സ്റ്റാർ വാർസ് : ദ ലാസ്റ്റ് ജെഡൈ
2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് സ്റ്റാർ വാർസ് : ദ ലാസ്റ്റ് ജെഡൈ. റിയാൻ ജോൺസൺ കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രം 2015 ൽ റിലീസ് ചെയ്ത സ്റ്റാർ വാർസ് : ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. മാർക്ക് ഹാമിൽ, കാരി ഫിഷർ, ആഡം ഡ്രൈവർ, ഡെയ്സി റിഡ്‍ലീ, ജോൺ ബോയേഗ, ആൻഡി സെർക്കിസ്, ഗ്വെൻഡോളിൻ ക്രിസ്റ്റി എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. 2016 ഡിസംബറിൽ അന്തരിച്ച കാരി ഫിഷറിന്റെ അവസാനത്തെ പ്രകടനം എന്ന നിലക്ക് ഈ ചിത്രത്തിന് പ്രാധാന്യമുണ്ട്.
സ്റ്റാർ വാർസ് : ദ ലാസ്റ്റ് ജെഡൈ | |
---|---|
സംവിധാനം | റിയാൻ ജോൺസൺ |
നിർമ്മാണം |
|
രചന | റിയാൻ ജോൺസൺ |
ആസ്പദമാക്കിയത് | കഥാപാത്രങ്ങൾ by ജോർജ്ജ് ലൂക്കാസ് |
അഭിനേതാക്കൾ | |
സംഗീതം | ജോൺ വില്യംസ്[1] |
ഛായാഗ്രഹണം | സ്റ്റീവ് യെഡ്ലിൻ |
ചിത്രസംയോജനം | ബോബ് ഡുക്സേ |
സ്റ്റുഡിയോ | ലൂക്കാസ് ഫിലിം ലിമിറ്റഡ് |
വിതരണം | വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യുഎസ് |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 152 minutes[2] |
2012 ഒക്ടോബറിൽ ലൂക്കാസ്ഫിലിമിന്റെ ഡിസ്നി കമ്പനി ഏറ്റെടുത്ത ശേഷം ആണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ലൂക്കാസ്ഫിലിം പ്രസിഡന്റ് കാതലീൻ കെന്നഡിയും രാം ബെർഗ്മാനും ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ജെ.ജെ. അബ്രാം ചേർന്ന് നിർമ്മിച്ചതാണ് ഈ ചിത്രം. കഴിഞ്ഞ ആദ്യ ഏഴു ചിത്രങ്ങളുടെ സംഗീത സംവിധായകൻ ജോൺ വില്യംസ് തന്നെയാണ് ഈ ചിത്രത്തിലും സംഗീത സംവിധാനം നിവഹിചിട്ടുള്ളത്. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2016 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിലെ പൈൻവുഡ് സ്റ്റുഡിയോയിൽ ആരംഭിക്കുകയും 2016 ജൂലായിൽ അവസാനിക്കുകയും ചെയ്യുന്നു. 2017 സെപ്റ്റംബറിൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി.[3]
ചിത്രത്തിന്റെ അരങ്ങേറ്റം ലോസ് ആഞ്ചലസിൽ 2017 ഡിസംബർ 9 ന് നടന്നു. 2017 ഡിസംബർ 15 ന് അമേരിക്കയിൽ റിലീസ് ചെയ്യുകയും ചെയ്തു. ഈ ചിത്രം വളരെ മികച്ച അവലോകനങ്ങൾ നേടി. അതിന്റെ കഥ, സമാഹാരം, ആക്ഷൻ രംഗങ്ങൾ, വിഷ്വൽ ഇഫക്റ്റുകൾ , സംഗീത സ്കോർ, വൈകാരിക ഭാരം എന്നിവ പ്രസംസിക്കപ്പെട്ടു. ചില നിരൂപകർ "ദി എംപയർ സ്ട്രൈക്ക്സ് ബാക്ക്" നു ശേഷം ഫ്രാഞ്ചൈസിയിലെ ഏറ്റവും മികച്ച സിനിമയായി ഈ ചിത്രത്തെ പരിഗണിക്കരുന്നു.[4][5][6][7][8] ലോകമൊട്ടാകെ 1,332 ദശലക്ഷം ഡോളർ നേടിയ ഈ സിനിമ ചരിത്രത്തിലെ പത്താമത് ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമാണ്. സ്റ്റാർ വാർസ്: എപ്പിസോഡ് IX എന്ന് താൽകാലികമായി പേരിട്ട ഒരു തുടർച്ചചിത്രം 2019 ഡിസംബർ 20നു പുറത്തിറങ്ങുമെന്ന് കരുതുന്നു.
