ഉറക്കത്തിൽ ഉണ്ടാകുന്ന സ്വാഭാവിക രതിമൂർച്ഛയാണ് സ്വപ്ന സ്ഖലനം അഥവാ നിദ്രാ സ്‌ഖലനം അല്ലെങ്കിൽ ഉറക്ക രതിമൂർച്ഛ. നൈറ്റ്‌ എമിഷൻ, നൈറ്റ്‌ ഫാൾ എന്നൊക്കെ ഇംഗ്ലീഷിൽ പറയാറുണ്ട്. പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നടക്കുന്നതിനൊപ്പം ശുക്ല സ്ഖലനവും സംഭവിക്കുന്നു. സ്ത്രീകളിൽ യോനിയിലെ നനവ് അല്ലെങ്കിൽ രതിമൂർച്ഛ (അല്ലെങ്കിൽ രണ്ടും) നടക്കുന്നു. പലപ്പോഴും ലൈംഗികത ഉണർത്തുന്ന സ്വപ്നങ്ങളുടെ കൂടെ ആവും ഇത് സംഭവിക്കുക. അതിനാൽ സ്വപ്ന സ്‌ഖലനം എന്ന് വാക്കാണ് ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുക. എന്നാൽ സ്വപ്‍നം ഇല്ലാതെ തന്നെ ഇത് സംഭവിക്കാറുണ്ട്. നിദ്രാ സ്ഖലനം ആരംഭിക്കുന്നതും കൂടുതലായി നടക്കുന്നതും യൗവനകാലത്താണ്. ഉറക്കത്തിൽ അറിഞ്ഞോ അറിയാതെയോ ഇത് സംഭവിക്കുന്നു. എന്നാൽ ചിലരിൽ ഇത് സംഭവിക്കണമെന്നുമില്ല അല്ലെങ്കിൽ കൃത്യമായി മനസിലാക്കണമെന്നില്ല. വസ്ത്രത്തിൽ നനവോ ശുക്ലത്തിന്റെ അംശവോ കാണുമ്പോൾ ആകും പലപ്പോഴും ഇത് തിരിച്ചറിയുന്നുണ്ടാവുക.

ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം ആഴ്ചകളോളം ഒഴിവാക്കുന്ന ഒട്ടുമിക്ക പുരുഷന്മാരിലും ഈ പ്രതിഭാസം ഉണ്ടാവാൻ സാധ്യത ഏറെയാണ്‌. നിറഞ്ഞു തുളുമ്പിയ ഒരു പാത്രത്തിൽ നിന്ന് എങ്ങനെയാണോ ജലം പുറത്തേക്ക് പോകുന്നത് അതുപോലെ ബീജോത്പാദനമുള്ള പുരുഷന്മാരിൽ സ്വാഭാവികമായും നിദ്രാസ്ഖലനം സംഭവിക്കുന്നു. മനോനിയന്ത്രണം ബോധപൂർവം പാലിക്കാൻ ശ്രമിച്ചാലും ഇത് സംഭവിക്കാം. രണ്ട് നിദ്രാസ്ഖലനം തമ്മിലുള്ള ഇടവേളകൾ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതാനും ആഴ്ചകൾ മുതൽ ഏതാനും മാസങ്ങൾ വരെ നീളാനും സാധ്യതയുണ്ട്.[1]

ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോൺ ഉയർന്ന തോതിൽ കാണുന്ന കാലഘട്ടമാണ് കൗമാരം. അതിനാൽ കൗമാര പ്രായക്കാരിൽ ഇത് സാധാരണയാണ്. ഇതോടൊപ്പം ലിംഗോദ്ധാരണവും ആൺകുട്ടികളിൽ ഉണ്ടാകാറുണ്ട്. ചിലർ പെൺകുട്ടികളുടെ ആർത്തവാരംഭത്തിനു സമാനമായി ആൺകുട്ടികൾ ലൈംഗിക പ്രായപൂർത്തി ആകുന്നതിന്റെ ലക്ഷണമായി നിദ്രാസ്ഖലനത്തെ കണക്കാക്കാറുണ്ട്. ഇതേപ്പറ്റി അറിവില്ലാത്ത കൗമാരക്കാർ പലപ്പോഴും ഇത്തരമൊരു ശാരീരിക പ്രവർത്തനത്തെ ഭയത്തോടെ നോക്കിക്കാറുണ്ട്. മിക്കപ്പോഴും കൂട്ടുകാരിൽ ഇതേപ്പറ്റി അപക്വമായ അറിവുകളാവും അവർക്ക് ലഭിച്ചിട്ടുണ്ടാവുക. ചില ആൺകുട്ടികൾ ഇതൊരു രോഗമായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ കൗമാരപ്രായക്കാർക്ക് തങ്ങളുടെ ശാരീരിക മാറ്റങ്ങളെ പറ്റി ശാസ്ത്രീയമായ അറിവുകൾ പകർന്നു കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പുരുഷൻ ഏകദേശം ജീവിതകാലം മുഴുവൻ പ്രത്യുൽപ്പാദന ശേഷി ഉള്ളവനായി തുടരും. അതിനാൽ പ്രായം കൂടുമ്പോഴും ഇത് സംഭവിച്ചുകൂടായ്കയില്ല.

