സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പത്രങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടിഷുകാരുടെ അതിക്രമങ്ങൾ തുറന്നുകാട്ടാനുള്ള മാർഗ്ഗം പത്രങ്ങളായിരുന്നു. സമരങ്ങൾക്കുള്ള ആഹ്വാനങ്ങളും ദേശസ്‌നേഹം തുളുമ്പുന്ന കവിതകളും പത്രങ്ങളിലൂടെ പുറത്തുവന്നു. മിക്ക സ്വാതന്ത്ര്യസമരനായകരും പത്രങ്ങൾ നടത്തിയിരുന്നു.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ പത്രങ്ങളും സ്ഥാപകരും തിരുത്തുക

പത്രം സ്ഥാപകൻ
മീറത്തുൽ അക്ബർ രാജാറാം മോഹൻ റായ്
ഇന്ത്യൻ മിറർ ദേവേന്ദ്രനാഥ് ടാഗോർ
ബംഗ ദർശന ബങ്കിം ചന്ദ്ര ചാറ്റർജി
വന്ദേമാതരം മാഡം ബിക്കാജികാമ
ലീഡർ മദൻമോഹൻ മാളവ്യ
ബഹിഷ്‌കൃത് ഭാരത് ബി.ആർ. അംബേദ്കർ
ബന്ദിജീവൻ സചീന്ദ്രനാഥ് സന്യാൽ
യങ് ഇന്ത്യ, ഹരിജൻ ഗാന്ധിജി
നേഷൻ ഗോപാലകൃഷ്ണ ഗോഖലെ
മറാത്ത, കേസരി ബാലഗംഗാധര തിലക്
കർമയോഗി അരബിന്ദോ ഘോഷ്
അൽ ഹിലാൽ അബുൽ കലാം ആസാദ്
പ്രഭുഭാരത് , ഉദ്‌ബോധകൻ സ്വാമി വിവേകാനന്ദൻ
അൽ അമീൻ മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ്
മാതൃഭൂമി കെ.പി. കേശവമേനോൻ
നാഷനൽ ഹെറാൾഡ് ജവഹർലാൽ നെഹ്‌റു
ന്യൂ ഇന്ത്യ ആനിബസന്റ്
സ്വദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മൗലവി
സഹോദരൻ കെ.അയ്യപ്പൻ