൽ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ ഹോട്ടലിന്റെ വരുമാനം മുഴുവനും വിശുദ്ധ മക്കയുടെ വികസനത്തിന് വഖഫ് ചെയ്തിട്ടുണ്ട്[8].

മറ്റു പ്രത്യേകതകൾ

തിരുത്തുക

മക്ക നഗരത്തിന്റെ എല്ലാ ഭാഗത്തുമുള്ളവർക്ക് വ്യക്തമായി സമയം കാണാനാവുമെന്നതാണ് ഈ ക്ലോക്കിന്റെ പ്രത്യേകത. പകൽ 12 കിലോമീറ്റർ ദൂരെനിന്നും രാത്രിയിൽ അത്യാധുനിക പ്രകാശ സംവിധാനങ്ങൾ ഉള്ളതിനാൽ 17 കിലോമീറ്റർ ദൂരെനിന്നും ക്ലോക്കിലെ സമയം കാണാം. ജിദ്ദയിൽനിന്ന് പോകുന്നവർക്ക് ഹറം അതിർത്തി കടന്നുകഴിഞ്ഞാൽ അധികം വൈകാതെ ക്ലോക്ക് കാണാനാവും. ക്ലോക്ക് ടവർ പൂർണമായും പ്രവർത്തനക്ഷമമാവുന്നതോടെ ലോകത്ത് ഗ്രീൻവിച്ച് സമയം പോലെ മക്ക സമയവും അടിസ്ഥാന സമയമായി ഗണിക്കപ്പെടും.

അറ്റകുറ്റപ്പണിക്കായി തൊഴിലാളികൾക്ക് സൂചികൾക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കും. വിമാന നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാർബൺ ഫൈബറാണ് ക്ലോക്കുകളുടെ ഡയലും സൂചികളും നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇരുമ്പിനേക്കാൾ മൂന്നിരട്ടി ബലമുള്ള കാർബൺ ഫൈബറിന് കടുത്ത കാലാവസ്ഥയെ ചെറുക്കാൻ കഴിയും. സൗരോർജവും വൈദ്യുതിയും ഉപയോഗിച്ചാണ് ക്ലോക്ക് പ്രവർത്തിക്കുക. മത, ശാസ്ത്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ടവറിൽ ഇസ്‌ലാമിക മ്യൂസിയവും വാനനിരീക്ഷണ കേന്ദ്രവുമുണ്ടാകും.

നിർമ്മാണം

തിരുത്തുക

300 കോടി ഡോളർ ചെലവഴിച്ച് സൗദി ബിൻ ലാദിൻ ഗ്രൂപ്പാണ് സമുച്ചയം നിർമ്മിക്കുന്നത്. ദാർ അൽഹന്ദാസ് എന്ന ആർക്കിടെക്ടിന്റെ രൂപകൽപനയിൽ 2004 ലാണ് നിർമ്മാണം ആരംഭിച്ചത്. ഫെയർമൗണ്ട്് ഹോട്ടൽസ് ആന്റ് റിസോർട്ട്‌സിനാണ് സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം ഇരു ഹറമുകളുടേയും പുണ്യസ്ഥലങ്ങളുടേയും വികസനത്തിനു വേണ്ടി വഖഫ് ചെയ്തിരിക്കുകയാണ്.

ഗ്രീനിച്ചിന് ബദലായി മക്കാസമയം

തിരുത്തുക

മക്കാസമയം. ഗ്രീനിച്ച് സമയമനുസരിച്ചാണ് ഇന്ന് ലോകത്ത് സമയം നിർണ്ണയിക്കുന്നത്. മക്കയിലെ പുതിയ ക്ലോക്ക്ടവറിന്റെ വരവോടെ ഗ്രീനിച്ച് സമയത്തിന് വെല്ലുവിളിയുയർത്തുന്നുകൂടിയുണ്ട്. ഗ്രീനിച്ചിന് പകരം മക്കസമയം ആണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കേവലം ഒരു ഘടികാരം എന്നതിലുപരി ജനവാസമുള്ള കരഖണ്ഡങ്ങളുടെ മധ്യത്തിലായ മക്കയിലാണിത് സ്ഥിതി ചെയ്യുന്നത്.[9] മക്കയുടെ അപരനാമമായ ഉമ്മുൽഖുറ(നാടുകളുടെ മാതാവ്) എന്ന ഖുർആൻ(6:92) വിശേഷണത്തെ അന്വർഥമാക്കുന്നതാണ് ഈ പ്രത്യേകത.[10] ആധുനിക ശാസ്ത്രപഠനങ്ങൾ ഇക്കര്യം സ്ഥിരികരിക്കുന്നതായി ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ.യൂസുഫുൽ ഖറദാവിയും അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ താത്വികവും പ്രായോഗികവുമായ ചർച്ചകൾക്കായി ഖത്തറിൽ ഒരു "Mecca, the Center of the Earth, Theory and Practice" എന്ന തലക്കെട്ടിൽ ഒരു സമ്മേളനവും നടന്നിരുന്നു. [11]

അനുബന്ധ ടവറുകൾ

തിരുത്തുക
ടവർ ഉയരം(മീറ്റർ) നിലകൾ പൂർത്തീകരണം സ്ഥിതി
ഹോട്ടൽ ടവർ 601 95 2011 Topped Out
ഹാജറ 260 48 2011 Topped out
സംസം 260 48 2011 Topped out
മഖാം 250 45 2012 Topped out
ഖിബില 250 45 2011 Topped out
മർവ്വ 240 42 2008 തീർന്നു
സഫ 240 42 2007 തീർന്നു
  1. - Abraj Al Bait Abraj Al Bait Towers, Mecca, Saudi Arabia
  2. 2.0 2.1 "Makkah Royal Clock Tower - The Skyscraper Center". skyscrapercenter.com.
  3. 3.0 3.1 3.2 "Makkah Clock Royal Tower, A Fairmont Hotel - The Skyscraper Center". Council on Tall Buildings and Urban Habitat. Archived from the original on 28 March 2014.
  4. "Makkah Royal Clock Tower - The Skyscraper Center".
  5. http://www.saudigazette.com.sa/index.cfm?method=home.regcon&contentID=2010041569404[പ്രവർത്തിക്കാത്ത കണ്ണി]
  6. "മക്കയിൽ ഒരു ഖലാസി വീരഗാഥ-ഹസ്സൻ ചെറൂപ്പ,മാതൃഭൂമി ഓൺലൈൻ 21 ആഗസ്റ്റ് 2011". Archived from the original on 2013-11-22. Retrieved 2013-10-26.
  7. http://www.arabnews.com/?page=1&section=0&article=93603&d=14&m=3&y=2007
  8. http://www.timesofmalta.com/articles/view/20100415/world-news/worlds-second-tallest-building-under-construction-in-saudi
  9. http://godplaysdice.blogspot.com/2008/04/mecca-is-center-of-earth.html
  10. http://www.youtube.com/watch?v=Ixfk4LsKWnw&feature=player_embedded
  11. http://news.bbc.co.uk/2/hi/7359258.stm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അബ്രാജ്_അൽ_ബൈത്_ടവർ&oldid=4106950" എന്ന താളിൽനിന്ന് ശേഖരിച്ചത്