സ്വപ്നസ്ഖലനം ലൈംഗികശേഷി നിയന്ത്രിക്കാൻ കഴിയാഴികയോ ശേഷിക്കുറവോ അല്ല സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള ഒരു പ്രത്യുൽപ്പാദന വ്യവസ്ഥ ആണെന്നതിന്റെ ഒരു സൂചകമാണ് ഉറക്കസ്ഖലനം. സാധാരണ ഗതിയിൽ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പുരുഷനിൽ നിന്നും ശുക്ലം പുറത്ത് പോവേണ്ടതുണ്ട്. സ്വയംഭോഗം വഴിയോ ലൈംഗികബന്ധം വഴിയോ അതു സംഭവിക്കാം. എന്നാൽ ഇത്തരത്തിൽ സംഭവിക്കാതിരിക്കുന്ന സാഹചര്യത്തിൽ ശരീരം തന്നെ അതിനെ പുറന്തള്ളാൻ നിർബന്ധിതമാകും. ഇങ്ങനെയാണ് സ്വപ്നസ്ഖലനം സംഭവിക്കുന്നത്. ഇതുമൂലം ആരോഗ്യത്തിന് ഒരു ദോഷവും ഉണ്ടാകുന്നില്ല.

സ്ത്രീ സ്വപ്നസ്ഖലനം പുരുഷ സ്വപ്ന സ്ഖലനത്തെക്കാൾ കൃത്യമായി തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. കാരണം സ്ഖലനം സാധാരണയായി പുരുഷ രതിമൂർച്ഛയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം യോനി ലൂബ്രിക്കേഷൻ രതിമൂർച്ഛയെ സൂചിപ്പിക്കുന്നില്ല.[2]

ആവൃത്തി

തിരുത്തുക

നിദ്രാ സ്ഖലനം എല്ലാവർക്കും ഉണ്ടാവണം എന്നുമില്ല. 83% പുരുഷന്മാരിലും ഒരു തവണ എങ്കിലും ജീവിത കാലയളവിൽ സ്വപ്നസ്ഖലനം ഉണ്ടായിട്ടുണ്ട് എന്ന് പഠനം പ്രതിപാദിക്കുന്നു.

സാംസ്കാരിക കാഴ്ചകൾ

തിരുത്തുക

രാത്രികാല ഉദ്‌വമനം സംബന്ധിച്ച് നിരവധി സാംസ്കാരികവും മതപരവുമായ വീക്ഷണങ്ങളുണ്ട്. ചില കാഴ്ചപ്പാടുകളുടെ പരിമിതമായ സംഗ്രഹം ചുവടെ കൊടുക്കുന്നു.

പാട്രിസ്റ്റിക് ക്രിസ്ത്യൻ

തിരുത്തുക

സ്വയംഭോഗത്തിൽ നിന്ന് വ്യത്യസ്തമായി പുരുഷ സ്വപ്ന സ്ഖലനം ഒരു മനുഷ്യന്റെ മനസാക്ഷിയെ മലിനപ്പെടുത്തുന്നില്ലെന്ന് വിശുദ്ധ അഗസ്റ്റിൻ അഭിപ്രായപ്പെട്ടു കാരണം അവ സ്വമേധയാ ജഡിക പ്രവർത്തികളല്ല, അതിനാൽ അവയെ പാപമായി കണക്കാക്കേണ്ടതില്ല. [3]

ഇസ്ലാമിൽ

തിരുത്തുക

ഒരു സ്വപ്ന സ്ഖലനം ( അറബി: احتلام , ihtilam ) ഇസ്ലാമിൽ പാപമല്ല. മാത്രമല്ല, ഒരു വ്യക്തി നോമ്പനുഷ്ഠിക്കുന്നത് ( റമദാനിലോ മറ്റോ) സാധാരണയായി ഉദ്ദേശ്യത്തോടെ സ്ഖലനം ചെയ്തുകൊണ്ട് (സ്വയംഭോഗത്തിനിടയിലോ ലൈംഗിക ബന്ധത്തിലോ) നോമ്പ് ലംഘിച്ചതായി കണക്കാക്കപ്പെടുമ്പോൾ, രാത്രിയിൽ പുറന്തള്ളുന്നത് അത്തരമൊരു കാരണമല്ല. എന്നിരുന്നാലും, മതത്തിൽ ചില ആചാരങ്ങൾ നടത്തുന്നതിന് മുമ്പ് അവർ കുളിക്കേണ്ടതുണ്ട്.

  1. "പുരുഷന്മാരിലെ ലൈംഗികപ്രശ്നങ്ങൾ". Retrieved 2020-12-03.
  2. "സ്വപ്നസ്ഖലനം സംഭവിച്ചാൽ എന്ത് ചെയ്യണം". Retrieved 2020-12-03.
  3. This view is confirmed by the Protestant theologian Philip Schaff. S.23

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വപ്ന_സ്ഖലനം&oldid=3928530" എന്ന താളിൽനിന്ന് ശേഖരിച്ചത്