സ്റ്റെഫി ഡിസൂസ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യയെ ഹോക്കിയിലും ഓട്ടമത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുള്ള കായികതാരമായിരുന്നു സ്റ്റെഫാനീ ഡിസൂസ ഇംഗ്ലീഷ് : Stephanie "Stephie" D'Souza, (പൂർവ്വ നാമം സ്റ്റെഫാനീ സെക്വൈറ) (26 ഡിസംബർ1936[1] – 11 സെപ്തംബർ1998)[2] 1964 സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്ത ഏക വനിതാ താരമായിരുന്നു. 1954 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ 4 × 100 ടീമിലെ അംഗമായിരുന്നു. 100 മീറ്റർ മുതൽ 800 മീറ്റർ വരെ ദേശീയ റെക്കോഡിനുടമായിരുന്നു. 1958 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ഹോക്കി ടീമിൽ അംഗമായ സ്റ്റെഫി പിന്നീട് ടീമിന്റെ നായകസ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. അർജ്ജുന അവാർഡ് നേടിയ അദ്യത്തെ വനിതയും ആൾ ഇന്ത്യ സ്പോർട്സ് കൗൺസിലിലെ അംഗവുമായിരുന്നു. [3]

ജീവിതരേഖതിരുത്തുക

1936 ഡിസംബർ 26നു പൂനെയിലെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ചു. പൂനെയിലെ സർദാർ ദസ്തൂർ ഗേർൾസ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഫെർഗൂസൺ കോളേജിൽ നിന്ന് ബിരുദവും നേടി. പൂനെ ഡിവിഷനിലെ സെൻട്രൽ റയിൽവേയിൽ ജോലി ചെയ്തു. വിവാഹത്തിനുശേഷം ജാംഷെഡ്പൂരിലെക്ക് താമസം മാറി. 1998 സെപ്തംബർ 11 നു ജാംഷെഡ്പൂരിൽ വച്ച് 61 വയസ്സുള്ളപ്പോൾ അന്തരിച്ചു.

കായിക ജീവിതംതിരുത്തുക

[4]1954 ഏഷ്യൻ ഗെയുംസിൽ സ്വർണ്ണം നേടിയ 4 × 100 ടീമിലെ അംഗമായിരുന്നു സ്റ്റെഫി. 1958 ൽ വെങ്കലവും നേടുകയുണ്ടായി. 200 മീറ്റർ വ്യക്തിഗത മത്സരത്തിൽ വെള്ളി മെഡൽ നേടുകയും 100 മീറ്ററിൽ ദേശീയ റെക്കോറ്ഡ് തിരുത്തി നാലാം സ്ഥാനത്തെത്തുകയും ചെയ്തു.  അക്കാലത്തെ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ദേശീയ റെക്കോഡിനുടമ സ്റ്റഫി ആയിരുന്നു. 1958 ലെ കോമൺവെൽത് ഗെയിംസിലും 100 മീറ്റർ 200 മീറ്റർ ഓട്ടമത്സരങ്ങളിൽ പങ്കെടുത്തു.

1964 സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്ത ഏക വനിതാ താരമെന്ന ബഹുമതി സ്റ്റെഫിക്കാണ്. പങ്കെടുത്തെങ്കിലും 400 മീറ്ററിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറന്തള്ളപ്പെട്ടു. 1953 ൽ ലണ്ടനിൽ വച്ചു നടന്ന ഹോക്കി മത്സരത്തിൽ പങ്കെടുത്ത സ്റ്റെഫീ, 1961ൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ നായകസ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. നായകസ്ഥാനത്തായിരിക്കുമ്പോൾ ജപ്പാനിലും ഇംഗ്ലണ്ടിൽ രണ്ടു തവണയും സ്റ്റെഫീ പര്യടനം നടത്തിയിട്ടുണ്ട്. ഹോക്കി ടീമിലെ അംഗമായി ഹോളണ്ട്, ജർമ്മനി, ഇറാൻ, ഫിലിപ്പീൻസ് എന്നിവടങ്ങളും സന്ദർശിച്ചു.

അർജ്ജുന അവാർഡ് നേടുന്ന ആദ്യത്തെ വനിതാ കായികതാരമായിരുന്നു സ്റ്റെഫി. ഇന്നത്തെ ജാർഖണ്ഡിലെ ജാംഷെഡ്പൂരിൽ വച്ച് 61 മത്തെ വയസിൽ അന്തരിച്ചു.[3]

റഫറൻസുകൾതിരുത്തുക

  1. http://www.sports-reference.com/olympics/athletes/ds/stephie-dsouza-1.html
  2. K.R., Wadhwaney, (2002). Arjuna Awardees, Publications Division, Ministry of Information and Broadcasting, , SBN 81-230-0286-0. Government of India. ISBN 81-230-0286-0I Check |isbn= value: invalid character (help).CS1 maint: extra punctuation (link)
  3. 3.0 3.1 "Stephie D'Souza, Indian Woman Hockey Player". ശേഖരിച്ചത് 2017. Check date values in: |access-date= (help)
  4. റൊണൊജോയ്, സെൻ. Nation at Play: A History of Sport in India. കോളമ്പിയ യൂണിവേർസിറ്റി പ്രസ്സ്.
"https://ml.wikipedia.org/w/index.php?title=സ്റ്റെഫി_ഡിസൂസ&oldid=2493945" എന്ന താളിൽനിന്ന് ശേഖരിച്ചത്