സ്വെറ്റ്‌ല വസ്സിലെവ
ബൾഗേറിയൻ എഴുത്തുകാരിയും പ്രസിദ്ധീകരണ വിദഗ്ദ്ധയും ബ്ലോഗറുമാണ് സ്വെറ്റ്‌ല വസ്സിലെവ (English: Svetla Vassileva (Bulgarian: Светла Василева)
Svetla Vassileva | |
---|---|
ജനനം | Pleven, Bulgaria | 1 ഏപ്രിൽ 1964
ദേശീയത | ബൾഗേറിയൻ |
ജീവചരിത്രം
തിരുത്തുക1964 ഏപ്രിൽ ഒന്നിന് ബൾഗേറിയയിലെ പ്ലിവെനിൽ ജനിച്ചു. സോഫിയ സർവ്വകലാശാല, സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർസെൻ സർവ്വകലാശാല എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം സോഫിയയിലെ സൈന്റിഫിക് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ സേവനം അനുഷ്ടിച്ചു.[1] ബൾഗേറിയയുടെ കമ്മ്യൂണിസത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിവര്ത്തന കാലഘട്ടത്തിലെ പൊതു ജീവിതം, വിപണി സാമ്പദ് വ്യവസ്ഥ എന്നിവയെ കുറിച്ച് ബൾഗേറിയൻ മാധ്യമങ്ങളിലും വിദേശ ഇന്റർനെറ്റ് അച്ചടി മാദ്ധ്യമങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതി. യൂറോപ്യൻ യൂനിയന്റെ പ്രസിദ്ധീകരണങ്ങളിലും സ്വന്തം ബ്ലോഗിലും ലേഖനങ്ങൾ എഴുതുന്നു.[2] ദ പ്രൈവറ്റ് സിറ്റീസ് ഓഫ് ബൾഗേറിയ എന്ന സ്വെറ്റ്‌ലയുടെ ലേഖനം ജർമ്മൻ അന്വേഷണാത്മക പത്രപ്രവർത്തകനായ ജ്യൂർഗെൻ റോത്തിന്റെ ദ ന്യു ബൾഗേറിയൻ ഡെമോസ് എന്ന ഗ്രന്ഥത്തിന്റെ ഭാഗമായിട്ടുണ്ട്.[3][4]
അംഗീകാരങ്ങൾ
തിരുത്തുക- പത്രപ്രവർത്തനം വിഭാഗത്തിലെ 2014ലെ ഗോൾഡൻ കീ അവാർഡ് ലഭിച്ചു.
ഗ്രന്ഥങ്ങൾ
തിരുത്തുക- Concept socialization of Roma children in socially disadvantaged, S., 1994, ISBN 954-8525-02-X - co-author
- Tsvetkov, P., Vassileva S., Nikolova, P. Pravets. Chronicles of the private city, S., 2011, ISBN 978-954-92718-1-2
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Radio otzvuk
- ↑ "Lukoil Bulgaria and a climate of fear in Pravets". Archived from the original on 2012-04-04. Retrieved 2017-04-09.
- ↑ From private city to private state?
- ↑ The bulgarian "private" towns