അഭിനേതാക്കൾ
തിരുത്തുക- മാർക്ക് ഹാമിൽ - ലൂക്ക് സ്കൈവാക്കർ
- കരി ഫിഷർ - ജനറൽ ലെയ
- ആദം ഡ്രൈവർ - കൈലോ റെൻ
- ഡെയ്സി റിഡ്ലി - റേ
- ജോൺ ബോയഗ - ഫിൻ
- ഓസ്കർ ഐസക്ക് - പോ ഡാമീറോൺ
- ആൻഡി സെർക്കിസ് - സുപ്രീം ലീഡർ സ്നോക്ക്
- ലുപിതൊ നോങ്ഗോ - മസ് കനാറ്റ
- ഡൊംനാൾ ഗ്ലെസൺ - ജനറൽ ഹക്സ്
- അന്തോണി ഡാനിയേഴ്സ് - സി -3 പിഓ
- ഗ്വെൻടോളിൻ ക്രിസ്റ്റി - ക്യാപ്റ്റൻ ഫാസ്മ
- കെല്ലി മാരി ട്രാൻ - റോസ് ടിക്കോ
- ലോറ ഡേർൺ - വൈസ് അഡ്മിറൽ അമിലിൻ ഹോളോ
- ഫ്രാങ്ക് ഓസ് - യോഡ
- ബെനിഷ്യ ഡെൽ ടെറോ - ഡിജെ
അംഗീകാരങ്ങൾ
തിരുത്തുകAward | Date of ceremony | Category | Recipient(s) and nominee(s) | Result | Ref. |
---|---|---|---|---|---|
Academy Awards | March 4, 2018 | Best Original Score | John Williams | Pending | [9] |
Best Sound Editing | Matthew Wood and Ren Klyce | Pending | |||
Best Sound Mixing | David Parker, Michael Semanick, Ren Klyce and Stuart Wilson | Pending | |||
Best Visual Effects | Ben Morris, Mike Mulholland, Neal Scanlan and Chris Corbould | Pending | |||
British Academy Film Awards | February 18, 2018 | Best Sound | Ren Klyce, David Parker, Michael Semanick, Stuart Wilson, Matthew Wood | Pending | [10] |
Best Special Visual Effects | Stephen Alpin, Chris Courbould, Ben Morris, Neal Scanlan | Pending | |||
Visual Effects Society Awards | February 13, 2018 | Outstanding Visual Effects in a Photoreal Feature | Ben Morris, Tim Keene, Eddie Pasquarello, Daniel Seddon, Chris Corbould | Pending | [11] |
Outstanding Virtual Cinematography in a Photoreal Project | Cameron Nielsen, Albert Cheng, John Levin, Johanes Kurnia for "Crait Surface Battle" | Pending | |||
Outstanding Effects Simulations in a Photoreal Feature | Peter Kyme, Miguel Perez Senet, Ahmed Gharraph, Billy Copley for "Bombing Run" | Pending | |||
Mihai Cioroba, Ryoji Fujita, Jiyong Shin, Dan Finnegan for "Mega Destroyer Destruction" | Pending |
അവലംബം
തിരുത്തുക- ↑ Hewitt, Chris (July 27, 2013). "John Williams To Score Star Wars Episodes VII-IX". Empire Online. Retrieved March 21, 2016.
- ↑ "Star Wars: The Last Jedi". British Board of Film Classification. Retrieved November 28, 2017.
- ↑ McMillan, Graeme (September 22, 2017). "'Star Wars: The Last Jedi' Wraps Postproduction, Says Rian Johnson". The Hollywood Reporter. Retrieved September 22, 2017.
- ↑ "Star Wars: The Last Jedi Reviews: Critics Say Episode VIII Is Hugely Satisfying" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-13.
- ↑ "Star Wars: The Last Jedi Review". Slashfilm (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-12. Retrieved 2017-12-13.
- ↑ Seitz, Matt Zoller. "Star Wars: The Last Jedi Movie Review (2017) | Roger Ebert". www.rogerebert.com (in ഇംഗ്ലീഷ്). Retrieved 2017-12-13.
- ↑ "Star Wars: The Last Jedi, the best by a distance". Mail Online. Retrieved 2017-12-13.
- ↑ Adams, Sam. "The Last Jedi Brings Fresh Ideas Not Just to Star Wars but to the Whole Universe of Movies". Slate Magazine (in ഇംഗ്ലീഷ്). Retrieved 2017-12-13.
- ↑ "The 90th Academy Awards". www.oscars.org (in ഇംഗ്ലീഷ്). Retrieved January 23, 2018.
- ↑ "Nominations List for the EE British Academy Film Awards in 2018 (Plain Text)". www.bafta.org (in ഇംഗ്ലീഷ്). Retrieved January 16, 2018.
- ↑ Giardina, Carolyn (January 16, 2018). "Visual Effects Society Awards: 'Apes,' 'Blade Runner 2049' Lead Feature Nominees". Hollywood Reporter. Retrieved January 16, 2018.