പാപം
ഹൈന്ദവ വിശ്വാസപദ്ധതികളിൽ പല രീതിയിൽ പാപം എന്ന സംജ്ഞയെ ഉപയോഗിച്ചിരിക്കുന്നു. ചില പദ്ധതികൾ പ്രകാരം പാപം - പുണ്യം എന്നിങ്ങനെ രണ്ടില്ലാത്തതായി പറയപ്പെടുമ്പോൾ, ചിലർ അത് ധർമ്മ-സദാചാര ബോദ്ധങ്ങൾക്കെതിരേയുള്ള പ്രവർത്തികളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ദൈവേച്ഛയ്ക്കു വിപരീതമായതെന്തിനേയും, അബ്രഹാമിൿ മതങ്ങളുടെ വിശ്വാസപദ്ധതി പ്രകാരം പാപം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാം. അതിൻപ്രകാരം ദൈവത്തിനും മനുഷ്യനുമിടയിൽ സ്വതേയുള്ള ബന്ധത്തെ വിച്ഛേദിക്കുന്നതെന്തിനേയും പാപം എന്നു പറയാം.
പദോല്പത്തി
തിരുത്തുകസംസ്കൃതത്തിലെ 'പാപ' എന്ന പദത്തിൽനിന്നാണ് മലയാളത്തിലെയും മറ്റു ഭാരതീയ ഭാഷകളിലെയും ഇതേ അർത്ഥത്തിലുള്ള പദങ്ങളുടെ പിറവി.