ഇന്ന് വടക്കേ അമേരിക്കയിൽപ്പെടുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്ന സ്റ്റെഗോസോറസ്‌ ദിനോസറുകളിലെ‌ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌. 2006-ൽ പോർച്ചുഗലിൽ നിന്നും ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുണ്ട്. [1]. മേൽക്കൂര എന്ന നാമം വരുന്ന സ്റ്റെഗൊ (στέγος) στέγος- എന്ന ഗ്രീക് വാക്കിൽ നിന്നും സോറസ്‌ പല്ലി (σαῦρος)σαῦρος എന്ന ഗ്രീക് വാക്കിൽ നിന്നും ആണ് പേര് വരുന്നത് . റ്റിറാനോസോറസ്, ട്രൈസെറാടോപ്സ്, അപാറ്റോസോറസ് എന്നിവയെപ്പോലെ എറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ‌ നടുക്ക് രണ്ടു വരിയായി ഉള്ള പ്ലേറ്റ് , പിന്നെ വാലിൽ ഉള്ള മുള്ളുകളും ഇതിനു സഹായിക്കുന്നു.

സ്റ്റെഗോസോറസ്‌
Temporal range: അന്ത്യ ജുറാസ്സിക്‌ , 155–150 Ma
സ്റ്റെഗോസോറസ് ഫോസ്സിൽ, Senckenberg Museum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: സ്റ്റെഗോസോറിയ
Family: Stegosauridae
Genus: Stegosaurus
Marsh, 1877
Species
  • S. armatus Marsh, 1877 (type)
  • S. stenops Marsh, 1887
  • S. longispinus Gilmore, 1914
  • ? S. ungulatus Marsh, 1879
Synonyms

ജീവിത കാലം തിരുത്തുക

സ്റ്റെഗോസോറസ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകളുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രജ്ഞൻമാർ അനുമാനത്തിലെത്തുകയുണ്ടായി.

ശരീര ഘടന തിരുത്തുക

 
വലിപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം

ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട സ്റ്റെഗോസോറസുകൾക്ക് ഏകദേശം 9 മീറ്റർ (30 അടി)നീളവും 4 മീറ്റർ (14 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 4.5 മെട്രിക് ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഇവയുടെ തല കൂട് പക്ഷെ ഒരു പട്ടിയുടെ തലയുടെ അത്രയും വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലച്ചോറ് ആകട്ടെ വെറും 80 ഗ്രാം മാത്രം ( 2.8 ഔൺസ് )[2]സ്റ്റെഗോസോറിഡ് കുടുംബത്തിൽ പെട്ട ഏറ്റവും വലിയ ദിനോസർ ആയിരുന്നു ഇവ .

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Escaso F, Ortega F, Dantas P, Malafaia E, Pimentel NL, Pereda-Suberbiola X, Sanz JL, Kullberg JC, Kullberg MC, Barriga F. (2007). "New Evidence of Shared Dinosaur Across Upper Jurassic Proto-North Atlantic: Stegosaurus From Portugal." Naturwissenschaften,
  2. http://www.enchantedlearning.com/subjects/dinosaurs/dinos/Stegosaurus.shtml
"https://ml.wikipedia.org/w/index.php?title=സ്റ്റെഗോസോറസ്‌&oldid=2409217" എന്ന താളിൽനിന്ന് ശേഖരിച്ചത്